പാലക്കാടിനു പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം
പാലക്കാടിനു പിന്നാലെ തൃശൂരിലും  ഉഷ്ണതരംഗം
Tuesday, April 30, 2024 1:57 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​​ടും ചൂ​​ടി​​ലു​​രു​​കു​​ന്ന കേ​​ര​​ള​​ത്തെ തീ​​ച്ചൂ​​ള​​യി​​ൽ മു​​ക്കി ഉ​​ഷ്ണ​​ത​​രം​​ഗം. പാ​​ല​​ക്കാ​​ടി​​നു പി​​ന്നാ​​ലെ തൃ​​ശൂ​​രി​​ലെ ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ഇ​​ന്ന​​ലെ ഉ​​ഷ്ണ​​ത​​രം​​ഗം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​താ​​യി കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം സ്ഥി​​രീ​​ക​​രി​​ച്ചു.

പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം ദി​​വ​​സ​​വും പ​​ക​​ൽ താ​​പ​​നി​​ല 41 ഡി​​ഗ്രി സെ​​ൽ​​ഷസി​​നു മു​​ക​​ളി​​ൽത​​ന്നെ തു​​ട​​രു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ 41.3 ഡി​​ഗ്രി സെ​​ൽ​​ഷസാ​​ണ് ജി​​ല്ല​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഏ​​റ്റ​​വും കൂ​​ടി​​യ താ​​പ​​നി​​ല.

വ്യാ​​ഴാ​​ഴ്ച വ​​രെ കേ​​ര​​ള​​ത്തി​​ൽ ക​​ടു​​ത്ത ചൂ​​ട് തു​​ട​​രു​​മെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. 12 ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ൽ കൂ​​ടി​​യ താ​​പ​​നി​​ല 41 ഡി​​ഗ്രി സെ​​ൽ​​ഷസ് വ​​രെ​​യും കൊ​​ല്ലം, തൃ​​ശൂ​​ർ ജി​​ല്ല​​ക​​ലി​​ൽ 40 ഡി​​ഗ്രി വ​​രെ​​യും കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ ജി​​ല്ല​​ക​​ളി​​ൽ 38 ഡി​​ഗ്രി വ​​രെ​​യും ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, മ​​ല​​പ്പു​​റം, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ൽ 37 ഡി​​ഗ്രി വ​​രെ​​യും തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ 36 ഡി​​ഗ്രി വ​​രെ​​യും ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത.

ഇ​​വി​​ട​​ങ്ങ​​ളി​​ലെ മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ക​​ടു​​ത്ത ചൂ​​ടി​​നൊ​​പ്പം അ​​സു​​ഖ​​ക​​ര​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യ്ക്കും സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ എ​​ല്ലാ​​വ​​രും ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.