ഗൗതം നഗർ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
ന്യൂഡൽഹി: ഗൗതം നഗർ മലയാളി അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഗൗതം നഗറിലെ കമ്യൂണിറ്റി ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ. ശിങ്കാരിമേളം, അമ്മൻകുടവുമേന്തിയുള്ള ഘോഷയാത്ര, മാജിക് ഷോ, വിവിധ നൃത്തനൃത്യങ്ങൾ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി. ഓണസദ്യയോടുകൂടി ആഘോഷ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്