വിഷുക്കണിക്കായി നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി
ന്യൂഡൽഹി : വിഷുക്കണിക്കായി നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ഏപ്രിൽ 15 നു (ഞായർ) രാവിലെ 4.30 മുതൽ 11.00 വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു.

പുലർച്ചെ 4.30നു നിർമാല്യ ദർശനം, വിഷുക്കണി, ഗണപതി ഹോമം, പ്രഭാത പൂജകൾ എന്നിവ കൂടാതെ വിശേഷാൽ പൂജകളും വിഷുക്കൈനീട്ടവും ഉണ്ടായിരിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവ് വിഷു ദിനത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് മുഖ്യ കാർമികനാകും. ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം പ്രഭാത ഭക്ഷണം ഒരുക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം), യശോധരൻ നായർ 9811219540.