Choclate
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
ത​​നി​​ക്ക് ചു​​റ്റും കാ​​ണുന്ന പ​​ല​​തിനെയും പേ​​ടി​​യോ​​ടെ നോ​​ക്കി​​ക്കാണു​​ന്ന​​വ​​രാ​​ണ് മ​​നു​​ഷ്യ​​ർ. കൂ​​ട്ടു​​കാ​​രു​​ടെ കാ​​ര്യം ത​​ന്നെ​​യൊ​​ന്ന് ഓ​​ർ​​ത്തു​​നോ​​ക്കു... നി​​ങ്ങ​​ളി​​ൽ ചി​​ല​​ർ​​ക്ക് പാ​​ന്പി​​നെ പേ​​ടി​​യു​​ണ്ടാ​​കും.
മ​​റ്റു​​ചി​​ല​​ർ​​ക്ക് ഇ​​രു​​ട്ടി​​നെ പേ​​ടി​​യു​​ണ്ടാ​​കും. വേ​​റെ ചി​​ല​​ർ​​ക്ക് ഇ​​തൊ​​ന്നു​​മ​​ല്ലാ​​തെ സ്കൂ​​ളി​​ൽ ന​​ട​​ക്കു​​ന്ന പ​​രീ​​ക്ഷ​​യെ ആ​​യിരി​​ക്കും പേ​​ടി. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പേ​​ടി​​ക​​ളൊ​​ക്കെ മ​​നു​​ഷ്യ സ​​ഹ​​ജ​​മാ​​ണ്. എ​​ന്നാ​​ൽ ഇ​​തി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ന​​മു​​ക്ക് വെ​​റും സാ​​ധാ​​ര​​ണ​​മെ​​ന്ന് തോ​​ന്നു​​ന്ന വ​​സ്തു​​ക്ക​​ളെ ഭ​​യ​​പ്പെ​​ടു​​ന്ന​​വ​​രു​​ണ്ട്. അ​​ത്ത​​രം ചി​​ല ഭ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് വാ​​യി​​ക്കാം.

ഫോ​​ബി​​യ

ഏ​​തെ​​ങ്കി​​ലു​​മൊ​​രു വ​​സ്തു​​വി​​നോ​​ടോ സാ​​ഹ​​ച​​ര്യ​​ത്തോ​​ടെ തോ​​ന്നു​​ന്ന അ​​മി​​ത​​മാ​​യ ഭ​​യം​​മൂ​​ലം ഉ​​ണ്ടാ​​കു​​ന്ന ഉ​​ത്ക​​ണ്ഠ​​യ്ക്കാ​​ണ് ഇം​​ഗ്ലീ​​ഷി​​ൽ ഫോ​​ബി​​യ എ​​ന്നു പ​​റ​​യു​​ന്ന​​ത്. ഭ​​യം എ​​ന്ന് അ​​ർ​​ഥം വ​​രു​​ന്ന ഫോ​​ബോ​​സ് എ​​ന്ന ഗ്രീ​​ക്കു​​പ​​ദ​​ത്തി​​ൽ​​നി​​ന്നാ​​ണ് ഫോ​​ബി​​യ എ​​ന്ന ഇം​​ഗ്ലീ​​ഷ് പ​​ദം ഉ​​ണ്ടാ​​യ​​ത്. വി​​വി​​ധ വ​​സ്തു​​ക്ക​​ളോ​​ടു​​ള്ള ഭ​​യ​​ത്തെ സൂ​​ചി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ആ ​​വ​​സ്തു​​വി​​ന്‍റെ പേ​​രി​​നൊ​​പ്പം ഫോ​​ബി​​യ എ​​ന്ന വാ​​ക്കു​​കൂ​​ടി ചേ​​ർ​​ക്കു​​ന്നു.



നി​​റ​​ങ്ങ​​ളോ​​ട് ഭ​​യം

വ​​ർ​​ണ​​ങ്ങ​​ളി​​ല്ലാ​​ത്ത ലോ​​ക​​ത്തെ​​ക്കു​​റി​​ച്ച് കൂ​​ട്ടു​​കാ​​ർ​​ക്ക് ചി​​ന്തി​​ക്കാ​​ൻ ക​​ഴി​​യു​​മോ? എ​​ന്നാ​​ൽ എ​​ല്ലാ​​വ​​ർ​​ക്കും അ​​ങ്ങ​​നെ​​യ​​ല്ല. നി​​റ​​ങ്ങ​​ളെ ഭ​​യ​​മു​​ള്ള​​വ​​രു​​ണ്ട്. അ​​വ​​രെ​​പ്പോ​​ഴും വ​​ർ​​ണ​​ശ​​ബ​​ള​​മാ​​യ വ​​സ്തു​​ക്ക​​ൾ ഒ​​ഴി​​വാ​​ക്കി ക​​റു​​പ്പും വെ​​ളു​​പ്പും മാ​​ത്ര​​മു​​ള്ള ലോ​​ക​​ത്തേ​​ക്ക് ഒ​​തു​​ങ്ങാ​​ൻ ശ്ര​​മി​​ക്കും. ഇ​​ക്കൂ​​ട്ട​​ർ​​ക്ക് നി​​റ​​ങ്ങ​​ൾ കാ​​ണു​​ന്പോ​​ൾ ശ​​രീ​​ര​​ത്തി​​ൽ ഹോ​​ർ​​മോ​​ണ്‍ വ്യ​​ത്യാ​​സം വ​​രു​​ക​​യും മാ​​ന​​സി​​ക​​മാ​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​വു​​ക​​യും ചെ​​യ്യും. ക്രോ​​മോ​​ഫോ​​ബി​​യ അ​​ല്ലെ​​ങ്കി​​ൽ ക്രൊ​​മ​​ാറ്റോ​​ഫോ​​ബി​​യ എ​​ന്നാ​​ണ് ഈ ​​അ​​വ​​സ്ഥ​​യ്ക്ക് പ​​റ​​യു​​ന്ന​​ത്.

ചി​​ല ആ​​ളു​​ക​​ൾ​​ക്ക് മ​​ഞ്ഞ നി​​റ​​ത്തോ​​ട് മാ​​ത്രം ഭ​​യ​​മു​​ണ്ടാ​​കും. സാ​​ന്തോ​​ഫോ​​ബി​​യ എ​​ന്നാ​​ണ് ഇ​​തി​​ന് പ​​റ​​യു​​ന്ന​​ത്. ചു​​വ​​പ്പു​​നി​​റ​​ത്തോ​​ടു​​ള്ള ഭ​​യ​​മാ​​ണ് എ​​റി​​ത്രോ​​ഫോ​​ബി​​യ. വെ​​ള്ള​​നി​​റ​​ത്തോ​​ടു​​ള്ള ഭ​​യ​​ത്തി​​ന് ലൂ​​ക്കോ​​ഫോ​​ബി​​യ എ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

പ​​ശു​​വി​​നെ കാ​​ണു​​ന്ന​​ത് പേ​​ടി, പാ​​ലു കു​​ടി​​ക്കാ​​ൻ പേ​​ടി

പാ​​ലി​​ന്‍റെ ഗു​​ണ​​ങ്ങ​​ളൊ​​ക്കെ അ​​റി​​യാ​​മെ​​ങ്കി​​ലും അ​​ത് കു​​ടി​​ക്കാൻ ​​ഇഷ്ട​​മി​​ല്ലാ​​ത്ത​​വ​​ർ കാ​​ണും. എ​​ന്നാ​​ൽ പാൽ ക​​ണ്ടാ​​ൽ പേ​​ടി​​ച്ച് വി​​റ​​യ്ക്കു​​ന്ന​​യാ​​ളു​​ക​​ളു​ണ്ടോ‍‍? ഉണ്ട്. ഗാ​​ലോ​​ഫോ​​ബി​​യ എ​​ന്നും ലാ​​ക്ടോ​​ഫോ​​ബി​​യ എ​​ന്നും ഈ ​​ഭ​​യം അ​​റി​​യ​​പ്പെ​​ടു​​ന്നു. ഗാ​​ലോ, ലാ​​ക്ടേ എ​​ന്നി​​വ പാ​​ലി​​നു​​ള്ള ഗ്രീ​​ക്ക്, ലാ​​റ്റി​​ൻ പ​​ദ​​ങ്ങ​​ളാ​​ണ്. ചി​​ല​​ർ​​ക്ക് പാ​​ലി​​ന്‍റെ രു​​ചി ഇ​​ഷ്ട​​മി​​ല്ലാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് അ​​തി​​നോ​​ട് പേ​​ടി തോ​​ന്നു​​ന്ന​​ത്.

ചി​​ല​​രു​​ടെ ശ​​രീ​​ര​​ത്തി​​ന് ലാ​​ക്ടോ​​സ് ഉ​​ൾ​​ക്കൊ​​ള്ളാ​​നു​​ള്ള ക​​ഴി​​വു​​ണ്ടാ​​കി​​ല്ല. ഇ​​തും പാ​​ലി​​നോ​​ടു​​ള്ള പേ​​ടി​​ക്ക് കാ​​ര​​ണ​​മാ​​കാം. ചി​​ല​​യാ​​ളു​​ക​​ൾ ബൊ​​വി​​നോ​​ഫോ​​ബി​​യ മൂ​​ലം പാ​​ലി​​നെ ഭ​​യ​​ക്കു​​ന്നു. പ​​ശു​​വി​​നോ​​ടു​​ള്ള അ​​കാ​​ര​​ണ​​മാ​​യ ഭ​​യ​​മാ​​ണ് ബൊ​​വി​​നോ​​ഫോ​​ബി​​യ. ലാ​​റ്റി​​ൻ ഭാ​​ഷ​​യി​​ൽ ബൊ​​വി എ​​ന്നാ​​ൽ പ​​ശു എ​​ന്നാ​​ണ് അ​​ർ​​ഥം. ഗാ​​ലോ​​ഫോ​​ബി​​യ ഉ​​ള്ള​​വ​​ർ പാൽ മാ​​ത്ര​​മ​​ല്ല പാ​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളും ക​​ഴി​​ക്കാ​​റി​​ല്ല.

ഐ​​സ്ക്രീ​​മി​​നോ​​ടും...

കു​​ട്ടി​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും ഒ​​രു​​പോ​​ലെ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ഒ​​രു വ​​സ്തു​​വാ​​ണ് ഐ​​സ്ക്രീം. എ​​ന്നാ​​ൽ ചി​​ല​​യാ​​ളു​​ക​​ൾ​​ക്ക് ഐ​​സ്ക്രീ​​മി​​നോ​​ട് പേ​​ടി​​യാ​​ണ്. ഐ​​സ്ക്രീം ക​​ഴി​​ച്ചാ​​ൽ ത​​ങ്ങ​​ളു​​ടെ വാ​​യും ശ​​രീ​​ര​​വു​​മെ​​ല്ലാം ത​​ണു​​ത്തു​​റ​​ഞ്ഞു​​പോ​​കു​​മെ​​ന്നാ​​ണ് ഇ​​ക്കൂ​​ട്ട​​രു​​ടെ വി​​ചാ​​രം. ചെ​​റി​​യ കു​​ട്ടി​​ക​​ളി​​ലാ​​ണ് പ​​ഗോ​​ട്ടോ​​ഫോ​​ബി​​യ എ​​ന്നു​​വി​​ളി​​ക്കു​​ന്ന ഈ ​​ഭ​​യം ക​​ണ്ടു​​വ​​രു​​ന്ന​​ത്. വ​​ലു​​താ​​കു​​ന്പോ​​ൾ ഇ​​ത് സ്വയം മാ​​റു​​ന്നു.



പൂ​​ക്ക​​ളോ​​ടും ഭ​​യ​​മോ?

പൂ​​ക്ക​​ളോ​​ടു​​ള്ള ഭ​​യ​​ത്തി​​ന് ആ​​ന്തോ​​ഫോ​​ബി​​യ എന്നാ​​ണ് പ​​റ​​യു​​ത്. ഗ്രീ​​ക്ക് ഭാ​​ഷ​​യി​​ൽ ആ​​ന്തോ​​സ് എന്നാ​​ൽ പു​​ഷ്പം എ​​ന്നാ​​ണ് അ​​ർ​​ഥം. പൂ​​ക്ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ന്തെ​​ങ്കി​​ലും പേ​​ടി​​പ്പെ​​ടു​​ത്തു ന്ന അ​​നു​​ഭ​​വം ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​വ​​ർ, പൂ​​ക്ക​​ൾ​​മൂ​​ലം വി​​വി​​ധ അ​​ല​​ർ​​ജി​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​വ​​ർ തു​​ട​​ങ്ങി​​യ​​വ​​രി​​ലാ​​ണ് ആ​​ന്തോ​​ഫോ​​ബി​​യ എ​​ന്ന അ​​വ​​സ്ഥ ക​​ണ്ടു​​വ​​രു​​ന്ന​​ത്. ഇ​​ക്കൂ​​ട്ട​​ർ​​ക്ക് പൂ​​ക്ക​​ൾ കാ​​ണു​​ന്പോ​​ൾ ത​​ല​​ക​​റ​​ക്കം, അ​​മി​​ത​​മാ​​യ വി​​യ​​ർ​​ക്ക​​ൽ, സം​​സാ​​രി​​ക്കു​​ന്നതി​​ൽ ത​​ട​​സം തു​​ട​​ങ്ങി​​യ അ​​സ്വ​​സ്ഥ​​ത​​ക​​ൾ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു.

മൃ​​ഗ​​ങ്ങ​​ളോ​​ടു ഭ​​യം

കാ​​ട്ടി​​ലും നാ​​ട്ടി​​ലു​​മൊ​​ക്കെ വ​​സി​​ക്കു​​ന്ന പ​​ല മൃ​​ഗ​​ങ്ങ​​ളെ​​യും മ​​നു​​ഷ്യ​​ർ​​ക്ക് പേ​​ടി​​യാ​​ണ്. ജ​​ന്തു​​വ​​ർ​​ഗ​​ത്തോ​​ട് പൊ​​തു​​വെ​​യു​​ള്ള ഭ​​യ​​ത്തി​​ന് സൂ​​ഫോ​​ബി​​യ എ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. വ്യ​​ത്യ​​സ്ത ജ​​ന്തു​​ക്ക​​ളോ​​ടു​​ള്ള ഭ​​യ​​ത്തി​​ന് വ്യ​​ത്യ​​സ്ത പേ​​രു​​ക​​ളു​​ണ്ട്. അ​​വ​​യി​​ൽ ചി​​ല​​ത് പ​​രി​​ച​​യ​​പ്പെ​​ടാം.

* Aetophobia - പ​​രു​​ന്തു​​ക​​ളോ​​ടു​​ള്ള ഭ​​യം
* Alektrophobia - കോ​​ഴി​​ക​​ളോ​​ടു​​ള്ള ഭ​​യം
* Anopheliphobia - കൊ​​തു​​കു​​ക​​ളോ​​ടു​​ള്ള ഭ​​യം.
* Arachonophobia - ചി​​ല​​ന്തി​​ക​​ളോ​​ടു​​ള്ള ഭ​​യം.
* Muscaphobia - ഈ​​ച്ച​​ക​​ളോ​​ടു​​ള്ള ഭ​​യം.
* Ophidiophobia - പാ​​ന്പു​​ക​​ളോ​​ടു​​ള്ള ഭ​​യം.
* Ornithophobia - പ​​ക്ഷി​​ക​​ളോ​​ടു​​ള്ള ഭ​​യം.
* Pachydermophobia - ആ​​ന​​ക​​ളോ​​ടു​​ള്ള ഭ​​യം.
* Pygolampidaphobia - മി​​ന്നാ​​മി​​നു​​ങ്ങു​​ക​​ളോ​​ടു​​ള്ള ഭ​​യം.
* Myrmecophobia - ഉ​​റു​​ന്പു​​ക​​ളോ​​ടു​​ള്ള ഭ​​യം

Ailurophobia

പൂ​​ച്ച​​ക​​ളോ​​ടു​​ള്ള ഭ​​യം. ഫെ​​നി​​ലോ ഫോ​​ബി​​യ എ​​ന്നും എ​​ല്യൂ​​റോ​​ഫോ​​ബി​​യ എ​​ന്നും പ​​റ​​യു​​ന്നു. സ്വ​​ന്തം വീ​​ടു​​ക​​ളി​​ൽ പൂ​​ച്ച ഉ​​ള്ള​​വ​​രി​​ലാ​​ണ് ഈ ​​ഫോ​​ബി​​യ പ്ര​​ധാ​​ന​​മാ​​യും ക​​ണ്ടു​​വ​​രു​​ന്ന​​ത്. പൂ​​ച്ച ക​​ടി​​ക്കു​​മെ​​ന്ന പേ​​ടി​​യി​​ൽ ഇ​​ക്കൂ​​ട്ട​​ർ എ​​പ്പോ​​ഴും ക​​ത​​ക​​ട​​ച്ച് മു​​റി​​ക്കു​​ള്ളി​​ലി​​രി​​ക്കും. ഈ ​​ഫോ​​ബി​​യ മാ​​റ്റു​​ന്ന​​തി​​ന് വി​​വി​​ധ ചി​​കി​​ത്സാ രീ​​തി​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്.



മ​​നു​​ഷ്യ​​രെ​​പ്പേ​​ടി

പു​രു​ഷ​ൻ​മാ​രെ പേ​ടി​യു​ള്ള അ​വ​സ്ഥ​യ്ക്ക് ആ​ൻ​ഡ്രോഫോ​ബി​യ അ​ല്ലെ​ങ്കി​ൽ മ​സ്കു​ലോ​ഫോ​ബി​യ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പു​രു​ഷ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ന​ല്ല​ത​ല്ലാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ, ജ​നി​ത​ക​മാ​യ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ൻ​ഡ്രോഫോ​ബി​യ​യ്ക്ക് കാ​ര​ണ​മാ​കാം. ആൾക്കാരെ കാ​ണു​ന്പോ​ഴു​ണ്ടാ​കു​ന്ന പേ​ടി, വി​റ​യ​ൽ തുടങ്ങിയ​വ​യാ​ണ് ഈ ​അ​വ​സ്ഥ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. സ്ത്രീ​ക​ളോ​ടു​ള്ള അ​കാ​ര​ണ​മാ​യ ഭ​യ​ത്തി​ന് ഗൈ​നോ​ഫോ​ബി​യ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

റോ​​ബട്ടി​​നെ​​പ്പേ​​ടി

റോ​​ബ​​ട്ടി​​നോ​​ടു​​ള്ള പേ​​ടി​​ക്ക് റോ​​ബോ​​ഫോ​​ബി​​യ എ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. റോ​​ബ​​ട്ടു​​ക​​ൾ അ​​കാ​​ര​​ണ​​മാ​​യി മ​​നു​​ഷ്യ​​രെ ഉ​​പ​​ദ്ര​​വി​​ക്കു​​മെ​​ന്നാ​​ണ് ഈ ​​അ​​വ​​സ്ഥ​​യു​​ള്ള​​വ​​ർ ക​​രു​​തു​​ന്ന​​ത്. ഗ്രിം​​വേ​​യി​​ഡി സി​​ൻ​​ഡ്രം എ​​ന്നും ഈ ​​അ​​വ​​സ്ഥ​​യ്ക്ക് പേ​​രു​​ണ്ട്.

നോ​​മോ​​ഫോ​​ബി​​യ

യാത്ര പോ​കു​ന്പോ​ൾ അ​വി​ടെ ന​മ്മു​ടെ മൊബൈ​ൽ ഫോ​ണി​ന് റേ​ഞ്ച് ഉ​ണ്ടാ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടാ​റി​ല്ലേ? ഈ ​അ​വ​സ്ഥ​യെ നോ​മോ​ഫോ​ബി​യ എ​ന്നു വി​ളി​ക്കും. ‘നോ ​മൊ​ബൈ​ൽ ഫോ​ബി​യ’ ആ​ണ് നോ​മോ​ഫോ​ബി​യ ആ​യ​ത്. മൊ​ബൈ​ൽ മ​റ​ന്നു പോ​കു​ക, ചാ​ർ​ജ് തീ​ർ​ന്ന് ഓ​ഫാ​കു​ക, ബാ​ല​ൻ​സ് തീ​രു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‌ അ​സ്വ​സ്ഥ​രാ​കു​ന്ന​തി​നു പി​ന്നി​ൽ നോ​മോ​ഫോ​ബി​യ ​ആ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

മ​​ഴ​​പ്പേ​​ടി

മ​ഴ​യോ​ടു​ള്ള പേ​ടി​ക്ക് ഓം​ബ്രോ​ഫോ​ബി​യ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​അ​വ​സ്ഥ​യു​ള്ള​വ​ർ​ക്ക് മ​ഴ വ​രു​ന്പോ​ൾ ഡി​പ്ര​ഷ​ൻ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കു​ട്ടി​ക​ൾ മ​ഴ​യ​ത്തി​റ​ങ്ങ​ാതി​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ അ​വ​രോ​ടു പ​റ​യു​ന്ന ക​ഥ​ക​ളും കാ​ര​ണ​ങ്ങ​ളും ഓം​ബ്രോ​ഫോ​ബി​യ​യി​ലേ​ക്ക് ന​യി​ക്കാം.

മ​​ര​​ത്തെ​​പ്പേ​​ടി

ചി​​ല​​യാ​​ളു​​ക​​ൾ​​ക്ക് മ​​ര​​ങ്ങ​​ൾ കാ​​ണു​​ന്ന​​ത് പേ​​ടി​​യാ​​ണ​​ത്രെ... ഡെ​​ൻ​​ഡ്രോ​​ഫോ​​ബി​​യ എ​​ന്നാ​​ണ് ഈ ​​അ​​വ​​സ്ഥ​​യെ വി​​ളി​​ക്കു​​ന്ന​​ത്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് കാ​​ടി​​നോ​​ട് പേ​​ടി​​തോ​​ന്നു​​ന്ന​​തെ​​ങ്കി​​ൽ അ​​തി​​നെ നി​​ക്ടോ​​ഹൈ​​ലോ​​ഫോ​​ബി​​യ എ​​ന്നു വി​​ളി​​ക്കും. ഹൈ​​ലോ​​ഫോ​​ബി​​യ, സൈ​​ലോ​​ഫോ​​ബി​​യ, വൈ​​ലോ​​ഫോ​​ബി​​യ എ​​ന്നി​​വ മ​​ര​​ക്കൂ​​ട്ട​​ങ്ങ​​ളോ​​ടും കാ​​ടി​​നോ​​ടു​​മു​​ള്ള ഭ​​യ​​മാ​​ണ്.

ദി​​വ​​സ​​ങ്ങ​​ളോ​​ട് പേ​​ടി

ചി​​ല ആ​​ളു​​ക​​ൾ​​ക്ക് ആ​​ഴ്ച​​യി​​ലെ ചി​​ല പ്ര​​ത്യേ​​ക ദി​​വ​​സ​​ങ്ങ​​ളോ​​ട് പേ​​ടി​​യാ​​ണ്. ഈ ​​ദി​​വ​​സം ത​​നി​​ക്ക് അ​​ശു​​ഭ​​മാ​​യി​​രി​​ക്കും എ​​ന്നാ​​ണ് ഇ​​ക്കൂ​​ട്ട​​ർ ക​​രു​​തു​​ന്ന​​ത്. ഓ​​രോ ദി​​വ​​സ​​ത്തോ​​ടു​​മു​​ള്ള പേ​​ടി​​ക്ക് ഓ​​രോ​​രോ പേ​​രു​​ക​​ളു​​ണ്ട്.

* Kriakiphobia - ഞാ​​യ​​ർ
* Lunaediesophobia - തി​​ങ്ക​​ൾ
* Tritiphobia - ചൊ​​വ്വ
* Sredaphobia - ബു​​ധ​​ൻ
* Pemptiphobia - വ്യാ​​ഴം
* Paraskeviphobia - വെ​​ള്ളി
* Savvatophobia - ശ​​നി



പേ​ടി​ക​ളോ​ടു പേ​ടി

പേ​​ടി​​ക​​ളോ​​ടു​​ള്ള പേ​​ടി​​യാ​​ണ് ഫോ​​ബോ​​ഫോ​​ബി​​യ. പു​​തി​​യ​​താ​​യി ഒ​​രു വ​​സ്തു​​വി​​നെ കാ​​ണാ​​ൻ പോ​​കു​​ന്പോ​​ഴോ, ചെ​​യ്യാ​​ൻ തു​​ട​​ങ്ങു​​ന്പോ​​ഴോ ഒ​​ക്കെ ത​​നി​​ക്ക് പേ​​ടി​​യു​​ണ്ടാ​​കു​​മോ എ​​ന്ന് ആ​​ളു​​ക​​ൾ പേ​​ടി​​ക്കു​​ന്ന അ​​വ​​സ്ഥ​​യാ​​ണി​​ത്.

Hippopotomonstosesquippedaliophobia

ഈ ​​വ​​ലി​​യ വാ​​ക്കു​​വാ​​യിച്ച​​പ്പോ​​ൾ കൂ​​ട്ടു​​കാ​​ർ​​ക്ക് എ​​ന്തെ​​ങ്കി​​ലും ഭ​​യം തോ​​ന്നി​​യോ. സാ​​ധാ​​ര​​ണ വാ​​ക്കു​​ക​​ളേ​​ക്കാ​​ൾ അ​​ധി​​ക നീ​​ള​​മു​​ള്ള, സ​​ങ്കീ​​ർ​​ണ​​മാ​​യ വാ​​ക്കു​​ക​​ളോ​​ടു​​ള്ള ഭ​​യ​​ത്തി​​നാ​​ണ് ‘ഹി​​പ്പോ​​പൊ​​ട്ടോ​​മോ​​ണ്‍​സ്റ്റോ​​സെ​​സ്ക്യു​​പ്പെ​​ഡാലിയോ ​​ഫോ​​ബി​​യ’ എ​​ന്നു പ​​റ​​യു​​ന്ന​​ത്.

റോസ് മേരി ജോൺ