ത്രിപുരയിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ഇന്ത്യാ സഖ്യം
ത്രിപുരയിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ഇന്ത്യാ സഖ്യം
Sunday, April 21, 2024 1:35 AM IST
ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നും ഇ​ന്ത്യാ സ​ഖ്യം.

വെ​സ്റ്റ് ത്രി​പു​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും രാം​ന​ഗ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ചാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ജ​ന​വി​ധി അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ന്ത്യാ സ​ഖ്യം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, രാം​ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​പ്പോ​ൾ പു​റ​മേ​നി​ന്നു​ള്ള​വ​ർ​ക്ക് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.


നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ ആ​ക്ര​മി​ച്ചെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ ബൂ​ത്ത് സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും വ്യാ​പ​ക ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യും സി​പി​എം ആ​രോ​പി​ച്ചു. സു​താ​ര്യ​മാ​യ പോ​ളിം​ഗ​ല്ല ന​ട​ന്ന​തെ​ന്നും പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി.

വെ​സ്റ്റ് ത്രി​പു​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ 1686 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 7,34,133 പു​രു​ഷ​ന്മാ​രും 7,29,337 സ്ത്രീ​ക​ളും 56 ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ 14,63,526 വോ​ട്ട​ർ​മാ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 80.40 ശ​ത​മാ​ന​വും രാം​ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 67.81 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.