മുതിർന്ന ഉദ്യോഗസ്ഥനെ ജവാൻ വെടിവച്ചുകൊന്നു
മുതിർന്ന ഉദ്യോഗസ്ഥനെ ജവാൻ വെടിവച്ചുകൊന്നു
Monday, June 16, 2025 5:04 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​എ​​​​സ്എ​​​​ഫ് ക്യാ​​​​ന്പി​​​​നു​​​​ള്ളി​​​​ലു​​​​ണ്ടാ​​​​യ ക​​​​ല​​​​ഹ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ വെ​​​​ടി​​​​യേ​​​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ മു​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദി​​​​ൽ ധു​​​​ലി​​​​യാ​​​​ൻ ക്യാ​​​​ന്പി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി 10.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ജ​​​​യ്പു​​​​ർ സ്വ​​​​ദേ​​​​ശി​​​​യും ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ളു​​​​മാ​​​​യ ര​​​​ത​​​​ൻ സിം​​​​ഗ് ഷെ​​​​ഖാ​​​​വ​​​​ത് ആ​​​​ണു ത​​​​ല​​​​യ്ക്കു വെ​​​​ടി​​​​യേ​​​​റ്റ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ത​​​​ൽ​​​​ക്ഷ​​​​ണം മ​​​​രി​​​​ച്ച​​​​ത്. കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ശി​​​​വം കു​​​​മാ​​​​ർ മി​​​​ശ്ര​​​​യെ സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പി​​​​ടി​​​​കൂ​​​​ടി.


മു​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദി​​​​ൽ സാ​​​​മു​​​​ദാ​​​​യി​​​​ക ല​​​​ഹ​​​​ള​​​​യ്ക്കു പി​​​​ന്നാ​​​​ലെ ബി​​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ ര​​​​ണ്ട് ട്രൂ​​​​പ്പി​​​​നെ പ്ര​​​​ദേ​​​​ശ​​​​ത്തു വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.