തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാൽ കർശന ശിക്ഷ നൽകണം: സുപ്രീംകോടതി
തെരഞ്ഞെടുപ്പിൽ കൃത്രിമം  കാട്ടിയാൽ കർശന ശിക്ഷ നൽകണം:  സുപ്രീംകോടതി
Saturday, April 20, 2024 2:24 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

വി​വി​പാ​റ്റ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​ല​വി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണു കോ​ട​തി ന​ൽ​കു​ന്ന​തെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.


ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാനി​യ​മം 177, 182 എ​ന്നീ വ​കു​പ്പു​ക​ളും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം 1951ലെ 131, 136 ​വ​കു​പ്പു​ക​ളും പ്ര​കാ​രം ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ക​മ്മീ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ ​വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വോ 500 രൂ​പ വ​രെ പി​ഴ​യോ ന​ൽ​കാ​നേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.