ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 17ന്
Friday, December 15, 2017 10:25 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 17ന് ​തു​ട​ക്ക​മാ​കും. 17 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ കൂ​ടി​ച്ചേ​ര​ലും തു​ട​ർ​ന്ന് JNU, Katwariasarai, Vasantkunj, Kishangarh എ​ന്നീ ഏ​രി​യ​ക​ളി​ലെ ഇ​ട​വ​ക​ളു​ടെ വീ​ടു​ക​ളി​ൽ ക്രി​സ്മ​സ് ക​രോ​ളും ന​ട​ക്കും.

18 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.15ന് ​മു​ഹ​മ്മ​ദ്പൂ​ർ, ആ​ർ​ജു​ൻ ന​ഗ​ർ, സ​ഫ​ദ​ർ​ജം​ഗ് എ​ൻ​ക്ലേ​വ്, ഹു​മ​യൂ​ണ്‍​പൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും 19 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.15ന് ​മു​നി​ർ​ക്കാ, ആ​ർ​കെ പു​രം സെ​ക്ട​ർ 1 മു​ത​ൽ ആ​റി​ലും, 21 വ്യാ​ഴാ​ഴ്ച ആ​ർ​കെ​പു​രം സെ​ക്ട​ർ 7 മു​ത​ൽ 12ലും ​മോ​ട്ടി​ബാ​ക്, ന​ന​ക​പു​ര​യി​ലും 22 വെ​ള്ളി​യാ​ഴ്ച സ​രോ​ജി​നി ന​ഗ​ർ, ല​ക്ഷ​മി​ബാ​യ് ന​ഗ​ർ, നേ​താ​ജി ന​ഗ​ർ, ചാ​ണ​ക്യ​പു​രി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും ക​രോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും.

ക്രി​സ്മി​സി​നോ​ട​നു​ബ​ന്ധി​ച്ചു കു​ന്പ​സാ​രം 17 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ക്രി​സ്മ​സ് തി​രു​പ്പി​റ​വി ക​രോ​ൾ ഡി​സം​ബ​ർ 24 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് കേ​ക്ക് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. 24 ഞാ​യ​റാ​ഴ്ച രാവിലെയുള്ള സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന​യും മ​ത​ബോ​ധ​ന ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്