പ്ല​സ് വ​ണ്ണി​ന് സീ​റ്റ് ക്ഷാ​മ​മി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
പ്ല​സ് വ​ണ്ണി​ന് സീ​റ്റ് ക്ഷാ​മ​മി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Thursday, June 5, 2025 2:29 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ്ല​​​​സ് വ​​​​ണ്ണി​​​​ന് സീ​​​​റ്റ് ക്ഷാ​​​​മ​​​​മി​​​​ല്ലെ​​​​ന്നു പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. നി​​​​ല​​​​വി​​​​ൽ അ​​​​ധി​​​​ക സീ​​​​റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് മ​​​​ന്ത്രി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. പ്ല​​​​സ് വ​​​​ണ്ണി​​​​ന് സം​​​​വ​​​​ര​​​​ണ സീ​​​​റ്റി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം കി​​​​ട്ടി​​​​യ​​​​വ​​​​ർ ജാ​​​​തി തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കും. ടി​​​​സി​​​​യും രേ​​​​ഖ​​​​യാ​​​​യി സ്വീ​​​​ക​​​​രി​​​​ക്കും.


ഹൈ​​​​സ്കൂ​​​​ൾ പ്ര​​​​വൃ​​​​ത്തി​​​​സ​​​​മ​​​​യം അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​ർ അ​​​​ധി​​​​ക​​​​മാ​​​​ക്കി പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​തി​​​​ലെ പ്രാ​​​​യോ​​​​ഗി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യും. ഈ ​​​​ആ​​​​ഴ്ച ത​​​​ന്നെ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തും.

അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ മു​​​​ടി​​​​മു​​​​റി​​​​ക്കു​​​​ന്ന​​​​തു പോ​​​​ലു​​​​ള്ള കാ​​​​ട​​​​ത്ത നി​​​​ല​​​​പാ​​​​ട് പ​​​​റ്റി​​​​ല്ല. അ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രെ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.