ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ബൈ​ഡ​ന്‍റെ നി​ല പ​രു​ങ്ങ​ലി​ൽ
Wednesday, May 22, 2024 10:54 AM IST
ഏ​ബ്ര​ഹാം തോ​മ​സ്
അ​രി​സോ​ണ: 538 ഇ​ല​ക്ട്‌​റ​ൽ വോ​ട്ടു​ക​ളു​ള്ള പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യി മാ​റാ​വു​ന്ന 93 വോ​ട്ടു​ക​ൾ ഏ​ഴു സം​സ്‌​ഥാ​ന​ങ്ങ​ളി​ലാ​ണ്. അ​രി​സോ​ണ മു​ത​ൽ വി​സ്കോ​ൺ​സി​ൻ വ​രെ നീ​ളു​ന്ന ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നൊ​ഴി​കെ ഏ​ഴും വി​വാ​ദ​മാ​യ 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ വി​ജ​യി​ച്ച​താ​ണ്.

പ​ക്ഷെ ഇ​ക്കു​റി ഈ ​ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളും മ​റു​ക​ണ്ടം ചാ​ടും എ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഒ​രു ശ​ത​മാ​ന​ത്തി​ൽ കു​റ​വാ​യ ഭു​രി​പ​ക്ഷ​വു​മാ​യി അ​രി​സോ​ണ‌​യി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി വി​ജ​യം ന​ട​ത്തി ജോ ​ബൈ​ഡ​ൻ സ്വ​ന്ത​മാ​ക്കി​യ​താ​ണ്.

1996നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഡ​മോ​ക്രാ​റ്റു​ക​ൾ ഇ​വി​ടെ നേ​ടി​യ​ത്. 11 ഇ​ല​ക്ട്‌​റ​ൽ വോ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി ഇ​ത്ത​വ​ണ ക​ടു​ത്ത പോ​രാ​ട്ടമാണ് ന​ട​ക്കു​ന്ന​ത്. കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ക​ത്തി നി​ല്കു​ന്ന​ത് നി​യ​മ​പ​ര​മ​ല്ലാ​ത്ത കു​ടി​യേ​റ്റ പ്ര​ശ്ന​മാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട​ർ​മാ​ർ പ്രാ​ധാ​ന്യം ക​ല്പി​ക്കു​ന്ന​ത് ഇ​തേ പ്ര​ശ്‌​ന​ത്തി​നാ​ണ്.

മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ ശ​രാ​ശ​രി അ​ഞ്ച് പോ​യി​ന്‍റു​ക​ൾ​ക്കു മു​ന്നി​ലാ​ണെ​ന്ന് ദി ​ഹി​ൽ എ​ച്ച്ക്യു/​ഡി​സി​ഷ​ൻ ഡെ​സ്ക് പോ​ളും ഒ​രു വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ വാ​ർ​ത്ത​യും പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു വ​ള​രെ വേ​ഗം ഹി​സ്പാ​നി​ക് സ​മൂ​ഹം ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. എ​ന്നാ​ൽ പോ​ളിം​ഗ്, ഇ​ല​ക്ഷ​ൻ ഫ​ല​ങ്ങ​ൾ ഒ​രു വ​ല​തുപ​ക്ഷ മു​ന്നേ​റ്റം പ്ര​വ​ചി​ക്കു​ന്നു. ഇ​ത് ബൈ​ഡ​ൻ അ​നു​യാ​യി​ക​ൾ​ക്ക് വെ​ല്ലു​വി​ളി ആ​യി​രി​ക്കു​ക​യാ​ണ്.

ജോ​ർ​ജി​യ​യാ​ണ് ബൈ​ഡ​നു സ്വാ​ഗ​തം ല​ഭി​ച്ച മ​റ്റൊ​രു സം​സ്ഥാ​നം. 1992നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​നം "നീ​ല' ആ​യി മാ​റി​യ​ത്. ഇ​പ്പോ​ൾ വി​വി​ധ പോ​ളു​ക​ളി​ൽ ട്രം​പി​ന് അ​ഞ്ച് ശതമാനം പോ​യി​ന്‍റ് മു​ത​ൽ താ​ഴോ​ട്ട് മൂ​ന്ന് പെ​ർ​സെ​ന്‍റേ​ജ് പോ​യി​ന്‍റ് വ​രെ ലീ​ഡ് ഉ​ണ്ട്. യൂ​ഗ​വ/​സിബിഎ​സ്‌ ഇ​ത് 3.9 ആ​യി ഉ​യ​ർ​ത്തു​ന്നു.

റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​റി​ന്‍റെ രം​ഗ​പ്ര​വേ​ശ​ത്തി​നു ശേ​ഷം ട്രം​പി​ന്‍റെ ലീ​ഡ് ഏ​ഴ് പോ​യി​ന്‍റു​ക​ൾ ആ​യ​താ​യി മ​റ്റൊ​രു പോ​ൾ പ​റ​ഞ്ഞു. മി​ഷി​ഗ​ൺ (ഗ്രേ​റ്റ് ലേ​ക്ക് സ്റ്റേ​റ്റ്) വ​രെ ഈ "ബ്ലൂ മി​ഡ്‌ വെ​സ്റ്റേ​ൺ വാ​ൾ' നീ​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നു.

2016ൽ ​ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​ർ നാലു വ​ര്ഷം ക​ഴി​ഞ്ഞ​പ്പോ​ൾ കൂ​റ് മാ​റ്റി. ഇ​പ്പോ​ൾ വീ​ണ്ടും കൂ​റ് മാ​റ്റി​യേ​ക്കാം എ​ന്ന് സ​ർ​വേ​ക​ൾ പ​റ​യു​ന്നു. ഇ​വി​ടെ മ​റ്റൊ​രു ഘ​ട​കം അ​റ​ബ് വം​ശ​ജ​രു​ടെ വോ​ട്ടു​ക​ൾ ആ​ണ്. ഇ​പ്പോ​ൾ ഇ​ത് ട്രം​പ് പ​ക്ഷ​ത്തേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത് എ​ന്നാ​ണ് സം​സാ​രം.

മ​ധ്യ കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലും അ​റേ​ബ്യ​യി​ലും വേ​രു​ക​ൾ ഉ​ള്ള വോ​ട്ട​ർ​മാ​രു​ടെ ഒ​രു വ​ലി​യ സം​ഖ്യ ഈ ​സം​സ്ഥാ​ന​ത്തു​ണ്ട്. ചി​ല സ​ർ​വേ​ക​ൾ ബൈ​ഡ​നും ട്രം​പും തു​ല്യ​മാ​യി നി​ല ഉ​റ​പ്പി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ട്ര​മ്പി​നാ​യി​രി​ക്കും മു​ൻ‌​തൂ​ക്കമെന്ന് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

നെ​വാ​ഡാ​ക്കാ​ർ 2008 മു​ത​ൽ ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥിക്ക് ആ​ണ് വോ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ 2016ലും 2020 ​ലും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ ട്രം​പ് അ​ടു​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ ട്രം​പ് ര​ണ്ട് ശ​ത​മാ​നം പോ​യി​ന്‍റി​ന് മു​ന്നി​ലാ​ണെ​ന്ന് ബ്ലും​ബെ​ർ​ഗ് ന്യൂ​സ്/​മോ​ർ​ണിം​ഗ് ക​ൺ​സ​ൾ​ട് പോ​ൾ പ​റ​യു​ന്നു.

നാ​ല് പോ​യി​ന്‍റു​ക​ളി​ൽ താ​ഴെ​യാ​ണ് ട്രം​പി​ന്‍റെ ലീ​ഡ് എ​ന്ന് ഹി​ൽ/​ഡി​സി​ഷ​ൻ ഡെ​സ്ക് എ​ച്ച്ക്യു ​പ​റ​ഞ്ഞു. നോ​ർ​ത്ത് ക​രോ​ലി​ന (ടാ​ർ ഹീ​ൽ സ്റ്റേ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു) ഇ​പ്രാ​വ​ശ്യം ചു​വ​ക്കാ​നാ​ണ് സാ​ധ്യ​ത എ​ന്ന് സ​ർ​വ്വേ​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ലീ​ഡ് പ്ര​വ​ചി​ക്കു​ന്ന​ത് 1.3 ശതമാനം പൊ​യി​ന്‍റു​ക​ൾ മാ​ത്ര​മാ​ണ്.

പ​ത്തൊ​ൻ​പ​തു ഇ​ല​ക്ട്‌​റ​ൽ വോ​ട്ടു​ക​ളു​ള്ള പെ​ൺ​സി​ൽ​വാ​നി​യ​യ്‌​ക്കു വ​ലി​യ പ്രാ​ധാ​ന്യം ര​ണ്ടു പാ​ർ​ട്ടി​ക​ളും ക​ൽ​പ്പി​ക്കു​ന്നു. ബൈ​ഡ​ന്‍റെ സ്വ​ന്തം സം​സ്ഥാ​നം ആ​ണ്. 2016ൽ ​ട്ര​മ്പി​നൊ​പ്പം നി​ന്നു. 2020 ലെ ​ബൈ​ഡ​ന്‍റെ വി​ജ​യം 1.2 ശ​ത​മാ​നം പോ​യി​ന്‍റു​ക​ൾ​ക്കു മാ​ത്രം ആ​യി​രു​ന്നു.

വി​സ്കോ​ൺ​സി​ൻ -​ അ​ക്ഷ​ര​മാ​ലാ​ക്ര​മ​ത്തി​ൽ അ​വ​സാ​ന നീ​ല മ​തി​ൽ സം​സ്ഥാ​നം. ആ​ശ്ര​യി​ക്കാ​വു​ന്ന നീ​ല സം​സ്ഥാ​നം 2016ൽ ​ട്രം​പ് പി​ടി​ച്ചെ​ടു​ത്തു. 2020 ൽ ​ബൈ​ഡ​ൻ തി​രി​ച്ചു പി​ടി​ച്ചു. ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല 10 ഡെ​ലി​ഗേ​റ്റു​ക​ൾ ആ​ര് നേ​ടു​മെ​ന്ന്. ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളും ക​ഴി​ഞ്ഞമാ​സം ക​ടു​ത്ത പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി അ​ഞ്ചു മാ​സ​ങ്ങ​ളി​ൽ അ​ധി​കം ഉ​ണ്ട്. ഈ ​ഏ​ഴു തെര​ഞ്ഞെ​ടു​പ്പ് യു​ദ്ധ ഭൂ​മി​യി​ൽ ആ​ര് വെ​ന്നി​ക്കൊ​ടി പാ​റി​ക്കും എ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം.