നജഫ്ഗഡ് അയ്യപ്പസേവാ സമിതിയുടെ അയ്യപ്പ പൂജ 10 ന്
Saturday, December 9, 2017 9:09 AM IST
ന്യൂഡൽഹി : നജഫ്ഗഡ് അയ്യപ്പ സേവാ സമിതിയുടെ അയ്യപ്പ പൂജ ഡിസംബർ 10ന് (ഞായർ) നടക്കും. നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രാങ്കണത്തിലാണ് പരിപാടികൾ. രാവിലെ 5.30നു ഗണപതി ഹോമത്തോടെ ആരംഭിക്കും. ഉഷ:പൂജ, ലളിതാ സഹസ്രനാമ പാരായണം, ലഘുഭക്ഷണം. 7.30ന് ആരാധനാ എൻക്ലേവ് മഹിളാ സങ്കീർത്തൻ മണ്ഡലിയുടെ ഭജന, 9 ന് ശ്രീ ഭഗവതി ഭജന സമിതിയുടെ ഭജന, 11.30 ന് ഉച്ചപൂജ, 12ന് ആരാധനാ എൻക്ലേവിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 12.30 ന് അന്നദാനം എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് 3.30ന് അയ്യപ്പ സ്വാമിയുടെ ഛായാചിത്രവും വഹിച്ചു കൊണ്ട് താലപ്പൊലി എഴുന്നള്ളത്ത്. നജഫ്ഗഡ് വാസുദേവനും സംഘവും അവതരിപ്പിക്കുന്ന അമ്മൻകടം, സൗത്ത് ഇന്ത്യൻ ധോൾ സംഘത്തിലെ മണിയുടെ നേതൃത്വത്തിൽ പന്പമേളം എന്നിവ എഴുന്നള്ളത്തിന് അകന്പടിയാകും.

6.30ന് ധന്യ വേണുഗോപാലിന്‍റെ ഭരതനാട്യം. 7.15 ന് നവമി ദ്വാരക അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങൾ. 8.15ന് അത്താഴ പൂജയും മഹാദീപാരാധനയും. തുടർന്നു ഹരിവരാസനം, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയോടെ പരിപാടികൾ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി