സുപ്രീംകോടതിയിൽ അവധിക്കാല ബെഞ്ചുകളായി
സുപ്രീംകോടതിയിൽ  അവധിക്കാല ബെഞ്ചുകളായി
Thursday, May 17, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മേ​യ് 21നാ​ണ് സു​പ്രീം​കോ​ട​തി വേ​ന​ൽ​ക്കാ​ല അ​വ​ധി ആ​രം​ഭി​ക്കും. അ​വ​ധി ക​ഴി​ഞ്ഞ് ജൂ​ലൈ ര​ണ്ടി​നു കോ​ട​തി പു​ന​രാ​രം​ഭി​ക്കും. വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ആ​റ് അ​വ​ധി​ക്കാ​ല ബെ​ഞ്ചു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളു​ടെ വാ​ദം ന​ട​ക്കും. മേ​യ് 21 മു​ത​ൽ 27 വ​രെ ജ​സ്റ്റീ​സു​മാ​രാ​യ എ.​എം ഖാ​ൻ​വി​ൽ​ക​ർ, ന​വീ​ൻ സി​ൻ​ഹ എ​ന്നി​വ​രു​ടെ ബെ​ഞ്ചും മെ​യ് 28 മു​ത​ൽ ജൂ​ണ്‍ മൂ​ന്നു​വ​രെ ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, മോ​ഹ​ൻ എം. ​ശാ​ന്ത​ന​ഗൗ​ഡ​ർ, ജൂ​ണ്‍ 11 മു​ത​ൽ 17 വ​രെ ജ​സ്റ്റീ​സു​മാ​രാ​യ യു.​യു ല​ളി​ത്, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രും വി​വി​ധ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കും.

ജൂ​ണ്‍ 18 മു​ത​ൽ 24 വ​രെ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. അ​ബ്ദു​ൽ ന​സീ​ർ, ഇ​ന്ദു മ​ൽ​ഹോ​ത്ര, ജൂ​ണ്‍ 25 മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ എ​ന്നി​വ​രു​ടെ ബെ​ഞ്ചും ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കും. ഇ​ക്കാ​ല​യ​ള​വി​ൽ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ അ​ടി​യ​ന്തര പ്രാ​ധാ​ന്യ​മു​ള്ള ബ​ഹു​വി​ധ ഹ​ർ​ജി​ക​ളി​ലും ചൊ​വ്വ മു​ത​ൽ വെ​ള്ളി​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​തി​വ് വാ​ദം കേ​ൾ​ക്ക​ലു​മാ​ണ് ന​ട​ക്കു​ക. വേ​ന​ല​വ​ധി​ക്കാ​ല​ത്ത്, ശ​നി, ഞാ​യ​ർ, അ​വ​ധി ദി​വ​സ​ങ്ങ​ളി​ലൊ​ഴി​കെ സു​പ്രീം​കോ​ട​തി റ​ജി​സ്ട്രി രാ​വി​ലെ പ​ത്തു ു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കും.


അ​തേ​സ​മ​യം, കേ​സു​ക​ൾ കു​ന്നു​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ കോ​ട​തി​ക​ളു​ടെ അ​വ​ധി വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന​ലെ ഒ​രു പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി ദി​വ​സം ചു​രു​ങ്ങി​യ​ത് ആ​റു മ​ണി​ക്കൂ​റും വ​ർ​ഷ​ത്തി​ൽ 225 ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ന​ൽ, ശൈ​ത്യ​കാ​ല, പൂ​ജാ അ​വ​ധി​ക​ളു​ടെ ദി​വ​സ​ങ്ങ​ൾ ചു​രു​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.