ഡിജിറ്റലിലേക്കു മാറാനൊരുങ്ങി പോലീസ് ടെലികമ്യൂണിക്കേഷന്‍
ഡിജിറ്റലിലേക്കു മാറാനൊരുങ്ങി  പോലീസ് ടെലികമ്യൂണിക്കേഷന്‍
Saturday, June 7, 2025 1:48 AM IST
സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍

കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ നി​​​ല​​​വി​​​ലു​​​ള്ള അ​​​ന​​​ലോ​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍നി​​​ന്നു ഡി​​​ജി​​​റ്റ​​​ലി​​​ലേ​​​ക്ക് മാ​​​റു​​​ന്നു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നീ പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഡി​​​എം​​​ആ​​​ര്‍ ട​​​യ​​​ര്‍ ര​​​ണ്ട് എ​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ള്ള ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​നം ര​​​ണ്ടു ജി​​​ല്ല​​​ക​​​ളി​​​ലും ഈ ​​​മാ​​​സം ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യും.

നി​​​ല​​​വി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ചി​​​ല പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി പോ​​​ലീ​​​സി​​​ലെ ട്രാ​​​ഫി​​​ക് വെ​​​സ്റ്റ്, ഈ​​​സ്റ്റ് ട്രാ​​​ഫി​​​ക് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഡി​​​ജി​​​റ്റ​​​ല്‍ ഹാ​​​ന്‍ഡ് സെ​​​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.

ഡി​​​ജി​​​റ്റ​​​ല്‍ ഹാ​​​ന്‍ഡ് സെ​​​റ്റു​​​ക​​​ള്‍ക്ക് ഭാ​​​ര​​​ക്കു​​​റ​​​വുണ്ട്‌. ല​​​ഭി​​​ക്കു​​​ന്ന ശ​​​ബ്‌​​​ദ​​​ത്തി​​​ന്‍റെ വ്യ​​​ക്ത​​​ത, ഡി​​​സ്പ്ലേ​​​യു​​​ള്ള ട​​​ച്ച് സ്‌​​​ക്രീ​​​ന്‍, ഫ്രീ​​​ക്വ​​​ന്‍സി കൂ​​​ടു​​​ത​​​ല്‍, ദീ​​​ര്‍ഘ​​​കാ​​​ലം നി​​​ല്‍ക്കു​​​ന്ന ബാ​​​റ്റ​​​റി എ​​​ന്നി​​​വ​​​യെ​​​ല്ലാം ഡി​​​ജി​​​റ്റ​​​ല്‍ ഹാ​​​ന്‍ഡ് സെ​​​റ്റി​​​നെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഈ ​​​സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​നി തു​​​ട​​​രു​​​ക. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ന​​​ത്തി​​​നും ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​നും കൊ​​​ച്ചി​​​യി​​​ല്‍ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ന​​​ത്തി​​​നു​​​മാ​​​ണ് ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.


ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ന​​​ത്തി​​​നി​​​ട​​​യി​​​ലോ മ​​​റ്റ് അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലോ സ​​​ന്ദേ​​​ശം കൈ​​​മാ​​​റ​​​ണ​​​മെ​​​ങ്കി​​​ല്‍ പ്ര​​​ശ്‌​​​ന​​​ബാ​​​ധി​​​ത സ്ഥ​​​ല​​​ത്തെ ഫോ​​​ട്ടോ​​​സ​​​ഹി​​​തം ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മി​​​ലേ​​​ക്കു കൈ​​​മാ​​​റാ​​​ന്‍പോ​​​ലും ഡി​​​എം​​​ആ​​​ര്‍ ട​​​യ​​​ര്‍ ര​​​ണ്ട് എ​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

മ​​​റ്റു സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ട​​​ന്നു​​​വ​​​ന്നാ​​​ല്‍ ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മി​​​ലി​​​രു​​​ന്നു​​​കൊ​​​ണ്ട് അ​​​ത് ഓ​​​ഫ് ചെ​​​യ്യാ​​​നും ക​​​ഴി​​​യും. ഒ​​​ന്നി​​​ല്‍ക്കൂ​​​ടു​​​ത​​​ല്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ഒ​​​രേ​​​സ​​​മ​​​യം അ​​​യ​​​യ്ക്കാ​​​നും ക​​​ഴി​​​യും. ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള സെ​​​റ്റു​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​വ പോ​​​ലീ​​​സ് ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മി​​​ലും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ജീ​​​പ്പി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കും.

പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കൈ​​​യി​​​ല്‍നി​​​ന്നു വ​​​യ​​​ര്‍ലെ​​​സ് സെ​​​റ്റു​​​ക​​​ള്‍ ന​​​ഷ്‌​​​ട​​​മാ​​​യാ​​​ല്‍ അ​​​ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​തു ത​​​ട​​​യാ​​​നും ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. അ​​​ന​​​ലോ​​​ഗ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ പൂ​​​ര്‍ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി ഡി​​​ജി​​​റ്റ​​​ല്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റാ​​​ന്‍ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടും നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.