യു​വ​ന്‍റ​സി​നും ഇ​ന്‍റ​റി​നും ജ​യം
Sunday, December 16, 2018 10:43 PM IST
ടൂ​റി​ന്‍/​മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ല്‍ യു​വ​ന്‍റ​സി​നും ഇ​ന്‍റ​ര്‍ മി​ലാ​നും ജ​യം. ടൂ​റി​ന്‍ ഡെ​ര്‍ബി​യി​ല്‍ യു​വ​ന്‍റ​സ് 1-0ന് ​ടോ​റി​നോ​യെ തോ​ല്‍പ്പി​ച്ചു. ഇ​തേ സ്‌​കോ​റി​നു​ത​ന്നെ​യാ​ണ് ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ഉ​ഡീ​നി​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു ടീ​മി​ന്‍റെ​യും ജ​യം പെ​ന​ല്‍റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ര​ണ്ടാം പ​കു​തി​യി​ല്‍ ല​ഭി​ച്ച പെ​ന​ല്‍റ്റി വ​ല​യി​ലാ​ക്കി​യാ​ണ് യു​വ​ന്‍റ​സി​നു ജ​യ​മൊ​രു​ക്കി​യ​ത്. 70-ാം മി​നി​റ്റി​ലെ ഈ ​ഗോ​ള്‍ സീ​രി എ​യി​ല്‍ യു​വ​ന്‍റ​സി​ന്‍റെ 5000മ​ത്തെ ഗോ​ളാ​യി​രു​ന്നു. ഈ ​സീ​രി എ ​സീ​സ​ണി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ 11-ാമ​ത്തെ ഗോ​ളു​മാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​വ​രി​ല്‍ പോ​ര്‍ച്ചു​ഗീ​സ് താ​രം ജെ​നോ​വ​യു​ടെ ക്രി​സ്‌​റ്റോ​ഫ് പി​യാ​ടി​ക്കി​നൊ​പ്പ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.