അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു
അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു
Saturday, April 20, 2024 2:24 AM IST
ബി​​​ജാ​​​പു​​​ർ: ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്ന ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബി​​​ജാ​​​പു​​​രി​​​ൽ ഗ്ര​​​നേ​​​ഡ് ലോ​​​ഞ്ച​​​റി​​​ൽ​​​നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ഗ്ര​​​നേ​​​ഡ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജ​​​വാ​​​ൻ മ​​​രി​​​ച്ചു. സി​​​ആ​​​ർ​​​പി​​​എ​​​ഫ് 196-ാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ദേ​​​വേ​​​ന്ദ്ര​​​കു​​​മാ​​​റാ​​​ണ് മ​​​രി​​​ച്ച​​​ത്.

ബ​​​സ്ത​​​റി​​​ലെ ധോ​​​ബി​​​ഗു​​​ഡ സ്വ​​​ദേ​​​ശി​​​യാ​​​ണ്. ഉ​​​സൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഗ​​​ൽ​​​ഗാം ഗ്രാ​​​മ​​​ത്തി​​​ൽ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ര​​​കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.


അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​യു​​​ട​​​ൻ എ​​​യ​​​ർ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ദേ​​​വേ​​​ന്ദ്ര​​​കു​​​മാ​​​റി​​​നെ ജ​​​ഗ​​​ദ​​​ൽ​​​പു​​​രി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ, സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ സം​​​ഘം ബി​​​ജാ​​​പു​​​രി​​​ലെ​​​ത്തി. ദേ​​​വേ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.