മ​റി​യ​ത്തി​ന്‍റെ ഉ​പ്പൂ​പ്പാ സൂ​പ്പ​റാ! കൊ​ച്ചു​മ​ക​ളു​ടെ കൈ​പി​ടി​ച്ച് സെ​ൽ​ഫി​യെ​ടു​ത്ത് മ​മ്മൂ​ട്ടി; വീ​ഡി​യോ
Tuesday, April 23, 2024 1:14 PM IST
പേ​ര​ക്കു​ട്ടി മ​റി​യ​ത്തി​ന്‍റെ കൈ​പി​ടി​ച്ച് ശ്ര​ദ്ധ​യോ​ടെ ചു​വ​ടു​ക​ൾ വ​യ്ച്ചി​റ​ങ്ങു​ന്ന മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ മ​ക​ൾ മ​റി​യ​ത്തെ കൈ​പി​ടി​ച്ചി​റ​ക്കി ശ്ര​ദ്ധ​യോ​ടെ നോ​ക്കു​ന്ന വ​ല്യ​പ്പ​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

മ​റി​യ​ത്തി​നെ ന​ടു​ക്കി​രു​ത്തി ഭാ​ര്യ സു​ൽ​ഫ​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന മെ​ഗാ​സ്റ്റാ​റി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. കൊ​ച്ചു​മ​ക​ളു​ടെ ത​ല​മു​ടി കോ​തി​യൊ​തു​ക്കു​ന്ന നി​മി​ഷ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ണ്ട്.

ന​ട​ൻ കു​ഞ്ച​ന്‍റെ മ​ക​ൾ സ്വാ​തി​യു​ടെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴു​ള്ള കാ​ഴ്ച​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി ഹൗ​സ് എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ നി​ന്നാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.



എ​ല്ലാ മു​ത്ത​ച്ഛ​ൻ​മാ​രെ​യും പോ​ലെ ത​ന്‍റെ കൊ​ച്ചു​മ​ക​ളെ നോ​ക്കു​ന്ന മ​മ്മൂ​ട്ടി യ​ഥാ​ർ​ഥ ഹീ​റോ ത​ന്നെ​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ- അ​മാ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മ​റി​യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ മ​മ്മൂ​ട്ടി പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. 2017ലാ​ണ് മ​റി​യം ജ​നി​ച്ച​ത്.