തൊ​ഴി​ല്‍ സ​മ​യ​ക്ര​മീ​ക​ര​ണം 15 വ​രെ നീട്ടി; ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തിരേ ക​ര്‍​ശ​ന ന​ട​പ​ടി
തൊ​ഴി​ല്‍ സ​മ​യ​ക്ര​മീ​ക​ര​ണം 15 വ​രെ നീട്ടി; ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തിരേ ക​ര്‍​ശ​ന ന​ട​പ​ടി
Tuesday, April 30, 2024 12:13 AM IST
കൊ​​​ച്ചി:​ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ഷ്ണത​​​രം​​​ഗ സാ​​​ധ്യ​​​ത നി​​​ല​​​നി​​​ല്‍​ക്കു​​​ക​​​യും പ​​​ക​​​ല്‍ താ​​​പ​​​നി​​​ല ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വെ​​​യി​​​ല​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജോ​​​ലി സ​​​മ​​​യ​​​ക്ര​​​മീ​​​ക​​​ര​​​ണം മേ​​​യ് 15 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി തൊ​​​ഴി​​​ല്‍​മ​​​ന്ത്രി വി.​​​ ശി​​​വ​​​ന്‍​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

ഉ​​​ച്ച​​യ്​​​ക്ക് 12 മു​​​ത​​​ൽ വൈ​​കു​​ന്നേ​​രം മൂ​​​ന്നുവ​​​രെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ വെ​​​യി​​​ല​​​ത്ത് പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത് ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ തൊ​​​ഴി​​​ലു​​​ട​​​മ​​​യ്ക്കെ​​​തിരേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് മു​​​ഴു​​​വ​​​ന്‍ തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലും ക​​​ര്‍​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​ഷ​​​ണ​​​ര്‍ അ​​​ര്‍​ജു​​​ന്‍ പാ​​​ണ്ഡ്യ​​​ന് മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ജി​​​ല്ലാ ലേ​​​ബ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​ടെ അ​​​ടി​​​യ​​​ന്തര യോ​​​ഗം ചേ​​​ര്‍​ന്ന് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കും.

ജി​​​ല്ലാ ലേ​​​ബ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍, ഡെ​​​പ്യൂ​​​ട്ടി ലേ​​​ബ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍, അ​​​സി. ലേ​​​ബ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക ടീ​​​മു​​​ക​​​ള്‍ ദൈ​​​നം​​​ദി​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്ത് ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ 30 വ​​​രെ രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ല്‍ രാ​​​ത്രി ഏ​​​ഴ് വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്തി​​​ല്‍ എ​​​ട്ട് മ​​​ണി​​​ക്കൂ​​​റാ​​​യി ജോ​​​ലി സ​​​മ​​​യം നി​​​ജ​​​പ്പെ​​​ടു​​​ത്തി ഉ​​​ത്ത​​​ര​​​വാ​​​യി​​​ട്ടു​​​ണ്ട്. അ​​​ത് മേ​​​യ് 15 വ​​​രെ നീ​​​ട്ടും.

പ​​​ക​​​ല്‍ സ​​​മ​​​യം ജോ​​​ലി ചെ​​​യ്യു​​​ന്ന എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ല്‍ മൂ​​​ന്ന് വ​​​രെ വി​​​ശ്ര​​​മ​​​വേ​​​ള​​​യാ​​​യി​​​രി​​​ക്കും. ഷി​​​ഫ്റ്റ് വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ഷി​​​ഫ്റ്റു​​​ക​​​ള്‍ ഉ​​​ച്ച​​​യ്ക്ക് 12ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലും ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​മാ​​​ണ് പുനഃക്രമീക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.