കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ: പ്ര​തി​ഷേ​ധ​യോ​ഗം വ്യാ​ഴാ​ഴ്ച
Wednesday, May 22, 2024 5:27 PM IST
പി.പി.ചെറിയാൻ
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ദ്വീ​പി​ൽ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​ഴാ​ഴ്ച പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

ര​ണ്ട് ആ​ഴ്‌​ച​യാ‌​യി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​ണ്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​ഴാ​ഴ്ച അ​സം​ബ്ലി യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ഐ​ല​ൻ​ഡി​ലെ ഷാ​ർ​ല​റ്റ്ടൗ​ണി​ലെ 175 റി​ച്ച്മ​ണ്ട് സ്ട്രീ​റ്റി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

കു​ടി​യേ​റ്റ​ക്കാ​രെ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ടു​ത്തി​ടെ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ നി​യ​മം പ​രി​ഷ്ക​രി​ച്ച​ത്. കു​ടി​യേ​റ്റം വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​യും താ​മ​സ സൗ​ക​ര്യ​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

അ​തേ​സ​മ​യം, കാ​ന​ഡ​യി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.