കോട്ടയം: ദർശന കൾച്ചറൽ സെന്റർ, ഡ്രീം സെറ്റേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓൾ കേരള ഫോട്ടോഗ്രഫി മത്സരത്തിൽ സേബാ ജൂഡ് (കാർഡിനൽ ഹയർ സെക്കൻഡറി സ്കൂൾ, തൃക്കാക്കര), കെ.സി. അമൃത് (സെന്റ് ഗിറ്റ്സ് കോളേജ്, പത്താമുട്ടം), ലിബിൻ ബെന്നി (ബിശ്വാസ് കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ്, ചങ്ങനാശ്ശേരി) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജനറൽ വിഭാഗത്തിൽ മികച്ച ഫോട്ടോഗ്രാഫർമാരായി ജാൻ ജോസ് (അങ്കമാലി), റോസ് ക്രിസ്റ്റി (ദേവലോകം), ബിബിൻ ബിജു (കൈനടി), രാഹുൽ രാജൻ (കട്ടപ്പന), റോഷൻ ആൻഡ്രൂസ് (പിഴക്), ജോബിൻ ഫ്രാൻസിസ് (തൊടുപുഴ), ലിൻസ് പി. റ്റോംസ് (തെള്ളകം), ദിയ മറിയം ജിമ്മി (വലവൂർ), ഷോണ്‍ ജോണ്‍ (വാകത്താനം), സി.ബി. കൃഷ്ണവേണി (കാരാപ്പുഴ) എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനം ഇന്ന് രാവിലെ 11 ന് തോമസ് ചാഴിക്കാടൻ എം.പി വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.