സോ​ഷ്യ​ൽ മീ​ഡി​യ സെ​ൻ​സ​ർ​ഷി​പ്പ്: ജ​ർ​മ​ൻ മ​ന്ത്രി ത​ന്നെ നി​യ​മ​ത്തി​ൽ കു​ടു​ങ്ങി
Tuesday, January 9, 2018 11:00 PM IST
ബെ​ർ​ലി​ൻ: സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് സെ​ൻ​സ​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ജ​ർ​മ​ൻ നി​യ​മ​കാ​ര്യ മ​ന്ത്രി ഹെ​യ്കോ മാ​സ് ത​ന്നെ ഇ​തേ നി​യ​മ​ത്തി​ൽ കു​ടു​ങ്ങി. നി​ര​വ​ധി പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ടു.

2010ൽ ​പോ​സ്റ്റ് ചെ​യ്ത​താ​ണ് ഇ​പ്പോ​ൾ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്നു അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി​രു​ന്നി​ല്ല. മു​സ്ലിം കു​ടി​യേ​റ്റ​ക്കാ​രെ​ക്കു​റി​ച്ച് വി​വാ​ദ പു​സ്ത​ക​മെ​ഴു​തി​യ തി​ലോ സ​രാ​സി​നെ വി​ഡ്ഢി​യെ​ന്നു വി​ളി​ക്കു​ന്ന​താ​യി​രു​ന്നു ട്വീ​റ്റ്. ത​ന്‍റെ ട്വീ​റ്റ് നീ​ക്കം ചെ​യ്യു​മെ​ന്നു​ള്ള അ​റി​യി​പ്പൊ​ന്നും ട്വി​റ്റ​റി​ൽ നി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​യിരുന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ