ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത് 65.5 ശതമാനം പോളിംഗ്
ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത് 65.5 ശതമാനം പോളിംഗ്
Sunday, April 21, 2024 1:35 AM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 65.5 ശ​ത​മാ​നം പോ​ളിം​ഗ്. 2019നെ ​അ​പേ​ക്ഷി​ച്ച് നാ​ലു ശ​ത​മാ​നം കു​റ​വ് പോ​ളിം​ഗാ​ണ് ഇ​ക്കു​റി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളി​ൽ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ക​ന​ത്ത ചൂ​ടു​കാ​ര​ണം വോ​ട്ട​ർ​മാ​ർ പു​റ​ത്തി​റ​ങ്ങാ​ൻ വൈ​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ച​താ​ണു പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​ത്.

ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യ വെ​ള്ളി​യാ​ഴ്ച പോ​ളിം​ഗ് ന​ട​ന്ന​ത്. 102 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 39 സീ​റ്റു​ള്ള ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 72.44 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ക്കു​റി മൂ​ന്നു ശ​ത​മാ​നം കു​റ​ഞ്ഞ് 69.46 ശ​ത​മാ​ന​മാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


അ​ഞ്ചു സീ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ആ​റു ശ​ത​മാ​നം പോ​ളിം​ഗ് കു​റ​ഞ്ഞു. 12 സീ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന രാ​ജ​സ്ഥാ​നി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ആ​റു ശ​ത​മാ​നം പോ​ളിം​ഗ് കു​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.