Choclate
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂ​ൾ വി​ട്ട് ബേ​ക്ക​റി​യി​ലേ​ക്ക് കയറാനൊ​രു​ങ്ങി​യ അ​പ്പു​ക്കു​ട്ട​നെ തോ​മ​സ് മാ​ഷ് കൈ​യോ​ടെ പി​ടി​കൂ​ടി.

എ​ങ്ങോ​ട്ടാ ഓ​ട്ടം? മാ​ഷ് ചോ​ദ്യ​മെ​റി​ഞ്ഞു. സ​ർ, ട്യൂ​ഷ​ന് പോ​കു​ന്ന​തി​ന് മു​ൻ​പ് എ​ന്തെ​ങ്കി​ലും ക​ഴി​ച്ചി​ട്ട് പോ​ക​ണ​മെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞി​രുന്നു. അ​പ്പോ ഒ​രു ബ​ർ​ഗ​ർ ക​ഴി​ച്ചി​ട്ട് പോ​കാ​മെ​ന്ന് ക​രു​തി​യ​താ... അ​പ്പു​ക്കു​ട്ട​ൻ മ​റു​പ​ടി ന​ൽ​കി.

ഉത്തരം കേട്ടതും മാ​ഷ് അ​പ്പു​ക്കു​ട്ട​ന്‍റെ കൈ​യി​ലേ​ക്ക് ഒ​രു പ​ത്ര ക​ട്ടിംഗ് കൊടുത്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ങ്ക് ഫു​ഡ് നി​രോ​ധ​ന​മാ​യി​രു​ന്നു വാർത്ത. തോ​മ​സ് മാ​ഷ് അ​പ്പു​ക്കു​ട്ട​നെ ചേ​ർ​ത്തു നി​ർ​ത്തി​ക്കൊ​ണ്ട് ഒ​രു ക​ഥ പ​റ​യ​ട്ടേ​യെ​ന്ന് ചോ​ദി​ച്ചു. അ​പ്പു​ക്കു​ട്ട​ന് ആ​കാം​ക്ഷ​യാ​യി, എ​ന്ത് ക​ഥ​യാ മാ​ഷേ? അ​പ്പു​ക്കു​ട്ട​ൻ ചോ​ദി​ച്ചു. നീ ​ഇ​പ്പോ​ൾ തി​ന്നാ​ൻ പോ​യ ബ​ർ​ഗ​റി​ന്‍റെ​യും ജ​ങ്ക് ഫു​ഡു​ക​ളു​ടെ​യും ക​ഥ...

രുചിയല്ല, ആരോഗ്യമാണ് പ്രധാനം

രാ​വി​ലെ മു​ത​ൽ പ​റ​ന്പി​ൽ പണിയെടുക്കു​ന്ന ഒ​രാ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉൗ​ർ​ജം എ​ത്ര​യാ​ണെ​ന്ന് കൂ​ട്ടു​കാ​ർ​ക്ക​റി​യാ​മോ? 500 -600 വ​രെ കാ​ല​റി. ഇ​ത്ര​യും കാ​ല​റി​യാ​ണ് ഒ​രൊ​റ്റ ബ​ർ​ഗ​റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ഇ​തു ക​ഴി​ച്ച് ക്ലാ​സി​ൽ അ​ട​ങ്ങി​യി​രു​ന്നാ​ൽ ഈ ​ഉൗ​ർ​ജ​ത്തി​ന് എ​ന്ത് സം​ഭ​വി​ക്കും? അ​ധി​കം വൈ​കാ​തെ ഈ ​കൊ​ഴു​പ്പെ​ല്ലാം അ​ടി​ഞ്ഞു​കൂ​ടി ചൈ​ൽ​ഡ് ഡ​യ​ബ​റ്റി​സ് അ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ബ​ർ​ഗ​റി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ ര​ണ്ട് ബ്ര​ഡു​ക​ൾ മൈ​ദ​കൊ​ണ്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​ൽ സിം​ഗി​ൾ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് മാ​ത്ര​മാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വി​റ്റാ​മി​നു​ക​ളോ ഫൈ​ബ​റോ ന​ല്ല കൊ​ഴു​പ്പു​ക​ളോ മി​ന​റ​ലു​ക​ളോ പ്രോ​ട്ടീ​നോ ഇ​ല്ല. ഇ​തി​ലു​പ​യോ​ഗി​ക്കു​ന്ന ഡാ​ൽ​ഡ​യി​ലാ​ക​ട്ടെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത പൂ​രി​ത കൊ​ഴു​പ്പു​ക​ളാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ജ​ങ്ക് ഫു​ഡി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​റ​ച്ചി​യും മു​ട്ട​യു​മെ​ല്ലാം ബ്രോ​യ്‌ലർ ചി​ക്ക​ന്‍റേതാ​യ​തി​നാ​ൽ ഇ​തും കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ഫൈ​ബ​റു​ക​ളി​ല്ലാ​ത്ത സിം​ഗി​ൾ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് വ​ള​രെ വേ​ഗം (ഒ​രു മ​ണി​ക്കൂ​റി​ൽ) ദ​ഹി​ക്കും. ഇ​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ട്ടും. ഇ​ൻ​സു​ലി​ൻ ഇ​വ പെ​ട്ടെ​ന്നു​ത​ന്നെ ശ​രീ​ര കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും.

ഇ​വ ക​ഴി​ച്ചി​ട്ട് അ​ട​ങ്ങി ഇ​രി​ക്കു​ന്ന​തി​നാ​ൽ കാ​ല​റിക്ക് പ്രവർത്തിക്കാൻ അ​വ​സ​രം ല​ഭി​ക്കി​ല്ല. അ​വ അ​മി​ത കൊ​ഴു​പ്പാ​യി ശ​രീ​ര കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു കൂ​ടും. ഇ​ത് കു​ട്ടി​ക​ളി​ൽ പ്ര​മേ​ഹം പോ​ലു​ള്ള രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കും.ഇത് ആരോഗ്യത്തിലേക്കുള്ള ചുവടുവയ്പ്

ന​ന്നാ​യി പ​ഠി​ക്കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കൂ​ട്ടു​കാ​ർ​ക്ക​റി​യാ​മ​ല്ലോ?
ആ​ഹാ​ര​ശീ​ല​ങ്ങ​ൾ​കൊ​ണ്ട് ധാ​രാ​ളം രോ​ഗ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് സ്കൂ​ൾ കാന്‍റീ​നി​ലും പ​രി​സ​ര​ത്തും ഫു​ഡ് സേ​ഫ്റ്റി അഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​ങ്ക് ഫു​ഡി​നെ പ​ടി​ക​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

കാ​ര​ണം ബ​ർ​ഗ​റും പി​സ​യും പ​ഫ്സും ഫ്ര​ഞ്ച് ഫ്രൈ​സു​മൊ​ന്നും കു​ട്ടി​ക​ൾ​ക്ക് അ​ത്ര ന​ല്ല​ത​ല്ലെ​ന്ന​തു ത​ന്നെ. കോ​ള, ചി​പ്സ്, ബ​ർ​ഗ​ർ, പിസ, കാ​ർ​ബ​ണേ​റ്റ​ഡ് ജ്യൂസു​ക​ൾ തു​ട​ങ്ങി ജ​ങ്ക് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽപ്പെ​ടു​ന്ന എ​ല്ലാ ഭ​ക്ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.

സ്കൂ​ൾ കാന്‍റീ​നു​ക​ൾ​ക്കൊ​പ്പം ഹോ​സ്റ്റ​ൽ മെ​സ്സി​ലും നി​യ​മം ബാ​ധ​ക​മാ​കും. ഇ​തി​ന് പു​റ​മേ സ്കൂ​ൾ മേ​ള​ക​ളി​ലും മ​റ്റും ജ​ങ്ക് ഫു​ഡ് ക​ന്പ​നി​ക​ളു​ടെ ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജ​ങ്ക് ഫു​ഡ് സാം​പി​ളു​ക​ൾ ന​ൽ​കു​ന്ന​തി​നും സ്കൂ​ളി​ലും പാ​ഠ്യ​വ​സ്തു​ക്ക​ളി​ലും ഭ​ക്ഷ്യ​ക​ന്പ​നി​ക​ളു​ടെ ലോ​ഗോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

ആദ്യ പീരീ​ഡി​ൽ ക്ലാ​സി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ അ​വ​സാ​ന പീരീ​ഡി​ലും ശ്ര​ദ്ധ കി​ട്ടാ​നും ഉ​ച്ച​യ്ക്കു ശേ​ഷം ഉ​റ​ക്കം തൂ​ങ്ങാ​തി​രി​ക്കാ​നും ബു​ദ്ധി വ​ള​രാ​നും ജ​ങ്ക് ഫു​ഡ് സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല വി​പ​രീ​ത ഫ​ലം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന​തും കൂ​ട്ടു​കാ​ർ ശ്ര​ദ്ധി​ക്ക​ണം. ന​ല്ല ഭ​ക്ഷ​ണം ന​ന്നാ​യി ക​ഴി​ച്ച് ന​ന്നാ​യി പ​ഠി​ക്കാ​ൻ ഈ ​നി​രോ​ധ​നം സ​ഹാ​യി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​നും ഈ ​നി​രോ​ധ​നം ഉ​പ​ക​രി​ക്കു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം.

എ​ന്താ​ണ് ജ​ങ്ക് ഫു​ഡ്

2016ൽ ​സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യ​ണ്‍മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍ലൈ​ൻ സ​ർ​വേ പ്ര​കാ​രം രാ​ജ്യ​ത്ത് 93 ശ​ത​മാ​നം കു​ട്ടി​ക​ളും ജ​ങ്ക് ഫു​ഡി​ന്‍റെ പി​ടി​യി​ലാ​ണ്. കൂ​ടു​ത​ൽ കു​ട്ടി​ക​ളും കാ​ന്‍റീ​നി​ൽ നി​ന്നോ സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ൽ നി​ന്നോ ആ​ണ് ക​ഴി​ക്കു​ന്ന​ത്. 68 ശ​ത​മാ​നം കു​ട്ടി​ക​ളും ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ടി​ന്നി​ല​ട​ച്ച പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തി​ൽ 53 ശ​ത​മാ​നം പേ​ർ ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്നു. 9നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 13,200 കു​ട്ടി​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.

ജ​ങ്ക് ഫു​ഡ് അ​ഥ​വാ വെ​ളു​ത്ത വി​ഷം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന് ഒ​ട്ടും ന​ല്ല​ത​ല്ല. പോ​ഷ​ക​മൂ​ല്യ​ങ്ങ​ൾ കു​റ​വും കാ​ല​റി കൂ​ടു​ത​ലു​മു​ള്ള ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ് ജ​ങ്ക് ഫു​ഡ്. കൊ​ഴു​പ്പ്, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ ഇ​വ​യി​ൽ അ​മി​ത​മാ​യി​രി​ക്കും. കൂ​ടാ​തെ നാ​രു​ക​ൾ, പ്രോ​ട്ടീ​ൻ, വി​റ്റാ​മി​ൻ തു​ട​ങ്ങി​യ പോ​ഷ​ക​ഗു​ണ​ങ്ങ​ൾ വ​ള​രെ കു​റ​വു​മാ​യി​രി​ക്കും. വൈ​റ്റ് ബ്ര​ഡ് ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ദ.

പാ​യ്ക്ക​റ്റ് സൂ​പ്പി​ലും നൂ​ഡി​ൽ​സി​ലും പൊ​ട്ട​റ്റോ ഫ്രൈ​യി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന റി​ഫൈ​ൻ​ഡ് ഉ​പ്പ്, പാ​യ്ക്ക​റ്റു​ക​ളി​ലെ പാ​ലു​ത്പന്ന​ങ്ങ​ൾ, ചോ​ക്ലേറ്റി​ലും മി​ഠാ​യി​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന റി​ഫൈ​ൻ​ഡ് പ​ഞ്ച​സാ​ര, ത​വി​ടു ക​ള​ഞ്ഞ വെ​ളു​ത്ത അ​രി തു​ട​ങ്ങി​യ​വ ജ​ങ്ക് ഫു​ഡി​ൽ പെ​ടും.

നി​രോ​ധി​ക്കാ​ൻ പ​ത്തു കാ​ര​ണ​ങ്ങ​ൾ

ജ​ങ്ക് ഫു​ഡ് നി​രോ​ധി​ക്കു​ന്ന​തി​നാ​യി ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് പ​ത്തു കാ​ര​ണ​ങ്ങ​ളാ​ണ്.

1. പൊ​ണ്ണ​ത്ത​ടി
2. പ​ഠ​ന​ത്തി​ലെ പി​ന്നോ​ട്ടു​പോ​ക​ൽ
3. ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി
4. അ​ല​ർ​ജി
5. ഡ​യ​ബ​റ്റി​സ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത
6. പി​ന്നീ​ടു​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ
7. വി​ല​യി​ലെ വ​ർ​ധ​ന​
8. ദു​ശ്ശീ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി
9. ന​ല്ല ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി
10. കു​ട്ടി​ക​ളി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം

പൂട്ടു വീണത് ആർക്കൊക്കെ‍?

* ഫ്ര​ഞ്ച് ഫ്രൈ​സ്
* പൊ​ട്ട​റ്റോ ചി​പ്സ്
* കോ​ള​ക​ൾ
*ഐസ്ക്രീം
* പാ​ക്ക​റ്റ് ഭ​ക്ഷ​ണം (റെ​ഡി ടു ​ഈ​റ്റ്)
* നൂ​ഡി​ൽ​സ്
*ബ​ർ​ഗ​ർ
* പീ​റ്റ്സ
* പ​ഫ്സ്
* മീ​റ്റ് റോ​ൾ
* വൈ​റ്റ് ബ്രെ​ഡ്
* പാ​ക്ക് ചെ​യ്ത സൂ​പ്പ്
* മി​ഠാ​യി
* ചോ​ക്ലേ​റ്റ്
*മ​ധു​ര​ പ​ല​ഹാ​ര​ങ്ങ​ൾ

ഈറ്റ് ഹെൽത്തി

വൈറ്റ​മി​നു​ക​ളും ല​വ​ണ​ങ്ങ​ളും അ​ന്ന​ജ​വും ഗ്ലൂ​ക്കോ​സും അ​ട​ങ്ങി​യ കോം​പ്ല​ക്സ് കാ​ർ​ബോ ഹൈ​ഡ്രേ​റ്റ് ആ​ഹാ​ര​മാ​ണ് കു​ട്ടി​ക​ൾ ക​ഴി​ക്കേ​ണ്ട​ത്. ജ​ങ്ക് ഫു​ഡി​ന് പ​ക​രം പ​ഴ​ങ്ങ​ൾ ശീ​ല​മാ​ക്കാം. ഓ​റ​ഞ്ച്, ആ​പ്പി​ൾ, പേ​ര​യ്ക്ക, മാ​ങ്ങ, ക​ഷണ​ങ്ങ​ളാ​ക്കി​യ പൈ​നാ​പ്പി​ൾ, ഏ​ത്ത​പ്പ​ഴം എ​ന്നി​വ സ്കൂ​ൾ ബാ​ഗി​ൽ ക​രു​താം.

പ​ച്ച​ക്ക​റി​ക​ൾ പ​ച്ച​യ്ക്കു ത​ന്നെ ക​ഴി​ക്കു​ന്ന സാ​ല​ഡു​ക​ൾ ല​ഞ്ച് ബോ​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്താം. കാ​ര​റ്റ്, ത​ക്കാ​ളി, വെ​ള്ള​രി, സ​വാ​ള തു​ട​ങ്ങി​യ​വ ല​ഞ്ച് ബോ​ക്സി​ലേ​ക്ക് എ​ടു​ക്കാം. മ​ത്തി പോ​ലു​ള്ള ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ ഓ​ർ​മ​ശ​ക്തി വർധിപ്പിക്കാൻ‍ സ​ഹാ​യി​ക്കും.

നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ ടി​ഫി​ൻ ബോ​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്താം. ക​പ്പ​ല​ണ്ടി​യും ശ​ർ​ക്ക​ര​യും ചേ​രു​ന്ന ക​ട​ല മി​ഠാ​യി, ശ​ർ​ക്ക​ര​യോ ക​രി​പ്പെ​ട്ടി​യോ ചേ​ർ​ത്ത റാ​ഗി കൊ​ഴു​ക്ക​ട്ട, ചെ​ന്പാ​വ​രി കൊ​ണ്ടു​ള്ള കൊ​ഴു​ക്ക​ട്ട, ഗോ​ത​ന്പ് ഉ​ണ്ട, സു​ഖി​യ​ൻ, എ​ള്ളു​ണ്ട, ഇ​ല​യ​ട, ആ​വി​യി​ൽ പു​ഴു​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ൾ, ബ​ദാം പോ​ലു​ള്ള ന​ട്സ്, ഡ്രൈ ​ഫ്രൂ​ട്ട്സ് തു​ട​ങ്ങി​യ​വ​യും സ്കൂ​ളി​ലേ​ക്കു​ള്ള പാ​ത്ര​ത്തി​ൽ എ​ടു​ക്കാം.

ത​വി​ടു ക​ള​യാ​ത്ത അ​രി​യു​ടെ ചോ​റ്, ന​വ​ര​യ​രി, പു​ലാ​വ്, ച​പ്പാ​ത്തി, ഇ​ഡ​ലി, ദോ​ശ എ​ന്നി​വ​യെ​ല്ലാം ഈ ​ഗ​ണ​ത്തി​ൽ പെ​ടും. മൈ​ദ, ത​വി​ടു ക​ള​ഞ്ഞ അ​രി, പ​ഞ്ച​സാ​ര എ​ന്നി​വ സിം​ഗി​ൾ കാ​ർ​ബോ ഹൈ​ഡ്രേ​റ്റ് ആ​ഹാ​ര​ങ്ങ​ളാ​ണ്. മീ​ൻ, നാ​ട​ൻ കോ​ഴി​യി​റ​ച്ചി, പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, മു​ട്ട, പ​യ​ർ, ക​ട​ല (മു​ള​പ്പി​ച്ചെ​ടു​ത്താ​ൽ ന​ല്ല​ത്) എ​ന്നി​വ​യും ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. പ്രോ​ട്ടീ​ൻ വി​ഭ​വ​ങ്ങ​ളും മാ​റി​മാ​റി ഉ​ൾ​പ്പെ​ടു​ത്താം. മീ​ൻ ആ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ല്ല​തെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

പ​യ​റു വ​ർ​ഗ​ങ്ങ​ളി​ൽ ബീ​റ്റ്റൂ​ട്ട്, വെ​ണ്ട​യ്ക്ക, പ​യ​ർ, പാ​വ​യ്ക്ക, വ​ഴു​ത​ന​ങ്ങ, മു​രി​ങ്ങ​യി​ല, ചീ​ര, കൂ​ണ്‍ തു​ട​ങ്ങി ല​ഭ്യ​മാ​യ എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും കു​ട്ടി​ക​ൾ ക​ഴി​ക്ക​ണം. ദ​ഹ​ന​വും ആ​ഗി​ര​ണ​വും ഉ​ൾ​പ്പ​ടെ​യു​ള്ള ശ​രീ​ര​ത്തി​ന്‍റെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ആ​ന്‍റി ഓ​ക്സൈ​ഡു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ച​ക്ക, മാ​ത​ളം തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളും സ്കൂ​ളി​ലേ​ക്ക് ക​രു​താം.

തേ​ങ്ങ​യിലുണ്ട് ഊർജം

കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ഹാ​ര​ത്തി​ൽ തേ​ങ്ങ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം.

തോ​ര​ൻ ക​റി​ക​ളി​ൽ തേ​ങ്ങ അ​ധി​കം വേ​വി​ക്കാ​ൻ പാ​ടി​ല്ല. വി​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ ഓ​ർ​മ​ശ​ക്തി കൂ​ടു​വാ​ൻ ഏ​റെ സ​ഹാ​യി​ക്കും. ക​റി​ക​ളി​ൽ തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ക്കു​ന്ന​തും ന​ല്ല​താ​ണ്.

ആദിൽ മുഹമ്മദ്