ദ്വാരകയിൽ അയ്യപ്പ പൂജ 26 ന്
Thursday, November 23, 2017 1:41 PM IST
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സെക്ടർ 14ലുള്ള രാധിക അപ്പാർട്ടുമെന്‍റിനോടു ചേർന്നുള്ള ഡിഡിഎ പാർക്കിൽ നവംബർ 26 ന് (ഞായർ) അയ്യപ്പ പൂജ നടത്തുന്നു. അയ്യപ്പ പൂജാ സമിതി സംഘടിപ്പിക്കുന്ന പൂജയുടെ കർമങ്ങൾ പുലർച്ചെ 5.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കും. വിശ്വഭജൻ സമിതിയുടെ ഭജന, കെ.എ. നാരായണന്‍റെ ഭാഗവത പാരായണം, കഥകളി എന്നിവയും നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്