മെഡിക്കൽ ജാമ്യത്തിനായി പ്രമേഹം ഉയർത്താൻ കേജരിവാൾ ശ്രമിക്കുന്നു: ഇഡി കോടതിയിൽ
മെഡിക്കൽ ജാമ്യത്തിനായി പ്രമേഹം ഉയർത്താൻ കേജരിവാൾ ശ്രമിക്കുന്നു:  ഇഡി കോടതിയിൽ
Friday, April 19, 2024 4:03 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മാ​ന്പ​ഴ​വും മ​ധു​ര​വും അ​മി​ത​മാ​യി കഴിച്ച്‌ പ്ര​മേ​ഹ​ത്തി​ന്‍റെ അ​ള​വ് ഉ​യ​ർ​ത്തി മെ​ഡി​ക്ക​ൽ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഇ​ഡി കോ​ട​തി​യി​ൽ ആ​രോ​പി​ച്ചു. ഡോ​ക്‌​ട​റെ കാ​ണ​ണ​മെ​ന്നു​ള്ള കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ഇ​ഡി​യു​ടെ എ​തി​ർ​വാ​ദം.

വീ​ട്ടി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കേ​ജ​രി​വാ​ളി​നു നേരത്തേ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ഡി​യു​ടെ വാ​ദ​ത്തി​നെ​തി​രേ ആം​ ആ​ദ്മി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. വീ​ട്ടി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​വും ഇ​ൻ​സു​ലി​നും ന​ൽ​കാ​തെ കേ​ജ​രി​വാ​ളി​നെ കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ഡി ന​ട​ത്തു​ന്ന​തെ​ന്ന് ഡ​ൽ​ഹി മ​ന്ത്രി​യും ആം​ ആ​ദ്മി നേ​താ​വു​മാ​യ അ​തി​ഷി മാ​ർ​ലേ​ന ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, കേ​ജ​രി​വാ​ൾ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


ടൈ​പ് 2 പ്ര​മേ​ഹ​മു​ള്ള കേ​ജ​രി​വാ​ളി​നു ക​ഴി​ക്കാ​ൻ ഡോ​ക്‌​ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​യി​ലി​ൽ എ​ല്ലാ സ​മ​യ​വും ഡോ​ക്‌​ട​ർ​മാ​രു​ണ്ടെ​ന്നും കേ​ജ​രി​വാ​ളി​ന്‍റെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.