ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ തിരുനാൾ ആഘോഷിച്ചു
Wednesday, May 9, 2018 12:15 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ്പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് റവ. ഡോ. പയസ് മലേകണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവയും നടന്നു.

ഇവടകക്കാർക്കു പുറമെ എടത്വ കുട്ടനാട്ടുകാരായ ഡൽഹി എൻസിആർ പ്രദേശത്തു താമസിക്കുന്ന നൂറുകണക്കിനു വിശ്വാസികൾ തിരുനാളിൽ പങ്കെടുത്തു.

റിപ്പോർട്ട്: റജി നെല്ലിക്കുന്നത്ത്