തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 221 പേർകൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.
കൊല്ലത്ത് 300 പേരും തിരുവനന്തപുരത്ത് 204 പേരുമാണ് അറസ്റ്റിലായത്. പത്തനംതിട്ട-137, ആലപ്പുഴ-73, കോട്ടയം-387, ഇടുക്കി-30, എറണാകുളം സിറ്റി-65, എറണാകുളം റൂറൽ-47, തൃശൂർ സിറ്റി-12, തൃശൂർ റൂറൽ-21, പാലക്കാട്-77, മലപ്പുറം-165, കോഴിക്കോട് സിറ്റി-37, കോഴിക്കോട് റൂറൽ-23, വയനാട്-114, കണ്ണൂർ സിറ്റി-52, കണ്ണൂർ റൂറൽ-12, കാസർഗോഡ്-53 എന്നിങ്ങനെയാണ് അറസ്റ്റ് നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.