Choclate
പ്ലാസ്റ്റിക്കേ വിട
പ്ലാ​​സ്റ്റി​​ക്കിന്‍റെ ആ​​ധി​​ക്യം പ​​രി​​സ്ഥി​​തി​​ക്കു​​ണ്ടാ​​ക്കു​​ന്ന ആ​​ഘാ​​തം അ​​പ​​രി​​ഹാര്യമാ​​യ ദു​​രി​​ത​​ങ്ങ​​ൾ​​ക്ക് വ​​ഴി​​വ​​യ്ക്കു​​ന്നു. ഇ​​വ​​യു​​ണ്ടാ​​ക്കു​​ന്ന ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ വ​​ലു​​താ​​ണ്. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം വേണമെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ജി 20 രാ​​ജ്യ​​ങ്ങ​​ൾ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന ധാ​​ര​​ണ​​യും പ്ലാ​​സ്റ്റി​​ക് നി​​രോ​​ധ​​ന​​ത്തിൽ പ്ര​​സ​​ക്ത​​മാ​​ണ്.

ജ​​നു​വ​രി ഒ​ന്നു മു​ത​ൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിൽ സ​ന്പൂ​ർ​ണ നിരോധനം ന​ട​പ്പാ​ക്കി. പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് ഉ​ത്​പ​ന്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യി നി​രോ​ധി​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ച്ചാ​ൽ 10,000 രൂ​പ മു​ത​ൽ 50,000 രൂ​പ വ​രെ​യാ​ണ് പി​ഴ.

എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ൾ മു​ത​ൽ പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ, ഷീ​റ്റു​ക​ൾ, ഗാ​ർ​ബേ​ജ് ബാ​ഗു​ക​ൾ, ജ്യൂ​സ് പാ​ക്ക​റ്റ്, പി​വി​സി ഫ്ലെക്സ് ഇ​ങ്ങ​നെ നീ​ളു​ന്നു നി​രോ​ധി​ക്ക​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ. ക​യ​റ്റു​മ​തി ചെ​യ്യാ​നാ​യി നി​ർ​മ്മി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ, ആ​രോ​ഗ്യ രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ, ക​ന്പോ​സ്റ്റ് പ്ലാ​സ്റ്റി​ക്കി​ൽ നി​ർ​മി​ച്ച പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് നി​രോ​ധ​ന​മി​ല്ല. നി​രോ​ധ​നം സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ധ​വത്​കര​ണ​വും നി​രോ​ധ​ന​ത്തോ​ടൊ​പ്പം ന​ട​ക്കും.

നി​​രോ​​ധി​​ച്ച പ്ലാ​​സ്റ്റി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ നി​​ർ​​മിച്ചാ​​ലും വി​​ൽ​​പ​​ന ന​​ട​​ത്തി​​യാ​​ലും സൂ​​ക്ഷി​​ച്ചാ​​ലും കു​​റ്റ​​ക​​ര​​മാ​​ണ്. നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ​​ക്ക് ക​​ന​​ത്ത പി​​ഴ​​യാ​​കും ചു​​മ​​ത്തു​​ക. ആ​​ദ്യ നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ​​ക്ക് 10,000 രൂ​​പ​​യും, ര​​ണ്ടാ​​മ​​ത് ആ​​വ​​ർ​​ത്തി​​ച്ചാ​​ൽ 25,000 രൂ​​പ​​യും, തു​​ട​​ർ​​ന്നു​​ള്ള നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ​​ക്ക് 50,000 രൂ​​പ​​യു​​മാ​​ണ് പി​​ഴ ഈ​​ടാ​​ക്കു​​ന്ന​​ത്.

ത​​മി​​ഴ്നാ​​ട്ടി​​ൽ പ്ലാ​​സ്റ്റി​​ക് നി​​രോ​​ധ​​ന​​ത്തി​​ന് ശേ​​ഷം 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം പ്ലാ​​സ്റ്റി​​ക് ഉ​​പ​​യോഗം കു​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ൾ. അ​​തേ​​സ​​മ​​യം ബ​​ദ​​ൽ ഉ​​ത്​​പ​​ന്ന​​ങ്ങ​​ൾ വി​​പ​​ണി​​യി​​ൽ കു​​റ​​വാ​​യ​​തി​​നാ​​ൽ വ്യാ​​പാ​​രി​​ക​​ളും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും ഒ​​രു​​പോ​​ലെ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.



നി​​രോ​​ധ​​നം എ​​ന്തി​​നൊ​​ക്കെ?

ഒ​​റ്റ​​ത്ത​​വ​​ണ ഉ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള എ​​ല്ലാ പ്ലാ​​സ്റ്റി​​ക് വ​​സ്തു​​ക്ക​​ൾ​​ക്കും ഉ​​ത്ത​​ര​​വ് ബാ​​ധ​​ക​​മാ​​ണ്. നി​​ർ​​മാ​​ണ​​വും വി​​ൽ​​പ്പ​​ന​​യും മാ​​ത്ര​​മ​​ല്ല, സൂ​​ക്ഷി​​ക്ക​​ലും നി​​രോ​​ധി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. ഏ​​തു​​ക​​ന​​ത്തി​​ലു​​ള്ള പ്ലാ​​സ്റ്റി​​ക് ബാ​​ഗാ​​യാ​​ലും നി​​രോ​​ധ​​നം ബാ​​ധ​​ക​​മാ​​ണ്.

എ​​ന്തു​​കൊ​​ണ്ട് നി​​രോ​​ധ​​നം?

പ്ലാ​​സ്റ്റി​​ക്കിന്‍റെ ആ​​ധി​​ക്യം പ​​രി​​സ്ഥി​​തി​​ക്കു​​ണ്ടാ​​ക്കു​​ന്ന ആ​​ഘാ​​തം അ​​പ​​രി​​ഹാര്യ​​മാ​​യ ദു​​രി​​ത​​ങ്ങ​​ൾ​​ക്ക് വ​​ഴി​​വ​​യ്ക്കു​​ന്നു. ഇ​​വ​​യു​​ണ്ടാ​​ക്കു​​ന്ന ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ വ​​ലു​​താ​​ണ്. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം വേണമെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ജി 20 ​​രാ​​ജ്യ​​ങ്ങ​​ൾ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന ധാ​​ര​​ണ​​യും പ്ലാ​​സ്റ്റി​​ക് നി​​രോ​​ധ​​ന​​ത്തി​​ൽ പ്ര​​സ​​ക്ത​​മാ​​ണ്.

പ്ലാ​​സ്റ്റി​​ക്കി​​ന് പ​​ക​​രം

പേ​​പ്പ​​റാ​​ണ് പ്ലാ​​സ്റ്റി​​ക്കി​​ന് ബ​​ദ​​ലാ​​യി ആ​​ദ്യം മു​​ന്നോ​​ട്ടു​​വ​​രു​​ന്ന മാ​​ർ​​ഗം. പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​ന് പ​​ക​​രം ടെ​​ട്രാ പാ​​ക്ക് (ജ്യൂസു​​ക​​ൾ പാ​​ക്ക് ചെ​​യ്യു​​ന്ന രീ​​തി) സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ പാ​​ലും മ​​റ്റ് പാ​​നീ​​യ​​ങ്ങ​​ളും വി​​ത​​ര​​ണ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​കും.

പ​​ക്ഷേ പ്ലാ​​സ്റ്റി​​ക്കി​​നെ​​ക്കാ​​ൾ ഇ​​തി​​ന് ചെ​​ല​​വേ​​റു​​മെ​​ങ്കി​​ലും പ്ര​​കൃ​​തി​​ക്ക് പ്ലാ​​സ്റ്റി​​ക്കു​​ണ്ടാ​​ക്കു​​ന്ന ദോ​​ഷം ഉ​​ണ്ടാ​​ക്കി​​ല്ല. പ്ലാ​​സ്റ്റി​​ക്കി​​ന് പ​​ക​​രം ചോ​​ള​​ത്തി​​ൽ നി​​ന്നു​​ള്ള ഉത്പ​​ന്നം കൊ​​ണ്ട് ക​​വ​​റു​​ക​​ൾ നി​​ർ​​മിക്കു​​ന്നു​​ണ്ട്. മു​​ള​​യും പാ​​ള​​യു​​മു​​പ​​യോ​​ഗി​​ച്ചു​​ള്ള പാ​​ത്ര​​ങ്ങ​​ളും പേ​​പ്പ​​ർ സ്ട്രോ​​ക​​ളും പ്ലാ​​സ്റ്റി​​ക് ബാ​​ഗു​​ക​​ൾ​​ക്ക് പ​​ക​​രം ചെ​​ടി​​ക​​ൾ ന​​ടാ​​നു​​ള്ള മു​​ള​​പ്പാ​​ത്ര​​ങ്ങ​​ളു​​മൊ​​ക്കെ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്ക​​ഴി​​ഞ്ഞു.

ചി​​ല ‘പ്ലാ​​സ്റ്റി​​ക്’ മാ​​തൃ​​ക​​ക​​ൾ

സ​​മീ​​പ​​കാ​​ല​​ത്താ​​യി, പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ വി​​പ​​ത്ത് മ​​നു​​ഷ്യ​​ർ തി​​രി​​ച്ച​​റി​​ഞ്ഞു തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. അ​​തി​​നാ​​ൽ​​ത്ത​​ന്നെ ചി​​ല​​യി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ത്തെ പു​​ന​​രു​​പ​​യോ​​ഗി​​ക്കാ​​നും അ​​വ ഇ​​ല്ലാ​​താ​​ക്കാ​​നു​​മു​​ള്ള പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. അ​​തി​​ൽ ചി​​ല​​തു പരിചയപ്പെടാം.

മാ​​തൃ​​ക​​യാ​​യി ഗാ​​ർ​​ബേ​​ജ് ക​​ഫേ

ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ‘ഗാ​​ർ​​ബേ​​ജ് ക​ഫേ’ ഛത്തീ​​സ്ഗ​​ഡി​​ലാ​​ണ് പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്. ഇ​​വി​​ടെ വീ​​ടി​​ല്ലാ​​ത്ത​​വ​​രോ, പാ​​വ​​പ്പെ​​ട്ട​​വ​​രോ ആ​​യ ജ​​ന​​ങ്ങ​​ൾ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ൽ അ​​വ​​ർ​​ക്ക് ഭ​​ക്ഷ​​ണം ല​​ഭി​​ക്കും.

പ്ലാ​​സ്റ്റി​​ക് നി​​ർ​​മാ​​ർ​​ജനം എ​​ന്ന​​തി​​ലു​​പ​​രി പാ​​വ​​പ്പെ​​ട്ട മ​​നു​​ഷ്യ​​ർ​​ക്ക് ഭ​​ക്ഷ​​ണ​​ത്തി​​നു​​ള്ള വ​​ക എ​​ന്ന നി​​ല​​യി​​ൽ കൂ​​ടി ഇ​​ത് ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു. ഒ​​രു കി​​ലോ പ്ലാ​​സ്റ്റി​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്ന​​വ​​ർ​​ക്ക് സൗ​​ജ​​ന്യ ഭ​​ക്ഷ​​ണം ന​​ൽ​​കും. ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യം വയ്ക്കു​​ന്ന​​ത് ന​​ഗ​​രം വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക എ​​ന്ന​​താ​​ണെ​​ന്ന് മേ​​യ​​ർ അ​​ജ​​യ് ടി​​ർ​​ക്കി പ​​റ​​ഞ്ഞി​​രു​​ന്നു.



ഒരു കി​​ലോ പ്ലാ​​സ്റ്റി​​ക്ക് മാ​​ലി​​ന്യ​​ത്തി​​ന് ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ൽ​​കും. അ​​ര​​ക്കി​​ലോ മാ​​ലി​​ന്യം ന​​ൽ​​കി​​യാ​​ൽ വീ​​ടി​​ല്ലാ​​ത്ത​​വ​​ർ​​ക്കും പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്കും പ്ര​​ഭാ​​ത​​ഭ​​ക്ഷ​​ണം ന​​ൽ​​കും.

5,50,000 രൂ​​പ​​യാ​​ണ് ബ​​ജ​​റ്റി​​ൽ അ​​ധി​​കൃ​​ത​​ർ ഇ​​തി​​നാ​​യി വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ന​​മ്മു​​ടെ മ​​ല​​പ്പു​​റം ന​​ഗ​​ര​​സ​​ഭ​​യി​​ലും ക​​ഴി​​ഞ്ഞ ന​​വം​​ബ​​ർ മു​​ത​​ൽ ഈ ​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി. ‘പ്ലാ​​സ്റ്റി​​ക് ത​​രൂ ഭ​​ക്ഷ​​ണം ത​​രാം’ എ​​ന്നാ​​ണ് പ​​ദ്ധ​​തി​​യു​​ടെ പേ​​ര്. പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ളു​​മാ​​യി എ​​ത്തു​​ന്ന ആ​​ർ​​ക്കും ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് മ​​ട​​ങ്ങാം. മ​​ല​​പ്പു​​റം ജി​​ല്ലാ ക​​ള​​ക്ട​​ർ ജ​​അ്ഫ​​ർ മാ​​ലി​​ക്കി​​ന്‍റെ ത​​ല​​യി​​ലു​​ദി​​ച്ച ആ​​ശ​​യം ന​​ഗ​​ര​​സ​​ഭ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണ്.

ഫീ​​സി​​ന് പ​​ക​​രം പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം

ഗു​​വാ​​ഹ​​ത്തി​​യി​​ലെ ഒ​​രു സ്കൂ​​ളി​​ൽ ഫീ​​സി​​ന് പ​​ക​​രം പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം ന​​ൽ​​കി​​യാ​​ൽ മ​​തി. കു​​ട്ടി​​ക​​ൾ ഒ​​രു ക​​വ​​റി​​ൽ പ്ലാ​​സ്റ്റി​​ക്കു​​മാ​​യി എ​​ത്തു​​ക​​യും അ​​ത് സ്കൂ​​ളി​​ലേ​​ക്ക് ഫീ​​സാ​​യി ന​​ൽ​​കാ​​നും തു​​ട​​ങ്ങി. പാ​​ർ​​മി​​ത ശ​​ർ​​മ്മ, മ​​സീ​​ൻ മു​​ക്താ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് 2016 ൽ ​​സ്ഥാ​​പി​​ച്ച സ്കൂ​​ളാ​​ണി​​ത്.

സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ക്കു​​ക, അ​​തു​​വ​​ഴി അ​​വ​​രെ ഒ​​രു ജീ​​വി​​ത​​മാ​​ർ​​ഗം ക​​ണ്ടെ​​ത്തു​​ന്ന​​തി​​ലേ​​ക്ക് ന​​യി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ തു​​ട​​ങ്ങി​​യ സ്കൂ​​ൾ ഈ ​​പ്ലാ​​സ്റ്റി​​ക് ഫീ​​സ് കൊ​​ണ്ടും ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

പ്ലാ​​സ്റ്റി​​ക്കി​​ൽ നി​​ന്നു റോ​​ഡ്

ലക്നോ ഡ​​വ​​ല​​പ്മെ​​ന്‍റ് അ​​തോ​​റി​​റ്റി പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം ഉ​​പ​​യോ​​ഗി​​ച്ച് ഒ​​രു റോ​​ഡ് ത​​ന്നെ നി​​ർ​​മി​​ച്ചു. ഗോ​​മി​​ത് ന​​ഗ​​ർ പോലീ​​സ് സ്റ്റേ​​ഷ​​ൻ മു​​ത​​ൽ ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് വ​​രെ​​യാ​​ണ് റോ​​ഡ്.



പ്ലാ​​സ്റ്റി​​ക്കി​​ൽ നി​​ന്ന് പെ​​ട്രോ​​ൾ

ഹൈ​​ദ​​രാ​​ബാ​​ദി​​ലു​​ള്ള പ്ര​​ഫ. സ​​തീ​​ഷ് കു​​മാ​​ർ എ​​ന്ന മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻജിനിയ​​ർ ചെ​​യ്ത​​ത് പ്ലാ​​സ്റ്റി​​ക് ഉ​​പ​​യോ​​ഗി​​ച്ച് പെ​​ട്രോ​​ളു​​ണ്ടാ​​ക്ക​​ലാ​​ണ്. അ​​ത് ലി​​റ്റ​​റി​​ന് 40 രൂ​​പ നിരക്കിൽ വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ഈ ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ഒ​​രു സ്ഥാ​​പ​​നം ത​​ന്നെ അ​​ദ്ദേ​​ഹ​​ത്തി​​നു​​ണ്ട്. സാ​​ന്പ​​ത്തി​​ക​​നേ​​ട്ടം ത​​ന്‍റെ ല​​ക്ഷ്യ​​മ​​ല്ലെ​​ന്നും പ​​രി​​സ്ഥി​​തി​​യെ ചൊ​​ല്ലി​​യാ​​ണ് താ​​നി​​ത് ചെ​​യ്യു​​ന്ന​​ത് എ​​ന്നു​​മാ​​ണ് സ​​തീ​​ഷ് പ​​റ​​യു​​ന്ന​​ത്.



അ​​ല​​ങ്കാ​​ര​​വ​​സ്തു​​ക്ക​​ളാ​​യി മാ​​റു​​ന്ന പ്ലാ​​സ്റ്റി​​ക്

മം​​ഗ​​ളൂ​​രു​​വി​​ൽ നി​​ന്നു​​ള്ള മേ​ഘ എ​​ന്ന ക​​ലാ​​കാ​​രി​​യു​​ടെ ക​​ര​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്പോ​​ൾ പ്ലാ​​സ്റ്റി​​ക് അ​​തി​​മ​​നോ​​ഹ​​ര​​മാ​​യ അ​​ല​​ങ്കാ​​ര വ​​സ്തു​​ക്ക​​ളാ​​യി മാ​​റു​​ക​​യാ​​ണ്. പ്ലാ​​സ്റ്റി​​ക് ഉ​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ കു​​റി​​ച്ച് ബോ​​ധ​​വ​​ൽ​​ക്ക​​രി​​ക്കു​​ക, പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ത്തെ മ​​നോ​​ഹ​​ര​​മാ​​യി പു​​ന​​രു​​പ​​യോ​​ഗി​​ക്കു​​ക എ​​ന്ന​​താ​​ണ് മേ​ഘ ചെ​​യ്യു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ല​​ട​​ക്കം നി​​ര​​വ​​ധി പേ​​ർ ഇ​​ന്ന് പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ൾ അ​​ല​​ങ്കാ​​ര വ​​സ്തു​​ക്ക​​ളാ​​ക്കി മാ​​റ്റു​​ന്നു​​ണ്ട്.

പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​ന് പ​​ക​​രം വാ​​ഴ​​യി​​ല

താ​​യ്‌ലൻ​​ഡി​​ലെ റിം​​പിംഗ് സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ൽ പ്ലാ​​സ്റ്റി​​ക് ബാ​​ഗു​​ക​​ൾ​​ക്ക് പ​​ക​​ര​​മു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് വാ​​ഴ​​യി​​ല​​യാ​​ണ്. വാ​​ഴ​​യി​​ല​​യി​​ൽ പൊ​​തി​​ഞ്ഞു​​വ​​ച്ചി​​രി​​ക്കു​​ന്ന പ​​ച്ച​​ക്ക​​റി​​ക​​ളു​​ടെ​​യും മ​​റ്റും ഫോ​​ട്ടോ വ​​ലി​​യ തോ​​തി​​ലാ​​ണ് സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളേ​​റ്റെ​​ടു​​ത്ത​​ത്. തീ​​ർ​​ന്നി​​ല്ല, പ്ലാ​​സ്റ്റി​​ക് കൊ​​ണ്ട് ബോ​​ട്ട്, ചെ​​രു​​പ്പ് അ​​ങ്ങ​​നെ പ​​ല​​തും ഉ​​ണ്ടാ​​ക്കു​​ന്ന​​വ​​രു​​ണ്ട്. ഇ​​തി​​ലൂ​​ടെ​​യൊ​​ക്കെ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത് അ​​വ​​യെ ഭൂ​​മി​​ക്ക് ഭാ​​ര​​മാ​​ക്കാ​​നാ​​യി വ​​ലി​​ച്ചെ​​റി​​യാ​​തെ പു​​ന​​രു​​പ​​യോ​​ഗി​​ക്കു​​ക എ​​ന്ന​​ത് ത​​ന്നെ​​യാ​ണ്.



പ്ലാ​​സ്റ്റി​​ക് ബാ​​ഗി​​ന് പ​​ക​​രം മു​​ള

ആൻ​​ഡ​​മാ​​ൻ ഐഎ​​ഫ്എ​​സ് ഓ​​ഫീസ​​ർ​​മാ​​ർ ചെ​​ടി​​ക​​ൾ ന​​ടാ​​നാ​​യി പ്ലാ​​സ്റ്റി​​ക് ബാ​​ഗു​​ക​​ൾ​​ക്ക് പ​​ക​​രം മു​​ള​​യു​​ടെ പാ​​ത്ര​​ങ്ങ​​ളു​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യ​​ത് കു​​റ​​ച്ചു കാ​​ലം മു​​ന്പാ​​ണ്. വി​​പു​​ൽ പാ​​ണ്ഡേ എ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് ഇ​​തി​​ന് തു​​ട​​ക്കം കു​​റി​​ച്ച​​ത്. ഓ​​രോ ന​​ഴ്സ​​റി​​യി​​ലും ചെ​​ടി​​ക​​ൾ ന​​ടു​​ന്ന​​തി​​നാ​​യി എ​​ത്ര​​മാ​​ത്രം പ്ലാ​​സ്റ്റി​​ക് ബാ​​ഗു​​ക​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

മു​​ള കൊ​​ണ്ടു​​ള്ള പാ​​ത്ര​​ത്തി​​ലാ​​യ​​പ്പോ​​ഴേ​​ക്കും അ​​ത്ര​​യും പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ ഉ​​പ​​യോ​​ഗം കു​​റ​​ഞ്ഞു. പ​​തി​​യെ പ​​തി​​യെ ഇ​​ത് ഓ​​രോ ന​​ഴ്സ​​റി​​ക​​ളി​​ലേ​​ക്കാ​​യി വ്യാ​​പി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്ലാ​​സ്റ്റി​​ക്കി​​ന് പ​​ക​​രം മ​​റ്റു​​പ​​ല​​തും പ​​രീ​​ക്ഷി​​ച്ചു​​വെ​​ങ്കി​​ലും അ​​തി​​ലൊ​​ന്നും ചെ​​ടി​​ക​​ൾ വേ​​ണ്ട​​പോ​​ലെ വ​​ള​​ർ​​ന്നി​​ല്ല. ഒ​​ടു​​വി​​ലാ​​ണ് മു​​ള എ​​ന്ന​​തി​​ലേ​​ക്ക് എ​​ത്തി​​പ്പെ​​ടു​​ന്ന​​ത്.

ഓർത്തിരിക്കാൻ ഒൻപതു കാര്യങ്ങൾ

1. തുണി സഞ്ചി ഉപയോഗിക്കാം
2. സ്റ്റെയ്ൻലെസ് സ്റ്റീൽ, ഗ്ലാസ് വാട്ടർ ബോട്ടിൽ ഉപയോഗിക്കാം
3. ഗ്ലാസ് കരുതാം
4. സ്റ്റെയ്ൻലെസ് സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുപോകാം
5. പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ തുടങ്ങിയവയ്ക്ക് വിട
6. ഇനി പ്ലാസ്റ്റിക് കവറുകൾ വേണ്ട
7. മേശ വിരിപ്പുകൾക്ക് തുണിയാകാം
8. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഗ്ലാസ് ജാറുകൾ
9. കൂട്ടുകാരോട് ഈ അറിവുകൾ പങ്കുവയ്ക്കാം

ആദിൽ മുഹമ്മദ്
************************************************

നി​​രോ​​ധ​​നം ഇവയ്ക്ക്

* ക്യാ​​രി ബാ​​ഗ്
* ടേ​​ബി​​ൾ​​മാ​​റ്റ്
* വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഒ​​ട്ടി​​ക്കു​​ന്ന ഫി​​ലിം
* പ്ലാ​സ്റ്റി​ക് പ്ലേ​​റ്റ്, ക​​പ്പ്, സ്പൂ​​ണ്‍, ഫോ​​ർ​​ക്ക്, സ്ട്രോ
* ഗാ​​ർ​​ബേ​​ജ് ബാ​​ഗ്
* പി​​വി​​സി ഫ്ലെക്സ് സാ​​ധ​​ന​​ങ്ങ​​ൾ
* തെ​​ർ​​മോ​​ക്കോൾ​​ അ​​ല​​ങ്കാ​​ര വ​​സ്തു​​ക്ക​​ൾ
* പ്ലാ​​സ്റ്റി​​ക് പ​​താ​​ക
* കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ
* പ്ലാ​​സ്റ്റി​​ക് വാ​​ട്ട​​ർ പൗ​​ച്ച്
* പ്ലാ​​സ്റ്റി​​ക് കോ​​ട്ട​​ഡ് പേ​​പ്പ​​ർ ക​​പ്പ്, പ്ലേ​​റ്റ്, ബൗ​​ൾ
* ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റി​​ക് ജ്യൂ​​സ് പാ​​യ്ക്ക​​റ്റ്
* 500 മി​​ല്ലി​​ക്കു താ​​ഴെ​​യു​​ള്ള പെ​​റ്റ് ബോ​​ട്ടി​​ൽ

പ്രാണനെടുക്കും പ്ലാസ്റ്റിക്

നാം ​​വ​​ലി​​ച്ചെ​​റി​​യു​​ന്ന പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ എ​ത്ര​യോ ജീ​വി​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്നു എ​ന്ന് കൂ​ട്ടു​കാ​ർ ചി​ന്തി​ച്ചി​ട്ടു​ണ്ടോ? കൊ​​ന്പ​​നാ​​ന മു​​ത​​ൽ ക​​ട​​ലാ​​മ വ​​രെ​​യു​​ള്ള ജീ​​വി​​ക​​ൾ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ കാ​​ര​​ണം പൊ​​റു​​തി​​മു​​ട്ടു​​ന്നു. ക​ര​യി​ലും ക​ട​ലി​ലും ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ർ.

ഗ്രേ​​റ്റ് പ​​സ​​ഫി​​ക് ഗാ​ർ​ബേ​​ജ് പാ​​ച്ച് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഒ​​രു പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ ദ്വീ​​പ് പ​​സ​​ഫി​​ക് സ​​മു​​ദ്ര​​ത്തി​​ൽ രൂ​​പം കൊ​​ണ്ടി​​ട്ടു​​ണ്ട്. ഫ്രാ​​ൻ​​സി​​നേ​​ക്കാ​​ൾ വ​​ലു​​പ്പ​​മു​​ള്ള സ്ഥ​​ലം. ക​​ട​​ലൊ​​ഴു​​ക്കി​​ലെ പ്ലാ​​സ്റ്റി​​ക്, ത​​ങ്ങ​​ളു​​ടെ ഉ​​ദ​​ര​​ങ്ങ​​ളി​​ൽ കു​​രു​​ങ്ങി, ജീ​​വ​​ന​​വ​​സാ​​നി​​ക്കു​​ന്ന ക​​ട​​ലാ​​മ​​ക​​ൾ ഏ​​റെ​​യാ​​ണ്. പ്ലാസ്റ്റിക് ഭ​​ക്ഷി​​ക്കു​​ന്ന മീ​നി​നേ​യും മ​റ്റു ക​​ട​​ൽ ജീ​​വി​​ക​ളേ​യു​മെ​ല്ലാം ഭ​​ക്ഷി​​ക്കു​​ന്ന​​തി​​ലൂ​​ടെ​​യും ഉ​​പ്പി​​ലൂ​​ടെ​​യും മൈ​​ക്രോ പ്ലാ​​സ്റ്റി​​ക് ന​​മ്മു​ടെ ഉ​ള്ളി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്നു. ബു​​മ​​റാ​​ങ്ങ് പോ​​ലെ വ​​ലി​​ച്ചെ​​റി​​യു​​ന്ന പ്ലാ​​സ്റ്റി​​ക് അ​​തേ രൂ​​പ​​ത്തി​​ല​​ല്ലെ​​ങ്കി​​ലും ന​​മ്മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നു​ എ​ന്ന് മ​ന​സി​ലാ​യി​ല്ലേ?



ക​​ട​​ലി​​ലേ​​ക്കെ​​ത്തു​​ന്ന പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ മു​ഖേ​ന വം​​ശ​​നാ​​ശം നേ​​രി​​ടാ​​ൻ പോ​​കു​​ന്ന​​ത് 700 ത​​രം ക​​ട​​ൽ ജീ​​വി​​ക​​ൾ​ക്കാ​ണ്. പ്ലാ​​സ്റ്റി​​ക്ക് ഉ​​ള്ളി​​ലെ​​ത്തു​​ന്ന​​തും അ​​ണു​​ബാ​​ധ, ശ്വാ​​സം മു​​ട്ട​​ൽ, ദ​​ഹ​​ന​​ക്കേ​​ട്, മ​​റ്റ് അ​​സ്വ​​സ്ഥ​​ത​​ക​​ൾ എ​​ന്നി​​വ​​യു​​ണ്ടാ​​യി ഇ​​വ ച​​ത്തു പോ​​കും. ക​​ഴു​​ത്തി​​ൽ പ്ലാ​​സ്റ്റി​​ക് വ​​ല കു​​രു​​ങ്ങി​യാ​ണ് ഭൂ​രി​ഭാ​ഗം ക​ട​ലാ​മ​ക​ളും ക​ട​ൽ​പ​ക്ഷി​ക​ളും ച​ത്തു​പോ​കു​ന്ന​ത്.

വ​​ർ​​ഷം തോ​​റും ഒമ്പതു ദ​​ശ​​ല​​ക്ഷം ദേ​​ശാ​​ട​​ന​​പ്പ​​ക്ഷി​​ക​​ൾ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം മൂ​​ലം ച​​ത്തൊ​​ടു​​ങ്ങു​​ന്നു​​വെ​​ന്നാ​​ണ് ക​​ണ​​ക്ക്. 2050 ആ​​കു​​ന്പോ​​ഴേ​​ക്കും 99% പ​​ക്ഷി​​ക​​ളും ഭ​​ക്ഷ​​ണ​​മാ​​ണെ​​ന്നു ക​​രു​​തി പ്ലാ​​സ്റ്റി​​ക് വി​​ഴു​​ങ്ങി​​യി​​രി​​ക്കു​​മെ​​ന്നും ശാ​​സ്ത്ര​​ജ്ഞ​​ർ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ന്നു.

വീ​ട്ടി​ൽ അ​മ്മ പാ​ൽ​ക​വ​ർ പൊ​ട്ടി​ക്കു​ന്പോ​ൾ ഒ​രു കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​ൻ കൂ​ട്ടു​കാ​ർ പ​റ​യ​ണം. ചെ​റി​യ ക​ഷ്ണം പ്ലാ​സ്റ്റി​ക് ആ​കു​മ​ല്ലോ മു​റി​ക്കു​ക. ഇ​നി മു​ത​ൽ ഇ​ത് പൂ​ർ​ണ​മാ​യി മു​റി​ച്ച് വ​ലി​ച്ചെ​റി​യാ​തെ പ​കു​തി മു​റി​ക്കാ​ൻ കൂ​ട്ടു​കാ​ർ പ​റ​യ​ണം. കാ​ര​ണം ഇ​ത്ത​രം ചെ​റി​യ ക​ഷ്ണം പ്ലാ​സ്റ്റി​ക്കു​ക​ൾ റീ ​സൈ​ക്കി​ൾ ചെ​യ്യാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

മാ​ത്ര​മ​ല്ല, ഇ​ങ്ങ​നെ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് തു​ണ്ടു​ക​ൾ ഭ​ക്ഷ​ണ​മാ​ണെ​ന്നു ക​രു​തി പ​ക്ഷി​ക​ൾ കൊ​ത്തു​ക​യും കു​ഞ്ഞു​ങ്ങ​ൾ​ക്കു ന​ൽ​കു​ക​യും ചെ​യ്യും. ഒ​​രു വ​​ർ​​ഷം ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന പ്ലാ​​സ്റ്റി​​ക് ബാ​​ഗു​​ക​​ൾ 500 ബി​​ല്യ​​ണാ​​ണ്. ഒ​​രു​​ത​​ര​​ത്തി​​ല​​ല്ലെ​​ങ്കി​​ൽ മ​​റ്റൊ​​രു ത​​ര​​ത്തി​​ൽ ഇ​​ത് പ്ര​​കൃ​​തി​​ക്കും ജീ​​വ​​ജാ​​ല​​ങ്ങ​​ൾ​​ക്കും ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന് നാം ​​ഇ​​നി​​യെ​​ങ്കി​​ലും തി​​രി​​ച്ച​​റി​​യ​​ണം.