ടാൻസാനിയയിൽ മകരവിളക്ക് ആഘോഷിച്ചു
ദാർ സലാം: ടാൻസാനിയ ടാൻസാനിയിലെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ Dar Ayyappa Devotees ന്‍റെ നേതൃത്തത്തിൽ ദാർ സലാമിൽ ജനുവരി 13, 14 തീയതികളിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു.

ശബരിമല മുൻ മേൽശാന്തി പെരികമന ശങ്കരൻ നാരായണൻ നന്പൂതിരിയുടെ കാർമികത്വത്തിൽ ആയിരുന്നു ചടങ്ങ്.

ശബരിമലയിലെ ശ്രീകോവിൽ മാതൃകയിൽ അംബലം നിർമിച്ചു നടത്തിയ ആഘോഷത്തിൽ 2018 വിളക്കുകൾ കത്തിച്ചു ദീപാരാധന, ഗണപതിഹോമം, ഗായത്രീ പൂജ, ഭഗവതിസേവ, പടി പൂജ, അത്താഴപൂജ എന്നിവയും നടന്നു. മറ്റു പ്രസാദങ്ങളോടൊപ്പം കേരളീയ സദ്യയും ഒരുക്കി. ദാർ അയ്യപ്പ ഭകതരുടെ ഭജനയും ഭക്തിഗാനാലാപനങ്ങളും കൊച്ചുകുട്ടികളുടെ ഭരതനാട്യം ക്ലാസിക്കൽ ഡാൻസും അരങ്ങേറി.

മലയാളികൾക്കൊപ്പം തമിഴ്, തെലുങ്ക്, ഗുജറാത്തികളും മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: മനോജ് കുമാർ