അ​മൃ​ത​പു​രി​യി​ൽ അ​യ്യ​പ്പ പൂ​ജ ഡി​സം​ബ​ർ മൂ​ന്ന് ഞാ​യ​റാ​ഴ്ച
Friday, December 1, 2017 8:08 AM IST
ന്യൂ​ഡ​ൽ​ഹി: അ​മൃ​ത​പു​രി അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ പ​ത്തൊ​ൻ​പ​താ​മ​ത് അ​യ്യ​പ്പ പൂ​ജ ഡി​സം​ബ​ർ മൂ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30നു ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭി​ക്കും. ഉ​ഷ:​പൂ​ജ, അ​മൃ​ത​പു​രി സ​ഹ​സ്ര​നാ​മ സ​മി​തി​യു​ടെ വി​ഷ്ണു സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം, സ​ർ​വൈ​ശ്വ​ര്യ പൂ​ജ (വി​ള​ക്കു പൂ​ജ), ല​ഘു ഭ​ക്ഷ​ണം, രാ​വി​ലെ 9.15ന് ​അ​മൃ​ത​പു​രി ഡാ​ൻ​സ് ട്രൂ​പ്പി​ന്‍റെ ഭ​ര​ത​നാ​ട്യം, 11ന് ​ഹ​സ്ത് സാ​ൽ ശ്രീ ​ശാ​ര​ദാം​ബ ഭ​ജ​ന സ​മി​തി​യു​ടെ ഭ​ജ​ന, തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ​ക്കു ശേ​ഷം അ​ന്ന​ദാ​നം.

വൈ​കു​ന്നേ​രം 4ന് '​ബി' ബ്ലോ​ക്കി​ൽ നി​ന്നും പൂ​ത്താ​ല​മേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും സ്ത്രീ​ജ​ന​ങ്ങ​ളു​ടെ​യും ചെ​റു​താ​ഴം കു​ഞ്ഞി​രാ​മ​ൻ മാ​രാ​രു​ടെ ശി​ഷ്യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ അ​യ്യ​പ്പ​സ്വാ​മി​യു​ടെ ഛായാ ​ചി​ത്ര​വും വ​ഹി​ച്ചു​കൊ​ണ്ട് പൂ​ജാ സ​ന്നി​ധി​യാ​യ ’എ’ ​ബ്ലോ​ക്കി​ലേ​ക്ക് താ​ല​പ്പൊ​ലി എ​ഴു​ന്നെ​ള്ള​ത്ത്. 6:30 മു​ത​ൽ വി​നോ​ദ് കു​മാ​ർ ക​ണ്ണൂ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ അ​മൃ​ത​പു​രി ഹം​സ​ധ്വ​നി അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​താ​ർ​ച്ച​ന. തു​ട​ർ​ന്ന് അ​ത്താ​ഴ​പൂ​ജ, മ​ഹാ​ദീ​പാ​രാ​ധ​ന, ഹ​രി​വ​രാ​സ​നം, പ്ര​സാ​ദ വി​ത​ര​ണം, ല​ഘു ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ തു​ള​സീ​ധ​ര​ൻ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9818991757 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി