മുംബൈ ഇന്ത്യന്‍സ്-സൂപ്പര്‍ കിംഗ്‌സ് ഉദ്ഘാടന മത്സരം
Thursday, February 15, 2018 12:54 AM IST
മും​ബൈ: 2018 ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സ് ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ നേ​രി​ടും. മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഏ​പ്രി​ല്‍ ഏ​ഴി​നാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം.

ലോ​ക​ത്തെ പ്ര​സി​ദ്ധ​മാ​യ ട്വ​ന്‍റി 20 ടൂ​ര്‍ണ​മെ​ന്‍റ് ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​യി 51 ദി​വ​സ​മാ​ണ് ന​ട​ക്കു​ക. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ ജ​യ്പു​രി​ലെ സ​വാ​യ് മാ​ന്‍സിം​ഗ് സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന്‍റെ മൂ​ന്ന് ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്‍ഡോ​റി​ലും നാ​ലെ​ണ്ണം മൊ​ഹാ​ലി​യി​ലു​മാ​ണ്. ഐ​പി​എ​ല്‍ 11 സീ​സ​ണി​ലെ 12 മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം നാ​ലി​നും 48 മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി എ​ട്ടി​നു​മാ​ണ് ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.