മാ​​ഞ്ച​​സ്റ്റ​​ർ ഡെ​​ർ​​ബി
മാ​​ഞ്ച​​സ്റ്റ​​ർ ഡെ​​ർ​​ബി
Saturday, November 10, 2018 11:44 PM IST
യൂ​​റോ​​പ്യ​​ൻ ലീ​​ഗ് ഫു​​ട്ബോ​​ളു​​ക​​ളി​​ലെ ഗ്ലാ​​മ​​ർ പോ​​രാ​​ട്ടം ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഇ​​ന്ന് ന​​ട​​ക്കു​​ന്ന മാ​​ഞ്ച​​സ്റ്റ​​ർ ഡെ​​ർ​​ബി​​ത​​ന്നെ. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി-​​മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പോ​​രാ​​ട്ടം രാ​​ത്രി 10ന് ​​സി​​റ്റി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ക്കും.

11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 29 പോ​​യി​​ന്‍റു​​മാ​​യി സി​​റ്റി​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. 20 പോ​​യി​​ന്‍റു​​ള്ള യു​​ണൈ​​റ്റ​​ഡ് ഏ​​ഴാ​​മ​​താ​​ണ്. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ യു​​വ​​ന്‍റ​​സി​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ യു​​ണൈ​​റ്റ​​ഡ്. പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ സി​​റ്റി മി​​ന്നും ജ​​യ​​ത്തോ​​ടെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ച​​ശേ​​ഷ​​മാ​​ണ് ഇ​​ന്ന​​ത്തെ പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത്.

ലി​​വ​​ർ​​പൂ​​ൾ, ചെ​​ൽ​​സി, ആ​​ഴ്സ​​ണ​​ൽ എ​​ന്നി​​വ​​യും ഇ​​ന്ന് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഇ​​റ​​ങ്ങു​​ന്നു.

സ്പാ​​നി​​ഷ് ലീ​​ഗി​​ൽ ബാ​​ഴ്സ​​ലോ​​ണ, റ​​യ​​ൽ മാ​​ഡ്രി​​ഡ് ടീ​​മു​​ക​​ളും ക​​ള​​ത്തി​​ലു​​ണ്ട്. റയലിന്‍റെ മത്സരം ഫേസ്ബുക്ക് ലൈവായി കാണാം. ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ലെ ഗ്ലാ​​മ​​ർ പോ​​രാ​​ട്ടം എ​​സി മി​​ലാ​​നും റൊ​​ണാ​​ൾ​​ഡോ​​യു​​ടെ യു​​വ​​ന്‍റ​​സും ത​​മ്മി​​ലാ​​ണ്. ഇ​​ന്‍റ​​ർ മി​​ലാ​​ൻ, എ​​എ​​സ് റോ​​മ തുടങ്ങിയവ​​യും ഇ​​ന്ന് ഇ​​റ​​ങ്ങു​​ന്നു. ഫ്ര​ഞ്ച് ലീ​ഗി​ൽ പി​എ​സ്ജി​യും ഇ​ന്ന് ഇ​റ​ങ്ങു​ന്നു. തു​ട​ർ​ച്ച​യാ​യ 12 ജ​യ​ത്തോ​ടെ ച​രി​ത്രം കു​റി​ച്ചാ​ണ് മൊ​ണാ​ക്കോ​യ്ക്കെ​തി​രേ പി​എ​സ്ജി ഇ​റ​ങ്ങു​ന്ന​ത്. രാ​ത്രി 1.30നു​ള്ള മ​ത്സ​രം ഇ​ന്ത്യ​യി​ൽ പ്ര​ക്ഷേ​പ​ണ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.