ഓപ്പറേഷൻ ബ്ലൂസ്റ്റാർ
വ​​​ർ​​​ഷം 36 ക​​​ഴി​​​ഞ്ഞി​​​ട്ടും കെ.​​​ഇ. ജോ​​​സ​​​ഫ് ‌എ​​​ന്ന വി​​​മു​​​ക്ത​​​ഭ​​​ട​​​നു പ​​​ഞ്ചാ​​​ബി​​​ലെ സു​​​വ​​​ർ​​​ണ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ ന​​​ട​​​ന്ന സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്ന​​​ലെ ക​​​ഴി​​​ഞ്ഞ​​​തു​​​പോ​​​ലെ. ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ നി​​​ർ​​​മ​​​ല​​നി​​​ശ​​​ബ്‌​​​ദ​​​യെ ഭേ​​​ദി​​​ച്ചു ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും പാ​​ഞ്ഞ വെ​​​ടി​​​യു​​​ണ്ട​​​ക​​​ളു​​​ടെ ഗ​​​ർ​​​ജ​​​ന​​ങ്ങ​​ളും കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ലു​​​ക​​​ളും ദീ​​​ന​​​രോ​​​ദന​​​ങ്ങ​​​ളും ഇ​​​പ്പോ​​​ഴും ചെ​​​വി​​​ക​​​ളി​​​ൽ മു​​ഴ​​ങ്ങു​​ന്നു. 1984 ജൂ​​​ൺ ഒ​​​ന്നി​​​നു തു​​​ട​​​ങ്ങി ആ​​​റി​​​ന് അ​​​വ​​​സാ​​​നി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​ൻ ബ്ലൂ​​​സ്റ്റാ​​​ർ രാ​​​ജ്യം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഭ്യ​​​ന്ത​​​ര സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു. ഖാ​​ലി​​സ്ഥാ​​ൻ എ​​ന്ന സ്വ​​ത​​ന്ത്ര രാ​​ഷ്‌​​ട്ര​​വാ​​ദ​​ത്തി​​ലൂ​​ന്നി​​യ സി​​ക്ക് തീ​​വ്ര​​വാ​​ദം അ​​തി​​ന്‍റെ രൂ​​ക്ഷ​​ത​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണു സൈ​​നി​​ക ഇ​​ട​​പെ​​ടലുണ്ടായത്. ഏ​​റ്റു​​മു​​ട്ട​​ലി​​ൽ 600 പേ​​ർ മ​​രി​​ച്ചെ​​ന്നാ​​ണ് ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്ക്. എ​​ന്നാ​​ൽ, അ​​തി​​ന്‍റെ യ​​ഥാ​​ർ​​ഥ ക​​ണ​​ക്ക് ഇ​​തു​​വ​​രെ​​യും ആ​​ർ​​ക്കു​​മ​​റി​​യി​​ല്ല. മ​​രി​​ച്ച​​വ​​രി​​ൽ തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ നേ​​താ​​വ് സ​​ന്ത് ജ​​ർ​​ണ​​യി​​ൽ സിം​​ഗ് ഭി​​ന്ദ്ര​​ൻ​​വാ​​ല​​യും അ​​നു​​യാ​​യി​​ക​​ളാ​​യ റി​​ട്ട. മേ​​ജ​​ർ ജ​​ന​​റ​​ൽ സു​​ബ​​ഗ് സിം​​ഗും വി​​ദ്യാ​​ർ​​ഥി ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​മ്രി​​ക് സിം​​ഗും ഉ​​ണ്ടാ​​യി​​രു​​ന്നു. സൈ​​നി​​ക ന​​ട​​പ​​ടി​​ക​​ളുടെ പേരിൽ അതേവർഷം ഒക്‌ടോബർ 31ന് പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഇ​​ന്ദി​​രാ ഗാ​​ന്ധി​​യു​​ടെ വ​​ധ​​ത്തി​​നും അതേത്തുർന്നു പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ​​ക്കു ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ സി​​ക്ക് കൂ​​ട്ട​​ക്കൊ​​ല​​യ്ക്കും രാ​​ജ്യം സാ​​ക്ഷി​​യാ​​യി. ഓ​​പ്പ​​റേ​​ഷ​​നു പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യ സൈ​​നി​​ക മേ​​ധാ​​വി​​യാ​​യി​​രു​​ന്ന ജ​​ന​​റ​​ൽ എ.​​എ​​സ്. വൈ​​ദ്യ​യെ ​രണ്ടുവർഷത്തിനു ശേഷം പൂ​​ന​​യി​​ൽ വ​​ച്ചും കൊ​​ല​​പ്പെ​​ടു​​ത്തി.

അ​​കാ​​ലി, നി​​ര​​ങ്കാ​​രി എ​​ന്നീ ര​​ണ്ട് സി​​ക്ക് വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യി​​രു​​ന്ന സംഘർഷം വ​​ള​​ർ​​ന്നു വ​​ലു​​താ​​യ​​തോ​​ടെ​​യാ​​ണ് സൈ​​ന്യ​​ത്തി​​ന് ഇ​​ട​​പെ​​ടേ​​ണ്ടി വ​​ന്ന​​ത്. അ​​കാ​​ലി​​ക​​ളു​​ടെ നേ​​താ​​വാ​​യി​​രു​​ന്നു ഭി​​ന്ദ്ര​​ൻ​​വാ​​ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​നു​​യാ​​യി​​ക​​ളി​​ലേ​​റെ​​യും യു​​വാ​​ക്ക​​ളും. സാ​​വ​​ധാ​​നം ഇ​​വ​​രു​​ടെ സം​​ഘം തീ​​വ്ര​​വാ​​ദ​​ത്തി​​ൽ ആ​​കൃ​​ഷ്‌​​ട​​രാ​​യി. അ​​ധി​​കം വൈ​​കാ​​തെ ഭി​​ദ്ര​​ൻ​​വാ​​ല സു​​വ​​ർ​​ണ ക്ഷേ​​ത്ര​​ത്തി​​ൽ താ​​മ​​സ​​വു​​മാ​​ക്കി. ഗു​​ണ്ടാ​​പ്പി​​രി​​വും ആ​​യു​​ധ​​ശേ​​ഖ​​ര​​ണ​​വും ഇ​​വ​​രു​​ടെ പ്ര​​ധാ​​ന ക​​ർ​​മ​​പ​​രി​​പാ​​ടി​​യാ​​യി. ഖാ​​ലി​​സ്ഥാ​​ൻ വാ​​ദം ശ​​ക്ത​​മാ​​ക്കി ഭിന്ദ്രൻ​​വാ​​ലയും സം​​ഘ​​വും സു​​വ​​ർ​​ണ​​ക്ഷേ​​ത്രം അ​​ട​​ക്കി വാ​​ണു.

ഇ​​തോ​​ടെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് ഇ​​ട​​പെ​​ടാ​​താ​​തെ നി​​വൃ​​ത്തി​​യി​​ല്ലെ​​ന്നാ​​യി. പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ജ​​ന​​റ​​ൽ എ.​​എ​​സ്. വൈ​​ദ്യ​​യും ല​​ഫ്. ജ​​ന​​റ​​ൽ കെ. ​​സു​​ന്ദ​​ർ​​ജി​​യും ചേ​​ർ​​ന്ന് സൈ​​നി​​ക ന​​ട​​പ​​ടി​​ക്കുള്ള പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി. ജൂ​​ൺ ഒ​​ന്നി​​ന് സൈ​​ന്യം സു​​വ​​ർ‌​​ണ​​ക്ഷേ​​ത്രം വ​​ള​​ഞ്ഞു. ക്ഷേ​​ത്ര​​ത്തി​​ലേ​​ക്കു​​ള്ള എ​​ല്ലാ വ​​ഴി​​ക​​ളും സൈ​​ന്യം അ​​ട​​ച്ചു. ഇ​​തോ​​ടെ ക്ഷേ​​ത്ര​​ത്തി​​നു​​ള്ളി​​ൽനി​​ന്നു സൈ​​ന്യ​​ത്തി​​നു നേ​​രേ തീ​​വ്ര​​വാ​​ദി​​ക​​ൾ വെ​​ടി​​വ​​യ്പ് തു​​ട​​ങ്ങി. സ​​മീ​​പ​​ത്തെ ഗ​​ന്ഥ്ഗാ​​ർ ചൗ​​ക്ക്, ബാ​​ബാ​​സാ​​ഹി​​ബ് ചൗ​​ക്ക്, ജാ​​ലി​​യ​​ൻ​​വാ​​ലാ ​​ബാ​​ഗ് , ഹ​​ൻ​​സ്‌​​ലി ബ​​സാ​​ർ തു​​ട​​ങ്ങി​​യ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും വെ​​ടി​​വ​​യ്പു​​ണ്ടാ​​യി. തീ​​വ്ര​​വാ​​ദി​​ക​​ളോ​​ട് അ​​ക്ര​​മം വെ​​ടി​​യാ​​ൻ ഇ​​ന്ദി​​രാ​​ഗാ​​ന്ധി റേ​​ഡി​​യോ​​യി​​ലൂ​​ടെ അ​​ഭ്യ​​ർ​​ഥിച്ചെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.

ജൂ​​ൺ ഒ​​ന്നി​​നു സൈ​​ന്യം ക്ഷേ​​ത്രം വ​​ള​​ഞ്ഞെ​​ങ്കി​​ലും ആ​​ക്ര​​മ​​ണം തു​​ട​​ങ്ങി​​യ​​ത് അ​​ഞ്ചി​​നാ​​ണ്. ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി മൂ​​ന്നാം തീ​​യ​​തി ത​​ന്നെ പ​​ഞ്ചാ​​ബി​​ൽ നി​​ശാ​​നി​​യ​​മം പ്ര​​ഖ്യാ​​പി​​ച്ചു. അ​​ഞ്ചി​​നു രാ​​ത്രി ജ​​ന​​റ​​ൽ കു​​ൽ​​ദീ​​പ് സിം​​ഗ് ബ്രാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സൈ​​ന്യം സു​​വ​​ർ​​ണ​​ക്ഷേ​​ത്ര​​ത്തി​​ൽ ക​​ട​​ന്ന​​ത്. നി​​ല​​വ​​റ​​ക​​ളി​​ലും ര​​ഹ​​സ്യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഒ​​ളി​​പ്പി​​ച്ചി​​രു​​ന്ന ‍‍ആ​​യു​​ധ​​ക്കൂ​​ന്പാ​​ര​​ങ്ങ​​ൾ അവർ ക​​ണ്ടെ​​ടു​​ത്തു. വെടിവയ്പിൽ നി​​ര​​വ​​ധി തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. എ​​ഴു​​ന്നൂ​​റോ​​ളം​​പേ​​ർ കീ​​ഴ​​ട​​ങ്ങി. ഇ​​വ​​രി​​ൽ അ​​കാ​​ലി നേ​​താ​​വ് ഹ​​ർ​​ച​​ന്ദ്സിം​​ഗ് ലോം​​ഗോ​​വാ​​ൾ, ശി​​രോ​​മ​​ണി ഗു​​രു​​ദ്വാ​​ര പ്ര​​ബ​​ന്ധ​​ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് ഗു​​ർ​​ച​​ര​​ൺ​​സിം​​ഗ് തോ​​റ എ​​ന്നി​​വ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. സൈ​​നി​​ക ന​​ട​​പ​​ടി​​യിൽ സി​​ക്കു​​കാ​​രു​​ടെ അ​​ഞ്ച് അ​​ത്യു​​ന്ന​​ത മ​​ത​​പു​​രോ​​ഹി​​ത​​രു​​ടെ ഇ​​രി​​പ്പി​​ട​​മാ​​യ അ​​കാ​​ൽ ത​​ഖ്തി​​നു കേ​​ടു സം​​ഭ​​വി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ താ​​ഴ​​ത്തെ ത​​ട്ടി​​ൽ​​നി​​ന്നാ​​ണ് ഏ​​ഴാം തീ​​യ​​തി രാ​​വി​​ലെ ദി​​ന്ദ്ര​​ൻ​​വാ​​ലയു​​ടെ മൃ​​ത​​ദേ​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്.

ഓ​പ്പ​റേ​ഷ​ൻ ന​ട​ക്കു​ന്പോ​ൾ ജാ​ലി​യ​ൻ​വാ​ലാബാ​ഗി​ൽ കാ​വ​ൽ നി​ന്നി​രു​ന്ന സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ൽ പ്ലാ​റ്റൂ​ൺ ക​മാ​ൻ​ഡ​റാ​യി​രു​ന്നു ജോ​സ​ഫ്. ജാ​ലി​യ​ൻ​വാ​ലാ ബാ​ഗി​ലെ ഇ​രു​ന്പു​ക​വാ​ടം മു​റി​ച്ച് സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച ക​മാ​ൻ​ഡോ​ക​ൾ​ക്കു​വേ​ണ്ടി ക​വ​റിം​ഗ് ഫ​യ​റിം​ഗ് ന​ട​ത്തി​യ​ത് ജോ​സ​ഫി​ന്‍റെ പ്ലാ​റ്റൂ​ണാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വെ​ള്ള​വും വെ​ളി​ച്ച​വും നി​ഷേ​ധി​ച്ച സൈ​ന്യം ഭീ​ക​ര​രോ​ട് കീ​ഴ​ട​ങ്ങാ​ൻ മൈ​ക്കി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ദ്യം ക​ട​ന്നു​ക​യ​റി​യ ക​മാ​ൻ​ഡോ​ക​ൾ പ​ല​രും വെ​ടി​യേ​റ്റു മ​രി​ച്ചു​വീ​ണു. മ​റ്റു ചില​രു​ടെ കാ​ലു​ക​ളും കൈ​ക​ളും ചി​ത​റി​ത്തെ​റി​ച്ചു. സൈ​ന്യം അ​കാ​ൽ ത​ക്‌​തി​ലേ​ക്കു ക​യ​റി​യ​തോ​ടെ​യാ​ണു ചെ​റു​ത്തുനി​ല്പ് ശ​ക്ത​മാ​യ​ത്. ഭീകരർ അവിടെയാണ് താവളമുറപ്പിച്ചിരുന്നത്. ഇതിനിടയിൽ, വി​ശു​ദ്ധ​സ്ഥ​ല​വും ഗു​രു​ഗ്ര​ന്ഥ​സാ​ഹി​ബും അ​ശു​ദ്ധ​മാ​ക്കി​യെ​ന്ന ആ​രോ​പ​ണം വ​ന്ന​തോ​ടെ സി​ക്കു​കാ​ർ കൂടുതൽ വൃണിത ഹൃദയരായി. ഏറ്റുമുട്ടൽ കനത്തു. ക്ഷേ​ത്ര​ക്കു​ള​ത്തി​ൽവരെ ചോ​ര​പ്പു​ഴ​യൊ​ഴു​കി​യെ​ത്തി. വെ​ടി​യേ​റ്റു മ​രി​ച്ച ഭി​ന്ദ്രൻവാ​ല​യു​ടെ മൃ​ത​ദേ​ഹം ആ​റ​ടി നീ​ള​മു​ള്ള ഐ​സ്ക​ട്ട​യി​ൽ കി​ട​ത്തി​യി​രി​ക്കു​ന്ന​തും ജോ​സ​ഫ് ക​ണ്ടു. ഭി​ന്ദ്ര​ൻ​വാ​ല​യു​ടെ കൈ​ക​ൾ കാ​ൽ​മു​ട്ടി​നു താ​ഴെ​വ​രെ എ​ത്തു​ന്ന​താ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നു​ള്ള അ​ട​യാ​ള​മാ​യി സൈ​ന്യം അ​തും പ​രി​ഗ​ണി​ച്ചി​രു​ന്നു. 1982-86 വ​രെ​യാ​ണ് ജോ​സ​ഫ് ജാലിയൻവാലാബാഗിലുണ്ടായിരുന്നത്.

കേ​ര​ള മു​ൻ ഗ​വ​ർ​ണ​ർ ‌ആ​ർ.​എ​ൽ. ഭാ​ട്യ പ​ഞ്ചാ​ബ് പി​സി​സി പ്ര​സി​ഡ​ന്‍റും എം​പിയും ആ​യി​രി​ക്കു​ന്പോ​ൾ ജോ​സ​ഫി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാച്ചു​മ​ത​ല. ഇം​ഫാ​ലി​ൽ മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​ർ ഹൗ​സി​ന്‍റെ സു​ര​ക്ഷാ​ച്ചു​മ​ത​ല​യും ഏ​റെ​ക്കാ​ലം ഇദ്ദേഹത്തിനായിരുന്നു. ഗ​വ​ർ​ണ​ർ ചി​ന്താ​മ​ണി പാ​ണി​ഗ്ര​ഹി​യു​ടെ സെ​ക്യൂ​രി​റ്റി ചു​മ​ത​ലയും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. 1960-ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച കെ.​ഇ. ​ജോ​സ​ഫിന്‍റെ ആദ്യനിയമനം ഇന്ത്യ- പാക് അതിർത്തിയിലായിരുന്നു. അതുകൊണ്ടുതന്നെ 1965ലേയും 71ലെയും ഇന്ത്യ- പാക് യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. 1994-ൽ ​വി​ര​മി​ച്ചു. തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി​യി​ൽ കു​ന്നേ​ൽ തൂ​ന്പു​ങ്ക​ൽ വീ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന ജോ​സ​ഫ് ഇപ്പോൾ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ജിമ്മി ഫിലിപ്പ്