ചെ​ണ്ട​മേ​ളം : ജ​യ്മോ​ൻ ഇ​ല​യ്ക്കാ​ടി​ന്‍റെ ശി​ഷ്യന്മാ​ർ അ​ര​ങ്ങേ​റ്റം ന​ട​ത്തി
Monday, October 16, 2017 7:20 AM IST
ന്യൂ​ഡ​ൽ​ഹി: തു​ഗ്ല​ക്കാ​ബാ​ദ് എ​ക്സ്റ്റ​ൻ​ഷ​ൻ ക​ൽ​ക്കാ​ജി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ക​ലാ സാം​സ്ക്കാ​രി​ക സം​ഘ​ട​ന​യാ​യ '​ശ്രു​തി​ല​യാ ക​ലാ​സ​മി​തി'യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ളം അ​ര​ങ്ങേ​റ്റം ന​ട​ത്തി.

ഗു​രു ജ​യ്മോ​ൻ ഇ​ല​യ്ക്കാ​ടി​ന്‍റെ ശി​ഷ്യ·ാ​രാ​ണ് ഒ​ക്ടോ​ബ​ർ 15ന് ​വൈ​കു​ന്നേ​രം കാ​ൽ​ക്കാ​ജി അ​ള​ക​ന​ന്ദ ശ്രീ​ബാ​ല​വേ​ണു​ഗോ​പാ​ല ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളെ ആ​ന​ന്ദ സാ​ഗ​ര​ത്തി​ൽ ആ​റാ​ടി​ച്ചു​കൊ​ണ്ട് അ​ര​ങ്ങേ​റ്റ​ത്തി​ലൂ​ടെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ള​പ്പെ​രു​മ​ഴ ഒ​രു​ക്കി​യ​ത്.

തു​ട​ർ​ന്ന് ശ്രു​തി​ല​യാ ക​ലാ​സ​മി​തി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളെ കൂ​ടാ​തെ സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ.​ഷാ​ജി