ഐ​എ​പി​സി​ക്ക് പു​തു​നേ​തൃ​ത്വം
Saturday, May 18, 2024 10:20 AM IST
ജി​ൻ​സ്മോ​ൻ സ​ക്ക​റി​യ
ന്യൂ​യോ​ര്‍​ക്ക്: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ പ്ര​സ് ക്ല​ബി​ന്‍റെ (ഐ​എ​പി​സി) നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു.

ജേ​ര്‍​ണ​ലി​സം - ബി​സി​ന​സ് പ​ശ്ചാ​ത്ത​ല​മു​ള്ള ആ​സാ​ദ് ജ​യ​നാ​ണ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്. എ​ഴു​ത്തു​കാ​ര​നാ​യ ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ലാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ഐടി വി​ദ​ഗ്ധ​രാ​യ ഷാ​ൻ ജെ​സ്റ്റ​സിനെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യായും സ​ണ്ണി ജോ​ർ​ജിനെ ട്രെ​ഷ​ററായും തെരഞ്ഞെടുത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി സു​നി​ൽ മ​ഞ്ഞി​ന​ക്ക​ര (ന്യൂയോ​ർ​ക്ക് ചാ​പ്റ്റ​ര്‍), ഷി​ബി റോ​യ് (ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ര്‍), പ​ട്രീ​ഷ്യ ഉ​മാ​ശ​ങ്ക​ർ (ഡാ​ള​സ് ചാ​പ്റ്റ​ര്‍), ടോ​സി​ൻ എ​ബ്ര​ഹാം (ന്യു ​യോ​ർ​ക്ക് ചാ​പ്റ്റ​ര്‍) എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി പ്ര​ഫ.​ജോ​യ് പ​ള്ളാ​ട്ടു​മ​ഠം (ഡാ​ള​സ് ചാ​പ്റ്റ​ര്‍), നി​ഷ ജൂ​ഡ് (ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ര്‍), ചാ​ക്കോ ജെ​യിം​സ് (ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ര്‍), തൃ​ശൂ​ർ ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ര്‍) എ​ന്നി​വ​രെയും തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​മോ​ൻ ജോ​യി​യെ(​ക​ണ​ക്‌ടികട്ട് ചാ​പ്റ്റ​ർ) ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും തെര​ഞ്ഞെ​ടു​ത്തു. മി​ലി ഫി​ലി​പ്പി​നെ (ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ) അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും നോ​ബി​ൾ അ​ഗ​സ്റ്റി​നെ (ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ര്‍) കാ​ന​ഡ​യു​ടെ ദേ​ശീ​യ കോ​ഓ​ർ​ഡി​നേ​റ്റ​റായും തെര​ഞ്ഞെ​ടു​ത്തു.

ജി​ജി കു​ര്യ​ൻ (ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ര്‍) റി​ജേ​ഷ് പീ​റ്റ​ർ (എ​ഡ്മി​ന്‍റ​ൺ ചാ​പ്റ്റ​ർ) എ​ന്നി​വ​രാ​ണ് വാ​ർ​ത്ത വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ക. മു​ൻ പ്ര​സി​ഡന്‍റ് ആ​ഷ്മി​ത യോ​ഗി​രാ​ജ് എ​ക്സ് ഓ​ഫി​സി​യോ​യാ​ണ്.