Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട വഴികൾ, ഇന്നത്തെ പല മട്ടിലുള്ള പാലങ്ങൾ, കൗതുകങ്ങൾ, യുദ്ധവുമായി ബന്ധപ്പെട്ട പാലങ്ങൾ... പഠനപ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന രസകരവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ ഈ ലക്കം അറിയാം.. വിവിധ ക്ലാസുകളിലെ ചരിത്രം, ഭൂമിശാസ്ത്രം പാഠങ്ങൾക്ക് സഹായകരമായ വിവരങ്ങൾ..
ഉൗന്നുതൂണുകളിൽ ഹരിശ്രീ
ഇരുന്പും മറ്റു ലോഹങ്ങളും പ്രചരിക്കുന്നതിനുമുന്പ് പ്രധാനമായും മരപ്പാലങ്ങൾ തന്നെയായിരുന്നു മനുഷ്യൻ ഉപയോഗിച്ചിരുന്നത്. മരത്തടികൾ സുലഭമായിരുന്നതിനാൽ പാലങ്ങളുണ്ടാക്കുന്നത് അത്രതന്നെ പ്രയാസമുള്ളതായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ തടിപ്പാലങ്ങൾക്കുണ്ടായിരുന്ന ന്യൂനത, ഭാരമുള്ള സാധനസാമഗ്രികൾ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു.
ഈ പ്രശ്നത്തിനൊരു പരിഹാരവും ബന്ധപ്പെട്ടവർ അന്നുകണ്ടിരുന്നു. ഇന്നത്തെ നീളൻ പാലങ്ങൾക്കുള്ള ഉൗന്നുതൂണുകൾക്കു പ്രചോദനമായത് അന്നത്തെ ആ പ്രശ്നപരിഹാരം തന്നെയായിരുന്നു. നദികളിൽ ഇടയ്ക്കിടെ കുഴിച്ചിട്ട് അതിനു മുകളിൽ മരത്തടികളുറപ്പിച്ച് നീളമുള്ള മരപ്പാലങ്ങൾ അങ്ങേക്കരവരെ എത്തി. കടപുഴകി വീണ മരങ്ങളും പാറക്കല്ലുകളും മരവള്ളികളുമുപയോഗിച്ച് അക്കരെയ്ക്കെത്തിയ മനുഷ്യർ തടിപ്പാലത്തിന്റെ കണ്ടുപിടിത്തത്തോടെ, അത്യന്താധുനിക പാലങ്ങൾക്കുള്ള ഹരിശ്രീ കുറിക്കുകയായിരുന്നു.
റോമിനു മുന്പേ ഇന്ത്യാക്കാർ
റോഡ് ഗതാഗതത്തിനു ചരിത്രത്തിൽ തങ്ങളുടേതായ സംഭാവനയർപ്പിച്ച റോമാക്കാർ തന്നെയാണ് പാലം പണിയിലും വ്യക്തിമുദ്ര പതിപ്പിച്ചത് എന്നു ചരിത്രം പറയുന്നു. പാലം പണിയിലെ മുൻനിരക്കാർ എന്ന് റോമാക്കാർ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുന്പ് 179നോടടുത്ത് റോമാക്കാർ പാലം പണിയാൻ തുടങ്ങിയിരുന്നു. പക്ഷേ, പാലങ്ങളുടെ നിർമാണരഹസ്യം അയ്യായിരം വർഷങ്ങൾക്കു മുന്പുതന്നെ ഇന്ത്യക്കാർക്കു വശമുണ്ടായിരുന്നു. ക്രിസ്തുവിന് മൂവായിരം വർഷങ്ങൾക്കുമുന്പു തന്നെ ഇന്ത്യയിൽ പാലങ്ങൾ നിർമിച്ചിരുന്നതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
റോമാക്കാർ അന്നു പണിത പാലങ്ങളിൽ ആറെണ്ണം ഇന്നും നിലനിൽക്കുന്നുണ്ടത്രെ! പാലം പണിയിൽ അത്ര വിദഗ്ധരായിരുന്നു അവർ. സ്പെയിനിലെ അൽ ഖന്തറയിൽ ഇന്നും കാണാം ഒരു പഴയ റോമൻ പാലം. അതിന്റെ ശില്പി അന്നു പറഞ്ഞിരുന്ന വാക്കുകൾ ഇങ്ങനെയായിരുന്നു. ഞാനൊരു പാലം നിർമിക്കാൻ പോകുന്നു. അത് ലോകാവസാനം വരെ നിലനിൽക്കുകയും ചെയ്യും! പാലം പണിയിൽ ഒരു പുതിയ രീതി തന്നെ അവർ ലോകത്തിനു കാഴ്ചവയ്ക്കുകയുണ്ടായി. അതാണ് ആർച്ചുപാലങ്ങൾ.
കമാനങ്ങൾപോലെ പണിയുന്ന ഇത്തരം പാലങ്ങൾക്കും കൂടുതൽ ഭാരം താങ്ങാനുള്ള ശക്തിയുണ്ടായിരുന്നു. ഉൗന്നുതൂണുകൾ നദികളിലും മറ്റും കുഴിച്ചിടേണ്ട ആവശ്യവും ഇത്തരം പാലങ്ങൾക്കില്ലായിരുന്നു. ചൈന, ഈജിപ്ത് എന്നീ രാജ്യക്കാർക്കും പാലം പണി വശമുണ്ടായിരുന്നുവെങ്കിലും റോമാക്കാരുടെയത്ര മിടുക്ക് മറ്റാർക്കുമുണ്ടായിരുന്നില്ല.
മുന്നോട്ടുതന്നെ
ലോകം പുരോഗമിച്ചു. വാഹനങ്ങൾ വന്നു. അതോടെ കല്ലും മരവുമുപയോഗിച്ചുള്ള പാലങ്ങളൊന്നും ഗതാഗതത്തിനുപോരാതെ വന്നു. അങ്ങനെയാണ് ഇരുന്പുപാലങ്ങളും ഉരുക്കുപാലങ്ങളും കോണ്ക്രീറ്റു പാലങ്ങളും ലോകം കീഴടക്കുന്നത്. 1779 ലായിരുന്നു ആദ്യത്തെ ഇരുന്പുപാലം ഉണ്ടാകുന്നത്. ഇംഗ്ലണ്ടിലെ ഷോപ്ഷേർ എന്ന സ്ഥലത്തായിരുന്നു ഇത്. ഇന്ന് പല വിനോദകേന്ദ്രങ്ങളിലും വെറും വിനോദത്തിനായി പോലും മനോഹരമായ പാലങ്ങൾ നിർമിക്കുന്നു.
കൊത്തുപണികളും ചിത്രങ്ങളും കൊണ്ട് അവയെ മോടിപിടിപ്പിക്കുന്നു. വ്യാവസായിക വിപ്ലവത്തോടെ പാലങ്ങളുടെ ആവശ്യം വർധിക്കുകയും എൻജിനിയറിംഗ് സംബന്ധമായ പഠനങ്ങൾ കൂടുതൽ നടക്കുകയും ചെയ്തു. ഇരുന്പും മരവും സംയോജിപ്പിച്ചുകൊണ്ടുള്ള പാലങ്ങൾക്കു പിറകെ കോണ്ക്രീറ്റ് ഉപയോഗംകൂടി പ്രചാരത്തിലായതോടെ പാലങ്ങൾ വിപ്ലവകരമായ പുരോഗതിയിലേക്കു നടന്നടുത്തു.
വിവിധതരം പാലങ്ങൾ
വേരുപാലം
ഒരു കരയിൽ നിൽക്കുന്ന മരത്തിന്റെ വേരുകൾ മറു കരയിലേക്ക് കൊണ്ടു പോയി അനേക വർഷം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പാലങ്ങളാണ് വേരു പാലങ്ങൾ. മേഘാലയയിലെ ചിറാപുഞ്ചിയിൽ ഇത്തരത്തിലുള്ള പാലങ്ങളുണ്ട്. ഇന്നു കാണുന്ന ചില വേരുപാലങ്ങൾക്ക് മുന്നൂറിലേറെ വർഷങ്ങൾ പഴക്കവുമുണ്ട്. ഒരു പാലം ഉപയോഗിക്കാനുള്ള ബലം വരാൻ നിരവധി വർഷമെടുക്കും.
ഒരേ സമയം 50 പേരെ വരെ വഹിക്കാൻ ഈ പാലങ്ങൾക്കാവും. 100 അടിയിലും കൂടുതൽ നീളമുള്ള പാലങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായത് നൊൻഗ്രിയറ്റ് എന്നയിടത്തെ രണ്ടു നിലയിലുള്ള വേരുപാലമാണ്. ചിറാപുഞ്ചിയിലെ ഭൂപ്രകൃതികാരണം അരുവികളും പുഴകളും കടക്കാൻ വഞ്ചികൾ പറ്റില്ല. ശക്തമായ ജലപ്രവാഹം കാരണം പാലങ്ങളും എളുപ്പമല്ല.
ബീം പാലങ്ങൾ എന്ന ഗർഡർ ബ്രിഡ്ജ്
ഇന്നു നാം സാധാരണകാണുന്ന പാലങ്ങളാണ് ബീം പാലങ്ങൾ. അരുവിക്കു കുറുകെ മരത്തടിയിട്ട് നിർമിക്കുന്ന പാലങ്ങളുടെ പരിഷ്കരിച്ച രൂപം തന്നെയാണിത്. നദിയുടെ ഇരുവശവും ബന്ധിപ്പിച്ച് നേരെ നിർമിക്കുന്ന പാലമാണിത്. ഇത്തരം പാലങ്ങൾക്ക് താങ്ങായി ഇടയ്ക്കിടെ ഉൗന്നുതൂണുകൾ ജലാശയത്തിൽ നാട്ടിയിട്ടുണ്ടാകും.
തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന വലിയ ബീമുകളെയാണ് ഗർഡറുകൾ എന്നു പറയുന്നത്. ഇത്തരം പ്ലേറ്റ് ഗർഡറുകളിലോ, ട്രസുകളിലോ, താങ്ങിനിർത്തിയിരിക്കുന്ന സിമന്റ് പ്രതലങ്ങളാണ് ഈ പാലങ്ങൾ. പാലത്തിന്റെ പ്ലാറ്റ്ഫോം ആണിത്.
തൂക്കുപാലങ്ങൾ
പേരുപോലെതന്നെ, ഇരുകരകളിലേക്കും വലിച്ചുകെട്ടിയ കൂറ്റൻ ഉരുക്കു കയറിൽ തൂങ്ങിക്കിടക്കുന്ന പാലങ്ങളാണ് തൂക്കുപാലങ്ങൾ. ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലമാണ് ലോകത്തിലെ പ്രഥമ തൂക്കുപാലം. ജോണ് എ ഹോബ്ലിംഗ് എന്ന എൻജിനിയറായിരുന്നു ഈ പാലം നിർമിച്ചത്. ജപ്പാനിലെ അക്കാഷി കൈക്യോ തൂക്കുപാലമാണ് ഏറ്റവും നീളം കൂടിയ തൂക്കുപാലം (1991 മീറ്റർ).
നീളം കൂടിയ പാലങ്ങളിൽ കൂടുതലും തൂക്കുപാലങ്ങൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന സ്ഥലത്തെ സ്റ്റീൽ നിർമിത തൂക്കുപാലം പ്രസിദ്ധമാണ്. സ്റ്റീൽ വടങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന ഈ പാലത്തിൽ കൊടുങ്കാറ്റ് അടിച്ചാൽ ഈ തൂക്കുപാലം ഒരടി മുകളിലേക്കും താഴേക്കും ചാഞ്ചാടും.
സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് ആധുനിക രീതിയിൽ നിർമിച്ച സ്റ്റീൽ തൂക്കുപാലമാണ്. ജലനിരപ്പിന് 365 അടി ഉയരത്തിലാണിതു സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിൽ കൂടുതലും ഇത്തരം തൂക്കുപാലങ്ങൾ തന്നെ. ഇന്ത്യയിലെ കൊൽക്കത്തയിലെ പ്രസിദ്ധമായ ഹൂഗ്ലി നദിക്കു കുറുകെയുള്ള ഹൗറാപാലവും ഈ വിഭാഗത്തിൽപ്പെടുന്നു.
ആർച്ചുപാലങ്ങൾ
രണ്ടായിരം വർഷങ്ങൾക്കു മുന്പുതന്നെ റോമാക്കാർ മനോഹരവും ഉറപ്പുള്ളതുമായ പാലങ്ങൾ നിർമിക്കുന്നതിനുള്ള വിദ്യ പഠിച്ചിരുന്നതായി സൂചിപ്പിച്ചുവല്ലോ. അവർ നിർമിച്ച പാലങ്ങളെല്ലാം തന്നെ ആർച്ച് എന്നു പറയുന്ന വില്ലിന്റെ ആകൃതിയിലായിരുന്നു. അവർ അന്നു നിർമിച്ച പല പാലങ്ങളും ഇന്നും നിലനിൽക്കുന്നതിന്റെ രഹസ്യവും ആർച്ചുപാലങ്ങളുടെ ഉറപ്പിനെയാണ് സൂചിപ്പിക്കുന്നത്.
ആർച്ചിന്റെ പിന്നിൽ
ഇത്തരം പാലങ്ങൾ തൂങ്ങിക്കിടക്കുന്നതുതന്നെ കമാനങ്ങളിലാണെന്നു പറയാം. അതായത് പാലത്തിൽ വരുന്ന ഭാരം കമാനങ്ങൾ ഏറ്റുവാങ്ങുകയും അത് പാലത്തിന്റെ തൂണുകളിലേക്ക് പകരുകയും ചെയ്യുന്നു. ഇത്തരം പാലങ്ങളുടെ തട്ടുകൾക്ക് കൂടുതൽ ഭാരം താങ്ങാൻ കഴിയുമെന്ന ഗുണവുമുണ്ട്.
ചില ആർച്ചുപാലങ്ങൾ
ഫ്രാൻസിലെ നൈംസിലുള്ള പോൻഡുഗാർഡ് ബ്രിഡ്ജ് ആർച്ചുപാലത്തിന്റെ ഉദാഹരണമാണ്. ദിനം പ്രതി ഭാരം വഹിച്ച വാഹനങ്ങൾ നിരവധി കടന്നുപോയിട്ടും ഒരു കുലുക്കവുമില്ലാതെ ഈ ഹെർക്കുലീസ് അങ്ങനെ, ഇന്നും നിലകൊള്ളുന്നു!
ഓസ്ട്രേലിയയിലെ സിഡ്നി ഹാർബർ പാലം നവീന മാതൃകയിൽ നിർമിച്ച കമാനപ്പാലമാണ്. ലോകത്തിലെ ഏറ്റവും വീതിയേറിയതും മികച്ച നിർമാണ വൈദഗ്ധ്യമുള്ളതുമായ ഈ പാലം പൂർത്തിയായത് 1932 മാർച്ച് 19നായിരുന്നു. 503 മീറ്റർ നീളമുള്ള ഈ പാലത്തിൽ ഒരേ സമയം എട്ടുവരി വാഹനങ്ങൾക്കു കടന്നു പോകാനുള്ള വീതിയുണ്ട്. കൂടാതെ രണ്ടു റെയിൽവേപാതകളും ഒരു സൈക്കിൾ പാതയും കാൽനടക്കാർക്കായി മറ്റൊരു നടപ്പാതയും ഈ പാലത്തിൽത്തന്നെയുണ്ട്!
കാന്റിലിവർ ബ്രിഡ്ജ്
വളരെ ആഴമേറിയ നദികളിൽ നിർമിക്കുന്ന ബലവും അതിലേറെ നീളവുമുള്ള പാലങ്ങൾ ഈ വിഭാഗത്തിലാണു പെടുന്നത്. നദിയിലും മറ്റ് ആഴമുള്ള ജലാശയങ്ങളിലും നിർമിച്ച കൂറ്റൻ തൂണുകളിൽനിന്ന് രണ്ടു വശങ്ങളിലേക്കും കൈകൾ നീട്ടിയതുപോലെ തള്ളി നിൽക്കുന്ന ഭാഗങ്ങളാണ് ഈയിനത്തിലുള്ള പാലങ്ങളെ താങ്ങി നിർത്തുന്നത്.
ലോകത്തിലെഏറ്റവും വലിയ റെയിൽവേപ്പാലം എന്നറിയപ്പെടുന്ന കാനഡയിലെ ക്യുബെക് ബ്രിഡ്ജ് കാന്റിലിവർ സിസ്റ്റത്തിനുദാഹരണമാണ്.
സ്വിംഗ് ബ്രിഡ്ജുകൾ
കപ്പലുകൾ, വലിയ ഉരു, ബോട്ട് തുടങ്ങിയവ സഞ്ചരിക്കുന്ന നദികളിലോ മറ്റു ജലാശയങ്ങളിലോ പാലങ്ങൾ തടസങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിഹാരമാണ് ചലിക്കും പാലങ്ങൾ. ഇതൊഴിവാക്കാൻ കപ്പലുകൾക്കു വഴി മാറിക്കൊടുക്കുന്ന പാലങ്ങളിലൊന്നാണ് സ്വിംഗ് ബ്രിഡ്ജുകൾ എന്ന കറങ്ങും പാലങ്ങൾ.
കപ്പലുകളുടെ ദിശയ്ക്കനുസരിച്ച് കറങ്ങാൻ കഴിയുന്ന ഇവ മധ്യത്തിലുള്ള ഒരു ഉൗന്നുതൂണിലാണ് ഉറപ്പിച്ചിട്ടുള്ളത്. കപ്പലുകളും മറ്റും വരുന്പോൾ കറങ്ങിത്തിരിയുകയും ആ വിടവിലൂടെ കപ്പലുകൾ സുഗമമായി കടന്നു പോകുകകയും ചെയ്യും. കപ്പലുകൾ പോയിക്കഴിഞ്ഞാൽ പാലം കറങ്ങി പൂർവസ്ഥിതിയിലാകും.
ലിഫ്റ്റ് ബ്രിഡ്ജുകൾ
കപ്പലുകൾ വരുന്പോൾ കറങ്ങുന്നതിനു പകരം മുകളിലേക്കുകയരുകയാണ് ഈ പാലങ്ങൾ ചെയ്യുന്നത്. ഇരുവശങ്ങളിലുമുള്ള കൂറ്റൻ തൂണുകളുടെ മുകളിൽ കപ്പിയും ഉരുക്കും വയറും വടവും ഇട്ടിട്ടുണ്ടാകും. കപ്പലുകൾ വരും സമയങ്ങളിൽ ഉരുക്കുകയറുകളിലൂടെ പാലം മുകളിലേക്കുയരും. കപ്പലുകൾ പോയിക്കഴിയുന്പോൾ പാലം പഴയതുപോലെ നിശ്ചിത സ്ഥാനത്തേക്കു താഴ്ന്നു പൂർവസ്ഥിതിയിലാവുകയും ചെയ്യും.
കപ്പലുകൾക്കു സഞ്ചരിക്കാൻ മുകളിലേക്ക് ഉയരുന്നതുപോലെ നദിയിലേക്ക് താഴ്ന്നിറങ്ങുന്ന പാലങ്ങളുമുണ്ട്. ഇറാഖിലുള്ള ഒരു നദിയിൽ സിജി ഹാൾ എന്ന എൻജിനിയർ നിമിച്ച ഈ ലിഫ്റ്റ് ബ്രിഡ്ജ് കപ്പലുകൾ വരുന്പോൾ വെള്ളത്തിനടിയിലാകും.
ബെയ്ലി പാലങ്ങൾ
1996ൽ പത്തനംതിട്ട ജില്ലയിൽ റാന്നിയിലെ ഒരു പാലം തകർന്ന വാർത്ത ശ്രദ്ധിച്ചിരുന്നോ? ഗതാഗതമാർഗം മുട്ടിയപ്പോൾ ആ സ്ഥാനത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു ബെയ്ലി പാലം പണിത വാർത്തയും രസകരമായിരുന്നു. 1996 നവംബർ എട്ടി നാണ് റാന്നിയിൽ സൈന്യം ബെയ്ലി പാലം നിർമിച്ചത്.
എളുപ്പത്തിൽ നിർമിക്കാനും അതുപോലെ നീക്കം ചെയ്യാനും കഴിയുന്ന പാലങ്ങളെയാണ് ബെയ്ലി പാലങ്ങൾ എന്നു പറയുന്നത്. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമിക്കുന്നത്.
ഉപയോഗിക്കുന്നത് കരസേന
ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമിച്ചത് കാഷ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ നിർമിച്ച പാലത്തിന് 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 5,602 മീറ്റർ ഉയരത്തിലാണിത്.
ഗുണഗണങ്ങൾ
ഇവ നിർമിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുന്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിന്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല.
ഹോബിയായി നിർമിച്ചത് ഗുണപ്രദമാകുന്നു
രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയ്ലിയാണ് ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ പാലം നിർമിച്ചത്. ബെയ്ലിക്ക് തന്റെ കണ്ടുപിടിത്തതിന് പ്രഭുപദവി ലഭിക്കുകയുണ്ടായി. ഇന്നും ഇത്തരം പാലം ഉണ്ടാക്കി ഉപയോഗിച്ചുവരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്മരണാർഥം ബെയ്ലി ബ്രിഡ്ജുകൾ എന്ന പേരുമുണ്ടായി.
ഗിഫു മേലാറ്റൂർ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്ബിറ്റര്
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില് പുലികള് ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്ധിക്കുന്നു എന്ന വാര്ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ് മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവോണം ബംപര് നറുക്കെടുപ്പും പൂജാ ബംപര് പ്രകാശനവും ഇന്ന്
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണത്തിന് പദ്ധതി; അഫ്ഗാൻ പൗരൻ പിടിയിൽ
ഹരിയാന തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
കണ്ണൂരിൽ വിദ്യാർഥിയെ കാണാതായി
Latest News
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവോണം ബംപര് നറുക്കെടുപ്പും പൂജാ ബംപര് പ്രകാശനവും ഇന്ന്
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണത്തിന് പദ്ധതി; അഫ്ഗാൻ പൗരൻ പിടിയിൽ
ഹരിയാന തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
കണ്ണൂരിൽ വിദ്യാർഥിയെ കാണാതായി