സ്മി​​ത്തി​​നും വാ​​ർ​​ണ​​ർ​​ക്കും ക​​രാ​​ർ
Wednesday, April 17, 2019 12:55 AM IST
സി​​ഡ്നി: പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​ൽ അ​​ക​​പ്പെ​​ട്ട് സ​​സ്പെ​​ൻ​​ഷ​​ൻ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കി​​യ സ്റ്റീ​​വ് സ​​മ്ത്തി​​നും ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ​​ക്കും ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ക​​രാ​​ർ പു​​തു​​ക്കി ന​​ല്കി.
2019-2020 കോ​​ണ്‍​ട്രാ​​ക്റ്റ് ലി​​സ്റ്റി​​ൽ ഇ​​രു​​വ​​രും ഉ​​ൾ​​പ്പെ​​ട്ടു. ആ​​ഷ​​സ് ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​മെ​​ന്ന് ക​​രു​​ത​​പ്പെ​​ടു​​ന്ന ജ​​യിം​​സ് പാ​​റ്റി​​ൻ​​സ​​ണും ക​​രാ​​ർ ല​​ഭി​​ച്ചു. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് സ്മി​​ത്തി​​നും വാ​​ർ​​ണ​​ർ​​ക്കും ക​​രാ​​ർ ന​​ല്കി​​യ​​തെ​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്.


മി​​ച്ച​​ൽ മാ​​ർ​​ഷ്, മാ​​റ്റ് റെ​​ൻ​​ഷോ, കു​​ർ​​തി​​സ് പാ​​റ്റേ​​ഴ്സ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ക​​രാ​​ർ ല​​ഭി​​ച്ചി​​ല്ല. സ്മി​​ത്തും വാ​​ർ​​ണ​​റും വൈ​​കാ​​തെ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ മ​​ട​​ങ്ങി​​യെ​​ത്തു​​മെ​​ന്ന് ചു​​രു​​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.