സർവീസിൽനിന്നു സ്വയം വിരമിച്ച് എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ സഞ്ജയ് സിംഗ്
സർവീസിൽനിന്നു സ്വയം വിരമിച്ച് എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ സഞ്ജയ് സിംഗ്
Saturday, April 20, 2024 2:54 AM IST
ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ നാ​ർ​കോ​ട്ടി​ക്സ് ക​ണ്‍ട്രോ​ൾ ബ്യൂ​റോ (​എ​ൻ​സി​ബി) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​ഞ്ജ​യ് സിം​ഗ് സ​ർ​വീ​സി​ൽ​നി​ന്ന് സ്വ​യം വി​ര​മി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 30ന് ​ജോ​ലി​യി​ൽ​നി​ന്ന് സ്വ​യം വി​ര​മി​ക്കു​മെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് വി​ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. വി​ര​മി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജ​യ് സിം​ഗ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 2025 ജ​നു​വ​രി വ​രെ ഇ​ദ്ദേ​ഹ​ത്തി​ന് സ​ർ​വീ​സു​ണ്ട്.

1996 ബാ​ച്ചി​ലെ ഒ​ഡീ​ഷ കേ​ഡ​റി​ൽ​നി​ന്നു​ള്ള ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ഞ്ജ​യ് സിം​ഗ്. ഒ​ഡീ​ഷ പോ​ലീ​സി​ൽ ഉ​ന്ന​തപ​ദ​വി​ക​ൾ വ​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് സ​ഞ്ജ​യ് സിം​ഗ് സി​ബി​ഐ​യി​ൽ എ​ത്തു​ന്ന​ത്. പി​ന്നീ​ട് നാ​ർ​കോ​ട്ടി​ക്സ് ക​ണ്‍ട്രോ​ൾ ബ്യൂ​റോ​യി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ പ​ദ​വി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.


2021 ഒ​ക്‌​ടോ​ബ​റി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്യ​ൻ ഖാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ എ​ൻ​സി​ബി സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മീ​ർ വാ​ങ്ക​ഡേ​യ്ക്കെ​തി​രേ പ​ല​വി​ധ ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഞ്ജ​യ് സിം​ഗ് അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ആ​ര്യ​ൻ ഖാ​നു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​മാ​ദ​മാ​യ പ​ല കേ​സു​ക​ളും അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

2010ലെ ​കോ​മ​ണ്‍വെ​ൽ​ത്ത് ഗെ​യിം​സ് അ​ഴി​മ​തി, മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ കേ​സ്, സി​ആ​ർ​പി​എ​ഫ്. റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സ് തു​ട​ങ്ങി​യ കേ​സു​ക​ൾ ഇ​തി​ൽ ചി​ല​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.