വി​ജ​യ് സേ​തു​പ​തി​യു​ടെ വി​ടു​ത​ലൈ
ആ​ടു​ക​ളം, വി​സാ​ര​ണൈ, അ​സു​ര​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ വെ​ട്രി​മാ​ര​ൻ ഒ​രു​ക്കു​ന്ന പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ൽ മ​ക്ക​ൾ ശെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്നു. വി​ടു​ത​ലൈ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ നി​ർ​മാ​താ​വ് എ​ൽ​റെ​ഡ് കു​മാ​റി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി​യാ​യ ആ​ർ​എ​സ് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ൻ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

വൈ​ദ്യു​തി​യും ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​നും ഇ​ല്ലാ​ത്ത പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ നി​ബി​ഡ വ​ന​ങ്ങ​ളി​ലു​ട​നീ​ള​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ. ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കൊ​പ്പം ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​മൊ​ന്നി​ച്ചു താ​മ​സി​ച്ചാ​ണ് അ​തി സാ​ഹ​സി​ക​മാ​യി ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം ഹാ​സ്യ താ​രം സൂ​രി, സം​വി​ധാ​യ​ക​ൻ ഗൗ​തം മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു. അ​സു​ര​ന്‍റെ വ​ലി​യ വി​ജ​യ​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ വെ​ട്രി മാ​ര​ന്‍റെ മ​റ്റൊ​രു ശ​ക്ത​മാ​യ ഉ​ള്ള​ട​ക്ക​മു​ള്ള ത്രി​ല്ല​ർ ചി​ത്ര​മാ​ണി​ത്.

സം​ഗീ​ത ച​ക്ര​വ​ർ​ത്തി ഇ​ള​യ​രാ​ജ ആ​ദ്യ​മാ​യി വെ​ട്രി​മാ​ര​നു​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് വി​ടു ത​ലൈ. വേ​ൽ​രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ർ: ആ​ർ രാ​മ​ർ, ആ​ക്ഷ​ൻ: പീ​റ്റ​ർ ഹെ​യ്ൻ. ചി​ത്ര​ത്തി​ൽ അ​ധ്യാ​പ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വി​ജ​യ് സേ​തു​പ​തി എ​ത്തു​ന്ന​ത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​മാ​ണ് സൂ​രി​ക്ക്. എ​ഴു​ത്തു​കാ​ര​ൻ ജ​യ​മോ​ഹ​ന്‍റെ തു​ണൈ​വ​ൻ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് വെ​ട്രി​മാ​ര​ൻ വി​ടു​ത​ലൈ ഒ​രു​ക്കു​ന്ന​ത്.