വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓ​സ്ട്രേ​ലി​യ സ​മൃ​ദ്ധി​യു​ടെ നാ​ടാ​ണ്. സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യാ​സ്വ​ദി​ക്കു​ന്ന ജ​ന​ത. വാ​ർ​ധ​ക്യ​കാ​ല സു​ര​ക്ഷ​യും വേ​ണ്ടു​വോ​ളം. ജ​ന​ജീ​വി​തം ഏ​റ്റം സു​ഗ​മ​വും സു​ഖ​ക​ര​വു​മാ​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണ​വ​ല​യ​ത്തി​ലാ​ണ് പൗ​രന്മാ​ർ. എ​ന്നാ​ൽ, ഒ​രാ​ൾ മ​റ്റൊ​രാ​ളു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​ക​യ​റു​ക​യി​ല്ല! ഈ ’​മ​ര്യാ​ദപാ​ല​നം’ ത​ല​മു​റ​ക​ളാ​യി ഇ​വ​ർ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു. ന​മ്മെ​പ്പോ​ലെ കൂ​ടി​ച്ചേ​ർ​ന്നും ഇ​ട​പ​ഴ​കി​യും ഒ​രു സ​മൂ​ഹ​മാ​യി ജീ​വി​ക്കു​ന്ന​ത് എ​ത്ര​യോ മ​നോ​ഹ​ര​മാ​യ രീ​തി​യാ​ണ്. പി​ണ​ക്ക​വും കു​ടി​പ്പ​ക​യും കി​ട​മ​ത്സ​ര​ങ്ങ​ളും ന​മു​ക്കി​ട​യി​ൽ ത​ല​പൊ​ക്കാ​റു​ണ്ട്; വാ​സ്ത​വം.

എ​ന്തു​ത​ന്നെ​യാ​യാ​ലും ഒ​രു ആ​പ​ത്തു​നേ​ര​ത്ത് സ​ഹ​ജീ​വി​ക​ൾ ഓ​ടി​യ​ണ​യു​ന്നു. കൊ​റോ​ണ ചു​റ്റി​യ​ടി​ക്കു​ന്ന ഇ​ന്ന​ത്തെ ചു​റ്റു​പാ​ടി​ൽ പ​റ്റു​ന്നി​ട​ത്തോ​ളം ധാ​ർ​മി​ക പി​ന്തു​ണ​യെ​ങ്കി​ലും ന​ൽ​കു​ന്ന​വ​രാ​ണ് ഏ​റെ​യും. അ​ത് എ​ത്ര​യോ ന​ന്ന്!

ഇ​വിടെ അ​ങ്ങ​നെ​യ​ല്ല. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ വ​ഴി​ക്ക്. കൊ​റോ​ണ​യ്ക്കു മു​ൻ​പു​പോ​ലും അ​സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ പേ​രി​ൽ സാ​മാ​ന്യ അ​ക​ലം പാ​ലി​ക്കു​ന്ന കൊ​ച്ചു​കൊ​ച്ചു ദ്വീ​പു​ക​ളാ​ണ് വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും.

എ​ന്‍റെ അ​യ​ൽ​പ​ക്ക​ത്തു താ​മ​സി​ച്ചി​രു​ന്ന​ത് എ​ഡ്ന എ​ന്നു പേ​രു​ള്ള ഒ​രു ഇം​ഗ്ലീ​ഷു​കാ​രി​യാ​ണ്. അ​വ​രും ഞാ​നും ഉ​റ്റ ച​ങ്ങാ​തി​ക​ളാ​യി. ഒ​രി​ക്ക​ൽ അ​വ​രു​ടെ സ്നേ​ഹി​ത​യു​ടെ പ​തി​ന​ഞ്ചു വ​യ​സു​ള്ള മ​ക​ൻ പെ​ട്ടെന്നു മ​രി​ച്ചു. കു​ട്ടി ത​ന്നെ ഓ​മ​നി​ച്ചു​വ​ള​ർ​ത്തി​യി​രു​ന്ന പാ​ന്പി​ന്‍റെ ക​ടി​യേ​റ്റാ​ണു മ​ര​ണം. അ​സ്വ​സ്ഥ​യാ​യ എ​ഡ്ന അ​വ​രു​ടെ വീ​ട്ടി​ലേ​ക്കു പോ​കാ​ൻ പ്ലാ​നി​ടു​ക​യാ​ണ്. ഞാ​നും​കൂ​ടെ ചെ​ല്ലാ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സം​ശ​യ​മി​ല്ലാ​തെ അ​വ​ർ പ​റ​ഞ്ഞു. "You cant'. You are not invited, Cecilia'
ഓ​സ്ട്രേ​ലി​യ​ൻ സൊ​സൈ​റ്റി​യി​ൽ ഞാ​നും ഒ​രു ദ്വീ​പ് എ​ന്ന സ​ത്യം ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു.