എ​സ്പി​മാ​ർ​ക്കു സ്ഥ​ലം​മാ​റ്റം
എ​സ്പി​മാ​ർ​ക്കു  സ്ഥ​ലം​മാ​റ്റം
Friday, June 6, 2025 2:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു സ്ഥ​​​ലം​​​മാ​​​റ്റം. കൂ​​​ടു​​​ത​​​ലും ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​മാ​​​ർ​​​ക്കാ​​​ണ് മാ​​​റ്റം. കോ​​​ട്ട​​​യം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി ജെ.​​​ഹി​​​മേ​​​ന്ദ്ര​​​നാ​​​ഥി​​​നെ ടെ​​​ലി​​​കോം എ​​​സ്പി​​​യാ​​​ക്കി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ചി​​​ലെ വി.​​​യു.​​​കു​​​ര്യാ​​​ക്കോ​​​സി​​​നെ എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് എ​​​സ്പി​​​യാ​​​ക്കി. വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന പി.​​​എ. മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫി​​​നെ പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​യ​​മി​​ച്ചു. കെ.​​​സ​​​ലി​​​മി​​​നെ എം​​​എ​​​സ്പി ക​​​മ​​​ൻ​​​ഡാ​​​ന്‍റാ​​​ക്കി.


എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി എം.​​​ജെ സോ​​​ജ​​​നെ എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ സെ​​​ൽ എ​​​സ്പി​​​യാ​​യി നി​​യ​​മി​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി കെ.​​​കെ.​​​മൊ​​​യ്തീ​​​ൻ കു​​​ട്ടി​​​യെ പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.