ര​ങ്ക​ണ്ണ​ന്‍റെ റീ​ൽ ഷൂ​ട്ട് ചെ​യ്ത​ത് ഇ​ങ്ങ​നെ; ആ​വേ​ശം ഷൂ​ട്ടിം​ഗ് കാ​ഴ്ച​ക​ൾ, വീ​ഡി​യോ
Monday, April 22, 2024 11:17 AM IST
ആ​വേ​ശം സി​നി​മ​യി​ൽ ര​ങ്ക​ണ്ണ​ന്‍റെ റീ​ലു​ക​ൾ ക​ണ്ട് ചി​രി​ക്കാ​ത്ത​വ​ർ വി​ര​ള​മാ​ണ്. അ​ത്ര​യ​ധി​കം ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ ​ക​ഥാ​പാ​ത്രം തി​യ​റ്റ​റു​ക​ളി​ൽ ഓ​ളം തീ​ർ​ത്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ഈ ​രം​ഗം ഷൂ​ട്ട് ചെ​യ്ത​പ്പോ​ഴു​ള്ള കാ​ഴ്ച​ക​ളാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ചി​രി നി​ർ​ത്ത​നാ​കാ​തെ ഷോ​ട്ട് പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന ഫ​ഹ​ദി​നെ​യും ഒ​പ്പം ഷൂ​ട്ടിം​ഗ് ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ ചി​രി​യും വീ​ഡി​യോ​യി​ൽ ഉ​ണ്ട്.

പു​തി​യ​താ​യി ഇ​റ​ങ്ങി​യ ടീ​സ​റി​ലും ഇ​തേ റീ​ല്‍​സ് രം​ഗ​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ര​ങ്ക​ൻ ചേ​ട്ട​ന്‍റെ ക​ഴി​വു​ക​ൾ സം​യോ​ജി​പ്പി​ച്ച ഒ​രു ടാ​ല​ന്‍റ് ടീ​സ​ർ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യു​ടെ ടൈ​റ്റി​ൽ.



ഫ​ഹ​ദി​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ കൈ ​എ​ത്തും ദൂ​ര​ത്തി​ലെ ‘പൂ​വെ ഒ​രു മ​ഴ​മു​ത്തം’ എ​ന്ന ഗാ​ന​മാ​ണ് ഫ​ഹ​ദ് ടീ​സ​റി​ൽ ആ​ല​പി​ക്കു​ന്ന​ത്.

ആ​ക്‌​ഷ​ന്‍ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​ത്തി​ല്‍ ര​ങ്ക എ​ന്ന ഗ്യാം​ഗ്സ​റ്റ​റാ​ണ് ഫ​ഹ​ദി​ന്‍റെ ക​ഥാ​പാ​ത്രം.

രോ​മാ​ഞ്ചം എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ ബം​ഗ​ളൂ​രി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ഷി​ൻ ശ്യാ​മി​ന്‍റെ സം​ഗീ​ത​വും സ​മീ​ർ താ​ഹി​റി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​ത്തെ വേ​റെ ലെ​വ​ലി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്നു.