ശ്രേ​ഷ്ഠ ബാവ​യു​ടേ​ത് അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ ഭാ​ഷ: ക​ർ​ദി​നാ​ൾ മാ​ർ ജോർജ് ആ​ല​ഞ്ചേ​രി
ശ്രേ​ഷ്ഠ ബാവ​യു​ടേ​ത് അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ ഭാ​ഷ: ക​ർ​ദി​നാ​ൾ മാ​ർ ജോർജ് ആ​ല​ഞ്ചേ​രി
Saturday, June 7, 2025 1:48 AM IST
കൊ​​​​​​ച്ചി: സ്നേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും അ​​​​​​നു​​​​​​ര​​​​​​ഞ്ജ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ഭാ​​​​​​ഷ​​​​​​യാ​​​​​​ണു യാ​​​​​​ക്കോ​​​​​​ബാ​​​​​​യ സ​​​​​​ഭ ശ്രേ​​​​​​ഷ്ഠ കാ​​​​​​തോ​​​​​​ലി​​​​​​ക്ക മാ​​​​​​ര്‍ ബ​​​​​​സേ​​​​​​ലി​​​​​​യോ​​​​​​സ് ജോ​​​​​​സ​​​​​​ഫ് ബാ​​​​​​വ​​​​​യു​​​​​​ടേ​​​​​​തെ​​​​​​ന്നു ക​​​​​​ര്‍​ദി​​​​​​നാ​​​​​​ള്‍ മാ​​​​​​ര്‍ ജോ​​​​​​ര്‍​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി. കൊ​​​​​​ച്ചി പൗ​​​​​​രാ​​​​​​വ​​​​​​ലി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ശ്രേ​​​​​​ഷ്ഠ ബാ​​​​​​വാ​​​​​​യ്ക്കു ന​​​​​​ൽ​​​​​​കി​​​​​​യ പൗ​​​​​​ര​​​​​​സ്വീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ അ​​​​​​നു​​​​​​ഗ്ര​​​​​​ഹ​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ.

വ്യ​​​​​​ത്യ​​​​​​സ്ത​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ ഐ​​​​​​ക്യ​​​​​​വും ഈ​​​​​​ശ്വ​​​​​​ര​​​​​​ചൈ​​​​​​ത​​​​​​ന്യ​​​​​​വും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ ന​​​​​​മു​​​​​​ക്കു സാ​​​​​​ധി​​​​​​ക്ക​​​​​​ണം. വൈ​​​​​​വി​​​​​​ധ്യ​​​​​​ങ്ങ​​​​​​ളെ ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ചൈ​​​​​​ത​​​​​​ന്യ​​​​​​ത്തി​​​​​​ൽ ഏ​​​​​​കോ​​​​​​പി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ സ​​​​​​ഭാ​​​​​​ശു​​​​​​ശ്രൂ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്കു ക​​​​​​ഴി​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. സ​​​​​​ഭ​​​​​​യി​​​​​​ലും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലും പ്ര​​​​​​തീ​​​​​​ക്ഷ പ​​​​​​ക​​​​​​രു​​​​​​ന്ന സ​​​​​​ഭാ​​​​​​ചാ​​​​​​ര്യ​​​​​​നാ​​​​​​ണു ശ്രേ​​​​​​ഷ്ഠ​​​​​​ബാ​​​​​​വ​​​​​​യെ​​​​​​ന്നും മാ​​​​​​ർ ‌ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി പ​​​​​​റ​​​​​​ഞ്ഞു. ‌

എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം ടൗ​​​​​​ൺ​ ഹാ​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ന്ന സ്വീ​​​​​​ക​​​​​​ര​​​​​​ണ​​​​​സ​​​​​​മ്മേ​​​​​​ള​​​​​​നം മ​​​​​​ന്ത്രി പി. ​​​​​​രാ​​​​​​ജീ​​​​​​വ് ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു. ബ​​​​​​സേ​​​​​​ലി​​​​​​യോ​​​​​​സ് തോ​​​​​​മ​​​​​​സ് പ്ര​​​​​​ഥ​​​​​​മ​​​​​​ൻ ബാ​​​​​​വ​​​​​​യു​​​​​​ടെ മ​​​​​​ഹ​​​​​​ത്താ​​​​​​യ ശു​​​​​​ശ്രൂ​​​​​​ഷ​​​​​​ക​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​കാ​​​​​​ൻ ജോ​​​​​​സ​​​​​​ഫ് ബാ​​​​​​വ​​​​​​യ്ക്കു സാ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.


മേ​​​​​​യ​​​​​​ര്‍ എം.​​​​​​ അ​​​​​​നി​​​​​​ല്‍കു​​​​​​മാ​​​​​​ര്‍ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു. ഹൈ​​​​​​ബി ഈ​​​​​​ഡ​​​​​​ന്‍ എം​​​​​​പി ഉ​​​​​​പ​​​​​​ഹാ​​​​​​രം സ​​​​​​മ​​​​​​ര്‍​പ്പി​​​​​​ച്ചു. പ്ര​​​​​​ഫ. എം.​​​​​​കെ. സാ​​​​​​നു മു​​​​​​ഖ്യ​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി.

സം​​​​​ഘാ​​​​​ട​​​​​ക​​​​​സ​​​​​മി​​​​​തി ജ​​​​​​ന​​​​​​റ​​​​​​ല്‍ ക​​​​​​ണ്‍​വീ​​​​​​ന​​​​​​ര്‍ ടി.​​​​​​ജെ. വി​​​​​​നോ​​​​​​ദ് എം​​​​​​എ​​​​​​ല്‍​എ, വ​​​​​​രാ​​​​​​പ്പു​​​​​​ഴ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ന്‍ ഡോ. ​​​​​​ആ​​​​​​ന്‍റ​​​​​​ണി വാ​​​​​​ലു​​​​​​ങ്ക​​​​​​ല്‍, ശാ​​​​​​ന്തി​​​​​​ഗി​​​​​​രി ആ​​​​​​ശ്ര​​​​​​മം ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി സ്വാ​​​​​​മി ഗു​​​​​​രു​​​​​​ര​​​​​​ത്‌​​​​​​നം ജ്ഞാ​​​​​​ന ത​​​​​​പ​​​​​​സ്വി, എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം സെ​​​​​​ന്‍​ട്ര​​​​​​ല്‍ ജു​​​​​​മാ മ​​​​​​സ്ജി​​​​​​ദ് ഇ​​​​​​മാം മു​​​​​​ഹ​​​​​​മ്മ​​​​​​ദ് അ​​​​​​ര്‍​ഷ​​​​​​ദ് അ​​​​​​ല്‍ ബ​​​​​​ദ്‌​​​​​​രി, എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം ക​​​​​​ര​​​​​​യോ​​​​​​ഗം ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി പി. ​​​​​​രാ​​​​​​മ​​​​​​ച​​​​​​ന്ദ്ര​​​​​​ന്‍, ഡെ​​​​​​പ്യൂ​​​​​​ട്ടി മേ​​​​​​യ​​​​​​ര്‍ കെ.​​​​​​എ. അ​​​​​​ന്‍​സി​​​​​​യ എ​​​​​​ന്നി​​​​​​വ​​​​​​ര്‍ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു. സാ​​​​​​മൂ​​​​​​ഹ്യ, രാ​​​​​ഷ്‌​​​​​ട്രീ​​​​​​യ, മ​​​​​​ത, സാം​​​​​​സ്‌​​​​​​കാ​​​​​​രി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ പ്ര​​​​​​മു​​​​​​ഖ​​​​​​ർ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.