കോട്ടയം: കേരള കൗണ്‍സില്‍ ഓഫ് റിട്ടയേഡ് കോളജ് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് 30നു കോട്ടയം ഐഡ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 9.30നു മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.പി. ബാലചന്ദ്രന് അധ്യക്ഷതവഹിക്കും.
ജനറല്‍ മോഡറേറ്റര്‍ പ്രഫ.ഡോ. ഇ. ജോണ്‍ മാത്യു, ജനറല്‍ സെക്രട്ടറി ഡോ. പി.സി. അനിയന് കുഞ്ഞ്, കണ്‍വീനര്‍ ഡോ. ജിബി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
വിവിധ സെഷനുകളില്‍ പ്രഫ. കോശി നൈനാന്, ഡോ. എം. ഉസ്മാന്, ഡോ. ലീലാമ്മ തോമസ്, പ്രഫ. ടൈറ്റസ് വര്‍ക്കി, ഡോ. എം. അബ്ദുള്‍ സമദ്, ഡോ. ലിസി ചെറിയാന്, ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. അനിതാ ശങ്കര്‍, ഡോ. സജിമോള്‍ ലാസര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും.
പ്രഫ.ഡോ. എം.പി. മത്തായി, ഡോ. എം.ഇ. കുര്യാക്കോസ്, ഡോ. എ. ബിജു, ഡോ. പി.കെ. മോഹന്‍രാജ്, പ്രഫ. ജോസഫ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും. ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രാജന് വര്‍ഗീസ്, ജസ്റ്റീസ് കെമാല്‍ പാഷ, ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.