ഗുസ്തി താരങ്ങളുടെ പീഡനപരാതി ;പുതിയ ഹർജിയുമായി ബ്രിജ് ഭൂഷൺ
ഗുസ്തി താരങ്ങളുടെ പീഡനപരാതി ;പുതിയ ഹർജിയുമായി  ബ്രിജ് ഭൂഷൺ
Friday, April 19, 2024 4:03 AM IST
ന്യൂ​ഡ​ൽ​ഹി: പീ​ഡ​നപ​രാ​തി​യി​ൽ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ കു​റ്റം ചു​മ​ത്തു​ന്ന​ത് ഡ​ൽ​ഹി കോ​ട​തി നീ​ട്ടി​വ​ച്ചു.

ത​നി​ക്കെ​തി​രേ വ​നി​താ​ ഗു​സ്തി താ​ര​ങ്ങ​ൾ പീ​ഡ​ന​പ​രാ​തി ഉ​ന്ന​യി​ച്ച സ​മ​യ​ത്ത് താ​ൻ ഇ​ന്ത്യ​യി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ്രി​ജ് ഭൂ​ഷ​ൺ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു കു​റ്റം ചു​മ​ത്തല്‍ നീ​ട്ടി​യ​ത്.

അ​തേ​സ​മ​യം, കേ​സി​ൽ കു​റ്റം ചു​മ​ത്തു​ന്ന​ത് നീ​ട്ടി​വ​യ്ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​മാ​ണ് ബ്രി​ജ് ഭൂ​ഷ​ൺ ന​ട​ത്തു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. വ​ള​രെ വൈ​കി​യാ​ണ് ബ്രി​ജ് ഭൂ​ഷ​ൺ പു​തി​യ പ​രാ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​തു​ൽ ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.


പു​തി​യ പ​രാ​തി സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന​ത് ഈ​ മാ​സം 26ലേ​ക്കു മാ​റ്റി​യ​താ​യി അ​ഡീ​ഷ​ണ​ൽ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് പ്രി​യ​ങ്ക രാ​ജ്പു​ത് പ​റ​ഞ്ഞു.

വ​നി​താ ഗു​സ്തി​ താ​ര​ങ്ങ​ൾ ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ പീ​ഡ​നാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഗു​സ്തി​ താ​ര​ങ്ങ​ൾ രാ​ജ്യ​ത്ത് വ​ൻ പ്ര​തി​ഷേ​ധ​മാ​ണു ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ബ്രി​ജ്ഭൂ​ഷ​ണും കൂ​ട്ടാ​ളി വി​നോ​ദ് തോ​മ​ർ​ക്കു​മെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ തെ​ളി​വി​ല്ലെ​ന്നാ​ണു ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.