ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ  അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, June 7, 2025 1:48 AM IST
തൊ​​ടു​​പു​​ഴ: ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്കുമ​​ട​​ങ്ങി​​യ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. മു​​ട്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യ വ​​ഴി​​ത്ത​​ല ഇ​​രു​​ട്ടു​​തോ​​ട് അ​​റി​​ഞ്ഞു​​പു​​ഴ​​യി​​ൽ ടി​​ങ്കു ജോ​​ണ്‍ (39) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഏ​​ഴോ​​ടെ തൊ​​ടു​​പു​​ഴ -പു​​ളി​​യ​​ൻ​​മ​​ല സം​​സ്ഥാ​​ന പാ​​ത​​യി​​ൽ മു​​ട്ട​​ത്തി​​നു സ​​മീ​​പം മി​​ല്ലും​​പ​​ടി​​യി​​ൽ ടി​​ങ്കു സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കും ട്രാ​​വ​​ല​​റും കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​ം. ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ ടി​​ങ്കു​​വി​​നെ തൊ​​ടു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


തൊ​​ടു​​പു​​ഴ ട്രാ​​ഫി​​ക് പോ​​ലീ​​സി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന ടി​​ങ്കു ജോ​​ണ്‍ ഏ​​താ​​നും മാ​​സം മു​​ന്പാ​​ണ് മു​​ട്ടം സ്റ്റേ​​ഷ​​നി​​ലേ​​ക്ക് സ്ഥ​​ലം മാ​​റി​​യെ​​ത്തി​​യ​​ത്.

മൃ​​ത​​ദേ​​ഹം ജി​​ല്ലാ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ഭാ​​ര്യ ടി​​നി. മ​​ക്ക​​ൾ: ആ​​ൽ​​വി​​ൻ, ഡെ​​ന്നി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.