ബിഷപ് ഡോ. തെന്നാട്ടിനു യാത്രാമൊഴി
ബിഷപ് ഡോ. തെന്നാട്ടിനു യാത്രാമൊഴി
Wednesday, December 19, 2018 12:58 AM IST
ഗ്വാ​​ളി​​യ​ർ: ക​​ഴി​​ഞ്ഞ ദി​​വ​​സം ദി​​വം​​ഗ​​ത​​നാ​​യ ബി​​ഷ​​പ് ഡോ.​​ തോ​​മ​​സ് തെ​​ന്നാ​​ട്ടി​​ന്‍റെ സം​​സ്കാ​​രം ന​​ട​​ത്തി. ഗ്വാ​​ളി​​യ​​ർ മൊ​​റാ​​ർ സെ​​ന്‍റ് പോ​​ൾ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ന്ന സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​ലി​​യോ കൊ​​ർ​​ണേ​​ലി​​യൂ​​സ് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, ആ​​ഗ്ര ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​ആ​​ൽ​​ബ​​ർ​​ട്ട് ഡി​​സൂ​​സ, ഡ​​ൽ​​ഹി ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​അ​​നി​​ൽ കൂ​​ട്ടോ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ബി​​ഷ​​പ്പു​​മാ​​രും നൂ​​റു​​ക​​ണ​​ക്കി​​നു വൈ​​ദി​​ക​​രും വി​ശ്വാ​സി​ക​ളും സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ഗ്വാ​​ളി​​യ​ർ ബി​​ഷ​​പ്സ് ഹൗ​​സി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള സെ​​മി​​ത്തേ​​രി​​യി​​ലാ​​ണ് സം​​സ്കാ​​രം ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.