എഎപി നേതാവിനെ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചു
എഎപി നേതാവിനെ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചു
Saturday, April 20, 2024 2:54 AM IST
ന്യൂ​ഡ​ൽ​ഹി: ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി എം​എ​ൽ​എ​യു​മാ​യ അ​മാ​ന​ത്തു​ള്ള ഖാ​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു.

ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രി​ക്കെ ന​ട​ന്ന നി​യ​മ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. 13 മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​മാ​ന​ത്തു​ള്ള​യെ വി​ട്ട​യ​ച്ച​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ആം​ ആ​ദ്മി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് നേരത്തേ രം​ഗ​ത്തു​ വ​ന്നി​രു​ന്നു.


ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ് ചോ​ദ്യംചെ​യ്യ​ലി​നു​ശേ​ഷം ഇ​ഡി അ​മാ​ന​ത്തു​ള്ള​യെ വി​ട്ട​യ​ച്ച​ത്. കോ​ട​തി നി​ർ​ദേ​ശി​ച്ച​ പ്ര​കാ​ര​മാ​ണ് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം അ​മാ​ന​ത്തു​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​കാ​ൻ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.