ടെസ്‌ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക്കാൻ: കേന്ദ്രമന്ത്രി കുമാരസ്വാമി
ടെസ്‌ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക്കാൻ: കേന്ദ്രമന്ത്രി കുമാരസ്വാമി
Tuesday, June 3, 2025 12:30 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ടെ​​​​സ്‌​​​​ല’യ്ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ കാ​​​​റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും പ​​​​ക്ഷേ ഷോ​​​​റൂ​​​​മു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നും കേ​​​​ന്ദ്ര ഘ​​​​ന വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി.

രാ​​​​ജ്യ​​​​ത്ത് ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് കാ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് കാ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ളി​​​​ച്ച വി​​​​വി​​​​ധ സ​​​​ർ​​​​വ​​​​ക​​​​ക്ഷി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു​​​​ത​​​​വ​​​​ണ മാ​​​​ത്ര​​​​മാ​​​​ണു ടെ​​​​സ്‌​​​​ല പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.


രാ​​​ജ്യം ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നു പ​​​​ക​​​​രം അ​​​​വ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​ത്.

15 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ കു​​​​റ​​​​ച്ച് പ്ര​​​​തി​​​​വ​​​​ർ​​​​ഷം 8000 കാ​​​​റു​​​​ക​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ കു​​​​റ​​​​ച്ചാ​​​​ൽ വി​​​​ദേ​​​​ശ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് കാ​​​​റു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ ച​​​​ല​​​​നം സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.