റായുഡു കരുത്തിൽ ചെന്നൈ
Monday, May 14, 2018 1:09 AM IST
പൂ​ന: അ​ന്പാ​ട്ടി റാ​യുഡു സെ​ഞ്ചു​റി​യു​മാ​യി മു​ന്നി​ല്‍നി​ന്നു ന​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ഐ​പി​എ​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് എ​ട്ടു വി​ക്ക​റ്റ് വി​ജ​യം. സ​ണ്‍റൈ​സേ​ഴ്‌​സ് ഉ​യ​ര്‍ത്തി​യ 180 റ​ണ്‍സ് ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ചെ​ന്നൈ ഒ​രോ​വ​ര്‍ ബാ​ക്കി​നി​ല്‍ക്കെ ല​ക്ഷ്യം​ക​ണ്ടു. 62 പ​ന്തി​ല്‍ ഏ​ഴു വീ​തം ബൗ​ണ്ട​റി​ക​ളു​ടെ​യും സി​ക്‌​സ​റു​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു റാ​യു​ഡു(100 നോ​ട്ടൗ​ട്ട്)​വി​ന്‍റെ സെ​ഞ്ചു​റി.

14 പ​ന്തി​ല്‍ 20 റ​ണ്‍സു​മാ​യി നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി പു​റ​ത്താ​കാ​തെ​നി​ന്നു. ഏ​തു ചെ​റി​യ സ്‌​കോ​റും പ്ര​തി​രോ​ധി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ര്‍മാ​രു​ടെ മി​ക​വ് മ​ങ്ങി​യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 179. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്: 19 ഓ​വ​റി​ല്‍ര​ണ്ടു വി​ക്ക​റ്റി​ന് 180.

ടോ​സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ന്‍ ധോ​ണി ബാ​റ്റിം​ഗി​ന് അ​യ​ച്ച സ​ണ്‍റൈ​സേ​ഴ്‌​സ്, ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍ (49 പ​ന്തി​ല്‍ 79), നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ (39 പ​ന്തി​ല്‍ 51) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​കോ​ര്‍ 18-ല്‍ ​ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യ സ​ണ്‍റൈ​സേ​ഴ്‌​സി​നെ ര​ണ്ടാം വി​ക്ക​റ്റി​ല്‍ 123 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്താ​ണ് ഇ​രു​വ​രും ചേ​ര്‍ന്ന് സു​ര​ക്ഷി​ത നി​ല​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.


ധ​വാ​നും വി​ല്യം​സ​ണും അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ല്‍ പു​റ​ത്താ​യ​തോ​ടെ സ്‌​കോ​റിം​ഗ് റേ​റ്റ് കു​റ​ഞ്ഞു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ദീ​പ​ക് ഹൂ​ഡ(11 പ​ന്തി​ല്‍ 21) ന​ട​ത്തി​യ വ​ന്പ​ന​ടി​ക​ള്‍ ഹൈ​ദ​രാ​ബാ​ദി​നെ 179-ല്‍ ​എ​ത്തി​ച്ചു.

മ​റു​പ​ടി പ​റ​ഞ്ഞ ചെ​ന്നൈ ഒ​രി​ക്ക​ല്‍പ്പോ​ലും പ​ത​റി​യി​ല്ല. ഓ​പ്പ​ണ​ര്‍മാ​രാ​യ ഷെ​യ്ന്‍ വാ​ട്‌​സ​ണും റാ​യി​ഡു​വും ത​ക​ര്‍ത്ത​ടി​ച്ച​പ്പോ​ള്‍ ചെ​ന്നൈ സ്‌​കോ​ര്‍ കു​തി​ച്ചു​യ​ര്‍ന്നു. സ്‌​കോ​ര്‍ 134ലാ​ണ് സ​ണ്‍റൈ​സേ​ഴ്‌​സി​ന് വാ​ട്‌​സ​ണ്‍-​റാ​യി​ഡു കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. വാ​ട്‌​സ​ണ്‍ 35 പ​ന്തി​ല്‍ 57 റ​ണ്‍സ് നേ​ടി റ​ണ്ണൗ​ട്ടാ​യി. സു​രേ​ഷ് റെ​യ്‌​ന(2) വ​ന്ന​പോ​ലെ മ​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ന്‍ ധോ​ണി​യെ കൂ​ട്ടു​പി​ടി​ച്ച് റാ​ഡി​യു ചെ​ന്നൈ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...