കോട്ടയം: വരുന്ന അധ്യയനവര്‍ഷം നടപ്പാക്കുന്ന നാലു വര്‍ഷ ബിരുദ കോഴ്സുകളുടെ വിവിധ വശങ്ങളെക്കുറിച്ച് സമഗ്രമായ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്ന് രാവിലെ പത്തുമുതല്‍ നാലുവരെ ഹോട്ടല്‍ ഐഡായില് നടക്കും.
ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കുന്നതിനുള്ള ഒരു വേദിയായി ഈ കോണ്‍ക്ലേവ് മാറും. റിട്ട. ജസ്റ്റീസ്. കമാല്‍ പാഷ, ഡോ. രാജന് വര്‍ഗീസ്, ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ എന്നിവര്‍ നേതൃത്വം നല്കുന്ന കോണ്‍ക്ളേവ് കേരളാ കൗണ്‍സില്‍ ഓഫ് റിട്ടയേഡ് കോളജ് പ്രിന്സിപ്പല്സാണ് സംഘടിപ്പിക്കുന്നത്.
കോളജ് പ്രിന്‍സിപ്പല്‍മാര്‍, മാനേജ്മെന്റ് പ്രതിനിധികള്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും.
കൗണ്‍സില്‍ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജനറല്‍ മോഡറേറ്റര്‍ പ്രഫ.ഡോ .ഇ. ജോണ്‍ മാത്യു, കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. പി.സി. അനിയന്‍കുഞ്ഞ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. ജിബി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
വിവിധ സെഷനുകളില്‍ പ്രഫ. കോശി നൈനാന്, ഡോ.എം. ഉസ്മാന്, ഡോ. ലീലാമ്മ തോമസ്, പ്രഫ. റ്റൈറ്റസ് വര്‍ക്കി, ഡോ.എം. അബ്ദുള്‍ സമദ്, ഡോ. ലിസി ചെറിയാന്, ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. അനിത ശങ്കര്‍, ഡോ. സജിമോള്‍ ലാസര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.